Deepika wrote a poem at 12: ബിഗ് സ്ക്രീനിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ ബോളിവുഡ് താര സുന്ദരിക്ക് മുഖവുരയുടെ ആവശ്യമില്ല. അഭിനേതാവ് എന്നതിലുപരി ദീപിക പദുകോണ്‍ ഒരു ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ ആണെന്നും ആരാധകര്‍ക്കറിയാം. എന്നാല്‍ 12 വയസുള്ളപ്പോള്‍ തന്നിലെ കവയത്രിയെ പുറത്തെടുത്ത വിവരം അധികമാര്‍ക്കും അറിയില്ല.
Deepika Padukone shares the poem: ദീപികയുടെ കവിതയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കവിതാരചനയില്‍ തന്‍റെ ആദ്യത്തെയും അവസാനത്തെയും ശ്രമം എന്ന അടിക്കുറിപ്പോടെയാണ് താരം കവിത ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 'ഐ ആം' എന്ന പേരിലുള്ള കവിതയാണ് താരം പങ്കുവച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
'കവിതാരചനയില്‍ തന്‍റെ ആദ്യത്തെയും അവസാനത്തെയും ശ്രമം! ഇത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. എനിക്കന്ന് 12 വയസ്സ്. കവിതയിലെ ആദ്യത്തെ രണ്ട് വാക്കുകള്‍ മാത്രമേ തന്നിരുന്നുള്ളു. ബാക്കിയെല്ലാം ചരിത്രം!' -ഇപ്രകാരമാണ് കവിത പങ്കുവച്ച് ദീപിക കുറിച്ചത്. ദീപികയുടെ കവിതയെ ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പടെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. മനോഹരമായ കവിത എന്നാണ് പലരും പോസ്‌റ്റിന് താഴെ കമന്‍റ് ചെയ്‌തിരിക്കുന്നത്.
സ്‌നേഹവും ശ്രദ്ധയുമുള്ള കുട്ടിയാണ് ഞാന്‍ എന്നാണ് കവിതയുടെ ആദ്യവരി. കവിത അവസാനിക്കുന്നതും ഇതേ വരിയില്‍ തന്നെ. തിരമാലകളുടെ തിടുക്കം ഞാന്‍ കേള്‍ക്കുന്നു, ആഴമേറിയ നീലക്കടലല്‍ ഞാന്‍ കാണുന്നു, ദൈവത്തിന്‍റെ സ്‌നേഹമുള്ള കുട്ടിയാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നിങ്ങനെയാണ് കവിതയിലെ വരികള്‍.
Deepika Padukone upcoming movies: ഷാരൂഖിനൊപ്പമുള്ള 'പത്താന്‍', ഹൃത്വിക് റോഷനൊപ്പമുള്ള 'ഫൈറ്റ്', 'ദ ഇന്‍റേണ്‍' എന്ന സിനിമയുടെ ഹിന്ദി റീമേക്ക് എന്നിവയാണ് ദീപികയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍. ശകുന്‍ ബത്ര സംവിധാനം ചെയ്‌ത 'ഗെഹരായിയാം' ആണ് ദീപിക പദുക്കോണിന്‍റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. സിദ്ധാന്ത് ചതുര്‍വേദി നായകനായ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അനന്യ പാണ്ഡെ, ധൈര്യ കര്‍വ, നസറുദ്ദീന്‍, രജത് കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു. ധര്‍മ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചത്.
Also Read: ലെഫ്‌റ്റനന്‍റ് റാമായി ദുല്‍ഖര്‍; തെലുങ്ക് ചിത്രത്തിന്‍റെ പേര് പുറത്ത്