ETV Bharat / entertainment

'ജിഗർതണ്ട ഡബിൾ എക്‌സി'നെ കുറിച്ചറിയാം; ഉടൻ കാണുമെന്ന് ക്ലിന്‍റ് ഈസ്റ്റ്‌വുഡ് - american actor film director Clint Eastwood

Director Karthik Subbaraj's 'Jigarthanda DoubleX' : ക്ലിന്‍റ് ഈസ്റ്റ്‌വുഡിനും സത്യജിത് റേയ്‌ക്കുമുള്ള സമർപ്പണമാണ് 'ജിഗർതണ്ട ഡബിൾ എക്‌സ്' എന്ന് സംവിധായകൻ കാർത്തിക് സുബ്ബരാജ് നേരത്തെ പറഞ്ഞിരുന്നു

Clint Eastwood  Clint Eastwood about Jigarthanda Double X  Jigarthanda Double X  Clint Eastwood Jigarthanda Double X  കാര്‍ത്തിക് സുബരാജിന്‍റെ ജിഗര്‍തണ്ട 2  ജിഗർതണ്ട ഡബിൾ എക്‌സ്  ജിഗർതണ്ട ഡബിൾ എക്‌സ് ക്ലിന്‍റ് ഈസ്റ്റ്‌വുഡ്  ക്ലിന്‍റ് ഈസ്റ്റ്‌വുഡ്  ജിഗര്‍തണ്ട 2 ഉടൻ കാണുമെന്ന് ക്ലിന്‍റ് ഈസ്റ്റ്‌വുഡ്  Clint Eastwood reacts Jigarthanda Double X  Tamil Blockbuster Jigarthanda Double X  american actor film director Clint Eastwood  Director Karthik Subbarajs Jigarthanda DoubleX
Clint Eastwood Jigarthanda Double X
author img

By ETV Bharat Kerala Team

Published : Dec 14, 2023, 7:09 PM IST

ചെന്നൈ : കാർത്തിക് സുബ്ബരാജിന്‍റെ സംവിധാനത്തിൽ രാഘവ ലോറൻസും എസ്‌ ജെ സൂര്യയും തകർത്തഭിനയിച്ച സിനിമയാണ് 'ജിഗർതണ്ട ഡബിൾ എക്‌സ്'. കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തി, പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണം നേടിയ ഈ ചിത്രം അടുത്തിടെയാണ് ഒടിടിയിൽ പ്രദർശനം ആരംഭിച്ചത്. ഇപ്പോഴിതാ 'ജിഗർതണ്ട ഡബിൾ എക്‌സി'നെ കുറിച്ചുള്ള ഇതിഹാസ അമേരിക്കൻ നടനും സംവിധായകനുമായ ക്ലിന്‍റ് ഈസ്റ്റ്‌വുഡിന്‍റെ (American actor, film director Clint Eastwood) വാക്കുകളാണ് ചർച്ചയാകുന്നത്.

  • Hi. Clint is aware of this Movie and he states he will get to it upon Completion of his New Film. Juror 2. Thank You. https://t.co/4UpiIOSzdj

    — Clint Eastwood Official (@RealTheClint) December 13, 2023 " class="align-text-top noRightClick twitterSection" data=" ">

ക്ലിന്‍റ് ഈസ്റ്റ്‌വുഡിനും സത്യജിത് റേയ്‌ക്കുമുള്ള സമർപ്പണമാണ് തന്‍റെ സിനിമയെന്ന് 'ജിഗർതണ്ട ഡബിൾ എക്‌സ്' റിലീസിന് മുന്നോടിയായി കാർത്തിക് സുബ്ബരാജ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ 'ജിഗർതണ്ട ഡബിൾ എക്‌സ്' കാണാൻ ഒരു ആരാധകൻ ക്ലിന്‍റ് ഈസ്റ്റ്‌വുഡിനോട് ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി സിനിമ കാണുമെന്ന് ക്ലിന്‍റ് ഈസ്റ്റ്‌വുഡ് ഉറപ്പുനൽകുകയായിരുന്നു.

