വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ എന്നിവർ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന ചിത്രമായ 'ഡാൻസ് പാർട്ടി'യുടെ ട്രെയിലർ പുറത്തിറങ്ങി. സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ രസിപ്പിക്കുന്ന, അതോടൊപ്പം ഉദ്വേഗമുണർത്തുന്ന ട്രെയിലറാണ് പുറത്തുവന്നത്. ഡാൻസിനൊപ്പം തകർപ്പൻ കോമഡിയും ഇമോഷൻസുമെല്ലാം ചേരുന്നതാകും ഈ സിനിമയെന്ന സൂചനയും നൽകുന്നതാണ് ട്രെയിലർ.
ഓൾഗ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്നാണ് ഈ സിനിമയുടെ നിർമാണം. എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിക്കുന്ന എന്‍റർടെയ്‌നർ തന്നെയായിരിക്കും 'ഡാൻസ് പാർട്ടി' എന്ന് ഉറപ്പ് തരുന്നതാണ് ട്രെയിലർ. ഭരതനാട്യത്തിന് ചുവടുവയ്‌ക്കുന്ന ഷൈൻ ടോം ചാക്കോയുടെയും കാണികളെ കയ്യിലെടുക്കുന്ന ശ്രീനാഥ് ഭാസിയുടെയും കഥാപാത്രങ്ങളെ ട്രെയിലറിൽ കാണാം. അനിക്കുട്ടനായി വിഷ്‌ണു ഉണ്ണികൃഷ്‌ണനുമുണ്ട്.
- " class="align-text-top noRightClick twitterSection" data="">
അമേരിക്കൻ സ്റ്റേജ് ഷോയ്‌ക്ക് പോകാനായി തയ്യാറെടുക്കുന്ന ഡാൻസ് ടീമും അതിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അനിക്കുട്ടനും അവന്‍റെ കൂട്ടുകാരും എല്ലാം ചേർന്നതാണ് ഡാൻസ് പാർട്ടിയെന്ന ഈ ചിത്രം. ജൂഡ് ആന്‍റണി, ശ്രദ്ധ ഗോകുൽ, പ്രീതി രാജേന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
കൂടാതെ ഇവർക്കൊപ്പം ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി, സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ഗോപാലകൃഷ്‌ണൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലായി ആണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ വി സാജനാണ്. രാഹുൽ രാജ്, ബിജിബാൽ, വി3കെ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിലെ ആദ്യ ഗാനം ശ്രദ്ധ നേടിയിരുന്നു. രാഹുൽ രാജ് സംഗീതം പകർന്ന 'ദമാ ദമാ' എന്ന ഗാനമാണ് പുറത്തുവന്നത്.
ഷൈൻ ടോം തോമസും പ്രയാഗ മാർട്ടിനുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇരുവരുടെയും തകർപ്പൻ നൃത്തച്ചുവടുകൾ തന്നെ ആയിരുന്നു ഈ ഗാനത്തിന്‍റെ ഹൈലൈറ്റ്. നിഖിൽ എസ് മറ്റത്തിൽ വരികളെഴുതിയ ഗാനം രാഹുൽ രാജ് തന്നെയാണ് ആലപിച്ചിരിക്കുന്നതും. സന്തോഷ് വർമ്മ, മല്ലു റാപ്പർ ഫെജോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾ എഴുതിയിട്ടുള്ളത്. ഡിസംബറിൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ആർട്ട് - സതീഷ് കൊല്ലം, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം - അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ഡാൻ ജോസ് ,പ്രൊഡക്ഷൻ കണ്ട്രോളർ - സുനിൽ ജോസ്, മധു തമ്മനം, കോ ഡയറക്‌ടർ - പ്രകാശ് കെ മധു, പ്രൊജക്‌ട് കോർഡിനേറ്റർ - ഷഫീക്ക് കെ കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ - മാത്യു ജെയിംസ്, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ എന്നിവരാണാ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
READ ALSO: 'ഡാൻസ് പാർട്ടി'യിലെ ആദ്യ ഗാനം പുറത്ത്; തകർപ്പൻ ചുവടുകളുമായി ഷൈൻ ടോമും പ്രയാഗയും