ETV Bharat / entertainment

Cicada Movie Songs Teaser സിക്കാഡ ടീസര്‍ പുറത്ത്; 4 ഭാഷകളില്‍ 24 വ്യത്യസ്‌ത ഗാനങ്ങള്‍

author img

By ETV Bharat Kerala Team

Published : Sep 22, 2023, 6:12 PM IST

Cicada Movie : 'സിക്കാഡ'യുടെ ടീസറിനൊടുവിലായി ആവേശകരമായ ഒരു മത്സരത്തെ കുറിച്ചുള്ള വിശദാംശങ്ങളും ഉണ്ട്...

Cicada Movie Songs Teaser released  Cicada Movie Songs  Cicada Movie  Cicada  Cicada Teaser  സിക്കാഡ ടീസര്‍ പുറത്ത്  സിക്കാഡ ടീസര്‍  സിക്കാഡ  ശ്രീജിത്ത് ഇടവന  സര്‍വവൈവല്‍ ത്രില്ലര്‍ ചിത്രം
Cicada Movie Songs Teaser

നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ ശ്രീജിത്ത് ഇടവന സംവിധായക കുപ്പായം അണിയുകയാണ്. ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സിക്കാഡ' (Cicada). 'സിക്കാഡ'യുടെ ടീസര്‍ റിലീസ് ചെയ്‌തു. 'സിക്കാഡ'യുടെ ടീസറിനൊടുവിലായി ആവേശകരമായ ഒരു മത്സരത്തെ കുറിച്ചുള്ള വിശദാംശങ്ങൾ സംവിധായകന്‍ പറയുന്നുണ്ട്.

സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു പാന്‍ ഇന്ത്യന്‍ റിലീസായി ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നീ ഭാഷകളിലാണ് റിലീസിനെത്തുക. നാല് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം, വ്യത്യസ്‌തമായ 24 ഗാനങ്ങളുമായാണ് 'സിക്കാഡ' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

സംവിധായകന്‍ ശ്രീജിത്ത് ഇടവന തന്നെയാണ് സിനിമയുടെ രചനയും സംഗീതവും നിര്‍വഹിക്കുക. തീര്‍ണ ഫിലിംസ് ആന്‍റ് എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ ഗോപകുമാര്‍ പി, വന്ദന മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ബെംഗളൂരു, കൊച്ചി, അട്ടപ്പാടി എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും.

  • " class="align-text-top noRightClick twitterSection" data="">

ചിത്രത്തില്‍ രജിത്ത് സിആർ, ജെയ്‌സ് ജോസ്, ഗായത്രി മയൂര എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്നത്. നവീന്‍ രാജ് ഛായാഗ്രഹണവും ഷൈജിത്ത് കുമരന എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. വിവേക് മുഴക്കുന്ന് ആണ് ഗാന രചന.

കലാസംവിധാനം – ഉണ്ണി എല്‍ദോ, മേക്കപ്പ് - ജീവ, കോസ്റ്റ്യൂം-ജെസിയ ജോര്‍ജ്, നൃത്തസംവിധാനം -റ്റീഷ്യ, ശബ്‌ദമിശ്രണം - ഫസല്‍ എ ബക്കര്‍, ഓഡിയോഗ്രാഫി - ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റർ - സുജിത് സുരേന്ദ്രൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രാജേഷ് കെ മത്തായി, കോ-പ്രൊഡ്യൂസര്‍- ശ്രീനാഥ് രാമചന്ദ്രന്‍, സല്‍മാന്‍ ഫാരിസ്, കെവിന്‍ ഫെര്‍ണാണ്ടസ്, പ്രവീണ്‍ രവീന്ദ്രന്‍, ഗൗരി ടിംബല്‍, ലൈന്‍ പ്രൊഡ്യൂസര്‍ - ദീപക് വേണുഗോപാല്‍, പ്രജിത്ത് നമ്പ്യാര്‍, അനീഷ് അട്ടപ്പാടി, ഉണ്ണി എല്‍ദോ, പോസ്‌റ്റര്‍ ഡിസൈന്‍ - മഡ് ഹൗസ്, സ്‌റ്റില്‍സ് - അലന്‍ മിഥുൻ, പിആര്‍ഒ- എ.എസ്. ദിനേശ്.

അതേസമയം പുതുമുഖങ്ങള്‍ അണിനിരക്കുന്ന മറ്റൊരു ചിത്രമാണ് 'മിസ്‌റ്റർ ഹാക്കർ' (Mister Hacker). ചിത്രം ഇന്ന് (സെപ്‌റ്റംബര്‍ 22) തിയേറ്ററുകളില്‍ എത്തിയിരുന്നു (Mister Hacker release). ഇടുക്കിയിലെ ഒരു മലയോര പ്രദേശത്ത് ജീവിക്കുന്ന കുഞ്ഞുമോന്‍റെ പ്രണയമാണ് ചിത്രപശ്ചാത്തലം. സുറുമിയുമായുള്ള കുഞ്ഞുമോന്‍റെ പ്രണയവും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. ഹാരിസ് കല്ലാർ ആണ് സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും.

പുതുമുഖങ്ങള്‍ അണിനിരക്കുന്ന മറ്റൊരു ചിത്രമാണ് മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലില്‍ ഒരുങ്ങുന്ന 'മായാവനം' (Mayavanam). സിനിമയുടെ ടൈറ്റില്‍ പോസ്‌റ്റര്‍ ഇന്നാണ് റിലീസായത്. (Mayavanam Title Poster). വളരെ നിഗൂഢതകള്‍ ഉണര്‍ത്തുന്നതാണ് 'മായാവന'ത്തിന്‍റെ ടൈറ്റില്‍ പോസ്‌റ്റര്‍.

പുതുമുഖം ആദിത്യ സായ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഒരു മെഡിക്കൽ കോളജിലെ നാല് വിദ്യാർഥികളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. ആക്ഷൻ സർവൈവൽ ജോണറിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോക്‌ടര്‍ ജ​ഗത് ലാൽ ചന്ദ്രശേഖറാണ് സിനിമയുടെ സംവിധാനം.

Also Read: Mayavanam Title Poster : മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തില്‍ 'മായാവനം'; ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.