നിലവിൽ 'ജൂറർ 2' എന്ന സിനിമയുടെ തിരക്കുകളിലാണ് ക്ലിന്‍റ് ഈസ്റ്റ്‌വുഡ്. 'ജൂറർ 2' സിനിമയുടെ ജോലികൾ പൂർത്തിയാക്കിയ ശേഷം ഉടൻ തന്നെ 'ജിഗർതണ്ട ഡബിൾ എക്‌സ്' കാണുമെന്നാണ് ആരാധകന് ഇതിഹാസ സംവിധായകന്‍റെ എക്‌സ് ഹാൻഡിൽ ഉറപ്പ് നൽകിയിരിക്കുന്നത്. ഞങ്ങൾ 'ജിഗർതണ്ട ഡബിൾ എക്‌സ്' എന്ന തമിഴ് സിനിമ നിർമ്മിച്ചിട്ടുണ്ടെന്നും സിനിമയിലുടനീളം നിങ്ങൾക്ക് വലിയ ആദരവാണ് നൽകിയതെന്നുമാണ് ആരാധകൻ ക്ലിന്‍റ് ഈസ്റ്റ്‌വുഡിനെ ടാഗ് ചെയ്‌തുകൊണ്ട് കുറിച്ചത്.

സമയം കിട്ടുമ്പോൾ ദയവായി ഈ സിനിമ കാണണമെന്നും നെറ്റ്ഫ്ലിക്‌സിൽ ചിത്രം ലഭ്യമാണെന്നും പോസ്റ്റിൽ പറയുന്നു. 'ഹായ്. ക്ലിന്‍റിന് ഈ സിനിമയെക്കുറിച്ച് അറിയാം. അദ്ദേഹത്തിന്‍റെ പുതിയ സിനിമ 'ജൂറർ 2' പൂർത്തിയാകുമ്പോൾ അദ്ദേഹം സിനിമ കാണും. നന്ദി". ക്ലിന്‍റിന്‍റെ ഒഫീഷ്യൽ എക്‌സ് ഹാൻഡിൽ മറുപടിയും നൽകി.

പിന്നാലെ ക്ലിന്‍റിന്‍റെ പോസ്റ്റിൽ ആകാംക്ഷയോടെ കാർത്തിക് സുബ്ബരാജും പ്രതികരിച്ചു. "ജിഗർതണ്ട ഡബിൾ എക്‌സിനെ കുറിച്ച് ഇതിഹാസം ക്ലിന്‍റ് ഈസ്റ്റ്‌വുഡിന് അറിയാം, അദ്ദേഹം ഉടൻ തന്നെ സിനിമ കാണും...ഈ സിനിമ ക്ലിന്‍റ് ഈസ്റ്റ്‌വുഡിന്‍റെ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആരാധകരെ പ്രതിനിധീകരിച്ചുള്ള എന്‍റെ ഹൃദയംഗമമായ സമർപ്പണമാണ്.

സിനിമയെക്കുറിച്ച് അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്ന് അറയാൻ കാത്തിരിക്കാനാവില്ല.... ഒരുപാട് നന്ദി @Vijay70269050 (ഒരു ഫാൻ ഐഡി) കൂടാതെ ട്വിറ്ററിലെ എല്ലാ ജിഗർതണ്ട XX ആരാധകർക്കും.... അനുഗൃഹീതനായി തോന്നുന്നു"- കാർത്തിക് സുബ്ബരാജ് തന്‍റെ എക്‌സ് ഹാൻഡിൽ ഇങ്ങനെ പ്രതികരിച്ചു. ചിത്രത്തിൽ നായകനായി എത്തിയ രാഘവ ലോറൻസും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ദീപാവലി റിലീസായാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്‌ത 'ജിഗർതണ്ട ഡബിൾ എക്‌സ്' പ്രേക്ഷകരിലേക്ക് എത്തിയത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഏറ്റെടുത്ത ചിത്രം ഒടിടിയിൽ എത്തിയപ്പോഴും അഭിനന്ദന പ്രവാഹമാണ് അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും തേടിയെത്തുന്നത്. മലയാളികളുടെ പ്രിയ താരം നിമിഷ സജയനും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.

ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന്‍റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്‍റെയും ബാനറില്‍ കാര്‍ത്തികേയന്‍ സന്താനം, കതിരേശന്‍ എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രം 2014 ൽ കാർത്തിക് സുബ്ബരാജിന്‍റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ജിഗർതണ്ട' എന്ന സിനിമയുടെ തുടർച്ചയാണ്.

READ MORE: Karthik Subbaraj's Jigarthanda Double X Release: കാര്‍ത്തിക് സുബരാജിന്‍റെ 'ജിഗര്‍തണ്ട 2' തിയേറ്ററുകളിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.