Nane Varuven poster: ധനുഷിനെ കേന്ദ്ര കഥാപാത്രമാക്കി ധനുഷിന്‍റെ സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നാനേ വരുവേന്‍'. ചിത്രത്തിന്‍റെ പുതിയ പോസ്‌റ്റര്‍ സംവിധായകന്‍ സെല്‍വരാഘവന്‍ പുറത്തുവിട്ടു. ധനുഷിന്‍റെ ജന്മദിനത്തിന് മുന്നോടിയായാണ് സെല്‍വരാഘവന്‍ പോസ്‌റ്റര്‍ പുറത്തുവിട്ടത്. താരത്തിന്‍റെ 39ാം ജന്മദിനമാണ് ഇന്ന്.
-
A special birthday for a special person. Happy birthday in advance my dear brother @dhanushkraja@theVcreations @thisisysr @omdop @RVijaimurugan @saregamasouth #NaaneVaruven pic.twitter.com/MDeTQ8B5Et
— selvaraghavan (@selvaraghavan) July 27, 2022 " class="align-text-top noRightClick twitterSection" data="
">A special birthday for a special person. Happy birthday in advance my dear brother @dhanushkraja@theVcreations @thisisysr @omdop @RVijaimurugan @saregamasouth #NaaneVaruven pic.twitter.com/MDeTQ8B5Et
— selvaraghavan (@selvaraghavan) July 27, 2022A special birthday for a special person. Happy birthday in advance my dear brother @dhanushkraja@theVcreations @thisisysr @omdop @RVijaimurugan @saregamasouth #NaaneVaruven pic.twitter.com/MDeTQ8B5Et
— selvaraghavan (@selvaraghavan) July 27, 2022
Dhanush double role in Nane Varuven: ഇതിനോടകം തന്നെ സിനിമയിലെ ധനുഷിന്‍റെ ചിത്രങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സിനിമയില്‍ ധനുഷ് ഇരട്ട വേഷത്തിലെത്തുമെന്ന് നിര്‍മ്മാതാവ് കലൈപ്പുലി താണുവും സൂചന നല്‍കി. 'നാനേ വരുവേനി'ല്‍ ധനുഷിന്‍റെ പ്രകടനം ഇതിഹാസമാണെന്നും നിര്‍മ്മാതാവ് പറഞ്ഞു.
Kalaippuli S Thanu about Dhanush: ധനുഷിന്‍റെ വില്ലന്‍ വേഷത്തെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. 'നടന്‍റെ വില്ലന്‍ വേഷം അസാമാന്യമായ ഒന്നാണ്. ധനുഷിന്‍റെ പ്രകടനം ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഒന്നാണ്. സിനിമ ഒരു ട്രെന്‍ഡ് സെറ്റര്‍ ആയിരിക്കും. തന്‍റെ നിര്‍മ്മാണത്തില്‍ മറ്റൊരു ചിത്രം സംവിധാനം ചെയ്യാന്‍ താന്‍ സെല്‍വരാഘവനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.'- കലൈപ്പുലി താണു പറഞ്ഞു.
ഇന്ദുജയാണ് ചിത്രത്തില്‍ ധനുഷിന്‍റെ നായികയായെത്തുന്നത്. 'മേയാത മാന്‍' എന്ന സിനിമയിലൂടെ തമിഴകത്തെത്തിയ നടിയാണ് ഇന്ദുജ. സെല്‍വരാഘവനും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തും. പ്രഭു, യോഗി ബാബു, എല്ലി അവ്രാം എന്നിവരും ചിത്രത്തില്‍ അണിനിരക്കും.
സാനി കായിദത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ച യാമിനി യഞ്ജമൂര്‍ത്തിയാണ് 'നാനേ വരുവേന്' വേണ്ടിയും ക്യാമറ ചലിപ്പിക്കുക. ഭുവന്‍ ശ്രീനിവാസന്‍ ആണ് എഡിറ്റിംഗ്. യുവാന്‍ ശങ്കര്‍ രാജ സംഗീതവും നിര്‍വഹിക്കും. വി.ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് നിര്‍മാണം. ബി.കെ വിജയ് മുരുകന്‍ ആണ് കലാസംവിധാനം.
Dhanush upcoming movies: 'തിരുചിത്രമ്പലം' ആണ് റിലീസിനൊരുങ്ങുന്ന ധനുഷ് ചിത്രം. മിത്രന്‍ ജവഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിത്യ മേനോന്‍, പ്രകാശ് രാജ്, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്നു. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസന്‍ എന്നിവരുമായി ചേര്‍ന്ന് മിത്രന്‍ ജവഹര്‍ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും നിര്‍വഹിക്കും. ഓഗസ്‌റ്റ് 18ന് ചിത്രം തിയേറ്ററുകളിലെത്തും.
Also Read: 'അയ്യേ ഇതാണോ ഹീറോ'; 'സങ്കടം സഹിക്കവയ്യാതെ ഞാന്‍ പൊട്ടിക്കരഞ്ഞു'; തുറന്ന് പറഞ്ഞ് ധനുഷ്