ETV Bharat / entertainment

Chilar Anganeyanu Movie 'ചിലർ അങ്ങനെയാണ്' പൂജ കഴിഞ്ഞു; ഗ്രാമീണാന്തരീക്ഷത്തിൽ ഒരുങ്ങുന്ന ചിത്രം

Chilar Anganeyanu Movie: ഗ്രാമീണ അന്തരീക്ഷത്തിൽ നർമത്തിൽ ചാലിച്ച കഥ പറയാൻ 'ചിലർ അങ്ങനെയാണ്' വരുന്നു.

author img

By ETV Bharat Kerala Team

Published : Aug 23, 2023, 5:56 PM IST

Chilar Anganeyanu Movie  Chilar Anganeyanu Movie started  new malayalam movies  upcoming malayalam movies  ചിലർ അങ്ങനെയാണ് പൂജ കഴിഞ്ഞു  ചിലർ അങ്ങനെയാണ്  ചിലർ അങ്ങനെയാണ് വരുന്നു  ഗ്രാമീണ അന്തരീക്ഷത്തിൽ നർമത്തിൽ ചാലിച്ച കഥ  ഗ്രാമീണാന്തരീക്ഷത്തിൽ ഒരുങ്ങുന്ന ചിത്രം  ന്യൂ ആർട്‌സ് ക്രിയേഷൻസിൻ്റെ ബാനറിൽ
Etv BharaChilar Anganeyanu Moviet

ന്യൂ ആർട്‌സ് ക്രിയേഷൻസിൻ്റെ ബാനറിൽ (New Arts Creations) ഒരു കൂട്ടം യുവാക്കൾ ചേർന്ന് നിർമിക്കുന്ന 'ചിലർ അങ്ങനെയാണ്' (Chilar Anganeyanu) ചിത്രത്തിൻ്റെ പൂജ കഴിഞ്ഞു. ചലച്ചിത്ര - സാംസ്‌കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ പ്രശസ്‌ത നടനും നിർമാതാവുമായ കണ്ണങ്കൈ കുഞ്ഞിരാമൻ ഭദ്രദീപം തെളിയിച്ചു. പി.ടി. ചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Chilar Anganeyanu Movie  Chilar Anganeyanu Movie started  new malayalam movies  upcoming malayalam movies  ചിലർ അങ്ങനെയാണ് പൂജ കഴിഞ്ഞു  ചിലർ അങ്ങനെയാണ്  ചിലർ അങ്ങനെയാണ് വരുന്നു  ഗ്രാമീണ അന്തരീക്ഷത്തിൽ നർമത്തിൽ ചാലിച്ച കഥ  ഗ്രാമീണാന്തരീക്ഷത്തിൽ ഒരുങ്ങുന്ന ചിത്രം  ന്യൂ ആർട്‌സ് ക്രിയേഷൻസിൻ്റെ ബാനറിൽ
'ചിലർ അങ്ങനെയാണ്' പൂജ കഴിഞ്ഞു

'നാലും ആറും പത്ത്', 'നീ' എന്നീ ചിത്രങ്ങൾക്ക് ശേഷം പി.ടി. ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചിലർ അങ്ങനെയാണ്'. നർമത്തിൽ ചാലിച്ചൊരുക്കുന്ന ഈ ചിത്രത്തിൻ്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത് മാധവൻ കൊല്ലമ്പാറയാണ്.

ഒക്ടോബർ അവസാന വാരത്തോടെ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമാവും. കാസർഗോഡ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക. പ്രമുഖ താരങ്ങൾക്കൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

തൊഴിൽ രഹിതനായ ദേവൻ എന്ന ചെറുപ്പക്കാരന്‍റെ കഥയാണ് ചിത്രം പറയുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ, നർമത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് സിനിമയുടെ നിർമാണം. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ഒരു ജോലിക്കായി അലയുന്ന ദേവനും അയാൾ കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളും എല്ലാമാണ് സിനിമയുടെ പ്രമേയം.

കഷ്‌ടപ്പാടിലും പ്രതിസന്ധികളിലും ഉഴറുന്ന ദേവൻ പഴയ കൂട്ടുകാരനായ സുഷമനെ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. അഭിജിത്ത് ആണ് ചിത്രത്തിന്‍റ ഛായാഗ്രാഹകൻ. രാഘവൻ കക്കാട്ടിന്‍റെ വരികൾക്ക് സംഗീതം പകരുന്നത് ഉണ്ണി വീണാലയം ആണ്. ഉണ്ണി മേനോൻ, ശില്‌പ എന്നിവരാണ് ഗായകർ.

ചമയം - റഷീദ് കോഴിക്കോട്, പ്രൊ. കൺട്രോളർ - ഹരി വെഞ്ഞാറമൂട്, അസോ. ഡയറക്‌ടർ - സന്ദീപ് അജിത് കുമാർ, സംവിധാന സഹായി - സുരേഷ് പനങ്ങാട്, ഫിനാൻസ് കൺട്രോളർ - സുമ, കോസ്റ്റ്യൂംസ് - ബിനു പുളിയറക്കോണം, സാങ്കേതിക സഹായം - രമേശൻ കരിവെള്ളൂർ, സുനിൽ ചെമ്പ്ര കാനം, പി. ആർ. ഓ.- എം.കെ ഷെജിൻ എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

ശ്രദ്ധനേടി 'അസ്‌ത്രാ' ലിറിക്കൽ വീഡിയോ ഗാനം: ആസാദ് അലവിന്‍റെ (Azad Alavin) സംവിധാനത്തിൽ അമിത് ചക്കാലക്കൽ (Amit Chakkalackal) നായകനാകുന്ന സസ്‌പെൻസ് ത്രില്ലർ ചിത്രം 'അസ്‌ത്രാ'യിലെ പുതിയ ഗാനം പുറത്ത്. ചടുലമായ താളത്തിന്‍റെ അകമ്പടിയോടെ, 'വയലെറ്റിൻ പൂക്കൾ പൂക്കും' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത് (Asthra Violettin Pookkal Lyrical Video).

മോഹൻ സിത്താരയാണ് (Mohan Sithara) ഈ മനോഹര ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. ബി കെ ഹരിനാരായണനാണ് (B.K. Harinarayanan) ഗാനരചന നിർവഹിച്ചത്. അലൻ ഷെർബിൻ (Alan Sherbhin), ഇന്ദുലേഖ വാര്യർ (Indulekha Warrier) എന്നിവരാണ് ഗായകർ. ചുരുങ്ങിയ സമയംകൊണ്ട് തന്നെ മികച്ച പ്രതികരണമാണ് ഗാനം നേടുന്നത്.

അതേസമയം സെപ്റ്റംബർ 29 ന് ആണ് ചിത്രമായ 'അസ്‌ത്രാ' തിയേറ്റർ റിലീസായി പ്രേക്ഷകർക്കരികിൽ എത്തുക (Asthra release date).

READ MORE: Asthra Violettin Pookkal Lyrical Video : 'വയലെറ്റിൻ പൂക്കൾ പൂക്കും' ; ശ്രദ്ധനേടി 'അസ്‌ത്രാ' ലിറിക്കൽ വീഡിയോ ഗാനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.