ETV Bharat / entertainment

'പേനയൊന്നെടുത്തവൻ...' ; 'ഡിജിറ്റൽ വില്ലേജി'ലെ വീഡിയോ ഗാനം പുറത്ത് - Digital Village video song

ഡിജിറ്റൽ വില്ലേജിലെ വീഡിയോ ഗാനം റിലീസായി. 'പേനയൊന്നെടുത്തവൻ' എന്ന ഗാനമാണ് പുറത്തിറങ്ങിയത്

Digital Village video song Penayonneduthavan  Penayonneduthavan released  Penayonneduthavan  Digital Village video song  Digital Village  പേനയൊന്നു എടുത്തവൻ  വ്യത്യസ്‌തമായി ഡിജിറ്റൽ വില്ലേജിലെ വീഡിയോ ഗാനം  ഡിജിറ്റൽ വില്ലേജിലെ വീഡിയോ ഗാനം  Digital Village release  Digital Village video song  Digital Village second look
'പേനയൊന്നു എടുത്തവൻ'; വ്യത്യസ്‌തമായി ഡിജിറ്റൽ വില്ലേജിലെ വീഡിയോ ഗാനം
author img

By

Published : Aug 13, 2023, 2:01 PM IST

പുതുമുഖങ്ങളെ അണിനിരത്തി നവാഗതരായ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവര്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'ഡിജിറ്റൽ വില്ലേജ്' (Digital Village). ഓഗസ്‌റ്റ് 18നാണ് 'ഡിജിറ്റൽ വില്ലേജ്' തിയേറ്ററുകളില്‍ (Digital Village release)എത്തുന്നത്.

കഴിഞ്ഞ ദിവസം 'ഡിജിറ്റൽ വില്ലേജി'ലെ വീഡിയോ ഗാനം (Digital Village video song) പുറത്തിറങ്ങിയിരുന്നു. 'പേനയൊന്നെടുത്തവൻ' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മനു മഞ്ജിത്തിന്‍റെ രചനയില്‍ ഹരി എസ്.ആറിന്‍റെ സംഗീതത്തില്‍ ഇഷാൻ ദേവ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അമൃത്, ഋഷികേശ്, വൈഷ്‌ണവ് എന്നീ പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

  • " class="align-text-top noRightClick twitterSection" data="">

സുരേഷ് ബാബു, ആഷിക് മുരളി, ജസ്‌റ്റിൻ കണ്ണൂർ, പ്രഭു രാജ്, എസ് ആർ ഖാൻ, എം.സി മോഹനൻ, ജോൺസൻ കാസര്‍കോട്, ഹരീഷ് നീലേശ്വരം, മണി ബാബു, കൃഷ്‌ണൻ നെടുമങ്ങാട്, നിവിൻ, നിഷാൻ, രാജേന്ദ്രൻ, പ്രജിത, അഭിന, ഇന്ദിര, ശ്രീജന്യ, അഞ്ജിത, ശുഭ കാഞ്ഞങ്ങാട് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.അടുത്തിടെ സിനിമയുടേതായി പുറത്തിറങ്ങിയ സെക്കന്‍ഡ് ലുക്ക് പോസ്‌റ്ററും (Digital Village second look) സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

Also Read: DIGITAL VILLAGE| പുതുമുഖങ്ങൾ അണിനിരക്കുന്ന 'ഡിജിറ്റൽ വില്ലേജ്'; ടീസർ റിലീസായി

വികസനം എത്തിപ്പെടാത്ത പഞ്ഞിക്കല്ല് എന്ന ഗ്രാമത്തിലെ മൂന്ന് സുഹൃത്തുക്കൾ ഗ്രാമവാസികളെ ഡിജിറ്റൽ യുഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ നടത്തുന്ന ശ്രമമാണ് 'ഡിജിറ്റൽ വില്ലേജി'ന്‍റെ പ്രമേയം. നർമ്മത്തിൽ കലർത്തിയാണ് സംവിധായകര്‍ ഡിജിറ്റൽ വില്ലേജിന്‍റെ കഥ പറയുന്നത്.

യുലിൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അഖിൽ മുരളി, ആഷിക് മുരളി എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകാന്ത് ഛായാഗ്രഹണവും മനു ഷാജു എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. മനു മഞ്ജിത്ത്, വിനായക് ശരത്ചന്ദ്രൻ, സുധീഷ് മറുതളം എന്നിവരുടെ ഗാനങ്ങള്‍ക്ക് ഹരി എസ്‌ആർ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

Also Read: Digital Village | 'പഞ്ഞിക്കല്ല് ഗ്രാമത്തെ ഡിജിറ്റൽ യുഗത്തിലേക്ക് നയിച്ച് 3 സുഹൃത്തുക്കള്‍'; സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വസ്ത്രാലങ്കാരം - സമീറ സനീഷ്, ചമയം - ജിതേഷ് പൊയ്യ, കലാസംവിധാനം - ജോജോ ആന്‍റണി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉണ്ണി സി, ജിജേഷ് ഭാസ്‌കർ, ചീഫ് അസോസിയേറ്റ് ക്യാമറമാൻ - സിആർ നാരായണൻ, പ്രൊജക്‌ട് കോർഡിനേറ്റർ - ജോൺസൺ കാസര്‍കോട്, പ്രൊഡക്ഷൻ കൺട്രോളർ - പ്രവീൺ ബി മേനോൻ, സൗണ്ട് ഡിസൈനർ - അരുൺ രാമവർമ്മ, സ്‌റ്റിൽസ് - നിദാദ് കെ എൻ, ഡിസൈൻ - യെല്ലോ ടൂത്ത്, പിആർഒ - എഎസ് ദിനേശ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.