ETV Bharat / entertainment

ചിരിപടർത്താൻ 'കൊറോണ ധവാൻ' വരുന്നു; പുതിയ പ്രൊമോ വീഡിയോ എത്തി - കൊറോണ ധവാൻ പ്രമോ വീഡിയോ

കൊറോണ എന്ന മഹാമാരിയുടെ വരവോടെ ആനത്തടം ഗ്രാമത്തിലെ മദ്യം ഏറെ ഇഷ്‌ടപ്പെടുന്ന ഒരുകൂട്ടം ആളുകളുടെ ജീവിതം എങ്ങനെ മാറിമറിയുന്നു എന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

Corona Dhavan new Promo video  Corona Dhavan  Promo video  Corona Dhavan Promo video  കൊറോണ ധവാൻ  കൊറോണ ജവാന്‍  ലുക്‌മാനും ശ്രീനാഥ് ഭാസിയും  ലുക്‌മാൻ  ശ്രീനാഥ് ഭാസി  ചിരിപടർത്താൻ കൊറോണ ധവാൻ വരുന്നു  കൊറോണ ധവാൻ പുതിയ പ്രമോ വീഡിയോ എത്തി  കൊറോണ ധവാൻ പുതിയ പ്രമോ വീഡിയോ  കൊറോണ ധവാൻ പ്രമോ വീഡിയോ  കൊറോണ ധവാൻ പ്രമോ
Corona Dhavan
author img

By

Published : Aug 2, 2023, 6:30 PM IST

ലയാളി സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'കൊറോണ ധവാൻ' ചിത്രത്തിന്‍റെ പുതിയ പ്രൊമോ വീഡിയോ പുറത്ത്. മലയാളത്തിലെ യുവ താരനിരയില്‍ ശ്രദ്ധേയരായ ലുക്‌മാനും ശ്രീനാഥ് ഭാസിയും അണിനിരക്കുന്ന ചിത്രത്തിന്‍റെ പ്രതീക്ഷയേറ്റുന്നതാണ് പുതിയ വീഡിയോ. തിയേറ്ററുകളില്‍ ചിത്രം ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തുമെന്ന് ഉറപ്പ് തരുന്നതാണ് ഈ വീഡിയോ.

  • " class="align-text-top noRightClick twitterSection" data="">

നവാഗതനായ സി.സി. ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കൊറോണ എന്ന മഹാമാരിയുടെ വരവോടെ ആനത്തടം എന്ന ഗ്രാമത്തിലെ മദ്യം ഏറെ ഇഷ്‌ടപ്പെടുന്ന ഒരുകൂട്ടം ആളുകളുടെ ജീവിതം എങ്ങനെ മാറിമറിയുന്നു എന്നതാണ് 'കൊറോണ ധവാൻ' ചിത്രത്തിന്‍റെ ഇതിവൃത്തം. 'കൊറോണ ജവാന്‍' എന്നായിരുന്നു ചിത്രത്തിന് ആദ്യം പേര് നൽകിയിരുന്നത്. പിന്നീട് ഇത് 'കൊറോണ ധവാന്‍' എന്നാക്കി മാറ്റുകയായിരുന്നു.

READ ALSO: 'ജ' അല്ല, 'ധ'; ലുക്‌മാന്‍, ശ്രീനാഥ് ഭാസി ചിത്രത്തിന്‍റെ പേര് മാറ്റി അണിയറക്കാര്‍

ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്ന് നിർമിച്ചിരിക്കുന്ന 'കൊറോണ ധവാന്‍' ഓഗസ്റ്റ് 4 നാണ് തിയേറ്ററുകളിലെത്തുക. അരുണ്‍ പുരയ്‌തല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ് എന്നിവരാണ് ചിത്രത്തിന്‍റെ കോ പ്രൊഡ്യൂസര്‍മാര്‍. ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്.

സുജയ് മോഹന്‍രാജ് ആണ് ഒരു മുഴുനീള കോമഡി എന്‍റര്‍ടെയ്‌നറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ലുക്‌മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി ആന്‍റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ജെനീഷ് ജയാനന്ദൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് അജീഷ് ആനന്ദാണ്. റിജോ ജോസഫ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ബിബിന്‍ അശോകാണ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജിനു പി. കെ, കല - കണ്ണന്‍ അതിരപ്പിള്ളി, കോസ്റ്റ്യൂം - സുജിത് സി എസ് , ചമയം പ്രദീപ് ഗോപാലകൃഷ്‌ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - ഹരിസുദന്‍ മേപ്പുറത്ത്, അഖില്‍ സി തിലകന്‍, ചീഫ് അസോസിയേറ്റ് കാമറമാന്‍ - സുജില്‍ സായി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഷൈന്‍ ഉടുമ്പന്‍ചോല, അസോസിയേറ്റ് ഡയറക്‌ടര്‍ - ലിതിന്‍ കെ. ടി., വാസുദേവന്‍ വി. യു., അസിസ്റ്റന്‍റ് ഡയറക്‌ടര്‍ - ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ മാനേജര്‍ - അനസ് ഫൈസാന്‍, ശരത് പത്മനാഭന്‍, ഡിസൈന്‍സ് - മാമിജോ, പബ്ലിസിറ്റി - യെല്ലോ ടൂത്ത്, സ്റ്റില്‍സ് - വിഷ്‌ണു എസ് രാജൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

READ ALSO: 'പാപ്പനാ'യി ഉണ്ണി നായർ, 'സുമിത്ര'യായി സീമ ജി നായര്‍; 'കൊറോണ ധവാന്‍റെ' പുതിയ കാരക്‌ടര്‍ പോസ്റ്ററുകളെത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.