മലയാളത്തില്‍ നിരവധി ഹിറ്റുകൾ സമ്മാനിച്ച റാഫി (Raffi) - ദിലീപ് (Dileep) കൂട്ടുകെട്ട് മടങ്ങിവരുന്നു. ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി സംവിധാനം ചെയ്യുന്ന 'വോയിസ് ഓഫ് സത്യനാഥൻ' (Voice Of Sathyanathan) എന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നതും റാഫി തന്നെയാണ്. ചിത്രം ജൂലായ് 14 ന് പ്രദർശനത്തിനെത്തും. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ദിലീപ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്.
- " class="align-text-top noRightClick twitterSection" data="">
ബാദുഷ സിനിമാസിന്‍റേയും ഗ്രാന്‍റ് പ്രൊഡക്ഷന്‍സിന്‍റേയും പെൻ ആൻഡ് പേപർ ക്രിയേഷൻസിന്‍റെയും ബാനറില്‍ എന്‍. എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്‌പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, വിക്രം ഫൈയിം ജാഫര്‍ സാദിഖ്, സിദ്ദിഖ്, ജോണി ആന്‍റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്‌മിനു സിജോ, അംബിക മോഹൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം അനുശ്രീ അതിഥി താരമായും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
![voice Dileep Dileep Raffi Joju George Voice Of Sathyanathan Dileep Raffi Voice Of Sathyanathan Trailer Voice Of Sathyanathan Official Trailer Voice Of Sathyanathan Trailer Dileep Voice Of Sathyanathan Official Trailer ദിലീപ് റാഫി കൂട്ടുകെട്ടില്‍ വോയിസ് ഓഫ് സത്യനാഥൻ ദിലീപ് റാഫിവോയിസ് ഓഫ് സത്യനാഥൻ ദിലീപ് റാഫി വോയിസ് ഓഫ് സത്യനാഥൻ ദിലീപ് റാഫി വോയിസ് ഓഫ് സത്യനാഥൻ ട്രെയ്‌ലർ വോയിസ് ഓഫ് സത്യനാഥൻ ട്രെയ്‌ലർ ദിലീപ് വോയിസ് ഓഫ് സത്യനാഥൻ ട്രെയ്‌ലർ വോയിസ് ഓഫ് സത്യനാഥൻ Badushaa Cinemas Raffi](https://etvbharatimages.akamaized.net/etvbharat/prod-images/24-06-2023/18833167_yryydh.jpeg)
മലയാളികളെ പൊട്ടിച്ചിരിപ്പിച്ച, തിയറ്ററുകളില്‍ ചിരിയുടെ മാലപ്പടകത്തിന് തിരി കൊളുത്തിയ ചിത്രങ്ങളായിരുന്നു റാഫി - ദിലീപ് കൂട്ടുകെട്ടില്‍ പിറവിയെടുത്ത സിനിമകളെല്ലാം. പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, പാണ്ടിപ്പട തുടങ്ങിയവയെല്ലാം മലയാളികൾക്കിടയില്‍ ഇന്നും റിപീറ്റ് വാല്യു ഉള്ള ചിത്രങ്ങളാണ്. കൂടാതെ ചൈന ടൗണ്‍, റിംങ് മാസ്റ്റർ എന്നി ചിത്രങ്ങളിലും ദിലീപും റാഫിയും ഒന്നിച്ചു.
ഇപ്പോഴിതാ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ വാനോളമാണ്. കുടുംബപ്രേക്ഷകര്‍ 'വോയിസ് ഓഫ് സത്യനാഥൻ' ഏറ്റെടുക്കുമെന്ന് തന്നെയാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. കോമഡിക്കപ്പുറം ചിത്രം മറ്റ് പലതും സംസാരിക്കുന്നുണ്ടെന്നും ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്.
സ്വരുപ് ഫിലിപ്പ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഷമീര്‍ മുഹമ്മദ് ആണ് എഡിറ്റര്‍. അങ്കിത് മേനോൻ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - മഞ്ജു ബാദുഷ, നീതു ഷിനോജ്, കോ പ്രൊഡ്യൂസർ - രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ പി, ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യു ഏ ഇ). വസ്ത്രാലങ്കാരം - സമീറ സനീഷ്, കല സംവിധാനം - എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് - സൈലെക്‌സ് എബ്രഹാം, അസോസിയേറ്റ് ഡയറക്ടര്‍ - മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍ - ഷിജോ ഡൊമനിക്, റോബിന്‍ അഗസ്റ്റിന്‍, ഡിജിറ്റൽ മാർക്കറ്റിംഗ് -മാറ്റിനി ലൈവ്, സ്റ്റിൽസ് - ശാലു പേയാട്, ഡിസൈന്‍ - ടെന്‍ പോയിന്‍റ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയര പ്രവർത്തകർ.