Deva Deva song from Brahmastra: ബ്രഹ്മാണ്ഡ ചിത്രം 'ബ്രഹ്മാസ്‌ത്ര'യിലെ പുതിയ വീഡിയോ ഗാനം പുറത്ത്. ചിത്രത്തിലെ 'ദേവ ദേവ' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അമിതാഭ് ബച്ചന്‍റെ കഥാപാത്രത്തിനൊപ്പം രണ്‍ബീറിന്‍റെ കഥാപാത്രം ആഗ്നേയ ശാസ്‌ത്രം പരീക്ഷിക്കുന്നതാണ് 'ദേവ ദേവ' ഗാനത്തിന്‍റെ ഹൈലൈറ്റ്.
Brahmastra song Deva Deva: ആഗ്നേയശാസ്‌ത്രത്തിന്‍റെ നിയന്ത്രണം ലഭിച്ച ശിവയുടെ ആവേശവും സന്തോഷവുമൊക്കെയാണ് ഗാനരംഗത്തില്‍. മനോഹര ദൃശ്യങ്ങളടങ്ങിയ ഗാനത്തില്‍ ആലിയയുടെ കഥാപാത്രത്തിനൊപ്പമുള്ള ശിവയുടെ പ്രണയ രംഗങ്ങളുമുണ്ട്. അമിതാഭ് ഭട്ടാചാര്യയുടെ വരികള്‍ക്ക് പ്രീതമിന്‍റെ സംഗീതത്തില്‍ അര്‍ജിത് സിങാണ് ഗാനാലാപനം.
Brahmastra Kesariya song: ഗാനം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നേരത്തെ പുറത്തിറങ്ങിയ കേസരിയ ഗാനവും തരംഗമായിരുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ തുടക്കവും തയ്യാറെടുപ്പുകളും വിവരിക്കുന്ന ഒരു വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
- " class="align-text-top noRightClick twitterSection" data="">
സംവിധായകന്‍ അയാന്‍ മുഖര്‍ജിയാണ് 'ബ്രഹ്മാസ്‌ത്ര'യെ കുറിച്ച് വീഡിയോയില്‍ സംസാരിക്കുന്നത്. 'ബ്രഹ്മാസ്‌ത്ര'യുടെ ആശയം തനിക്ക് 2011ല്‍ കിട്ടിയതാണെന്ന് അയാന്‍ മുഖര്‍ജി പറയുന്നു. 2013ല്‍ താന്‍ 'ബ്രഹ്മാസ്‌ത്ര' എന്ന സിനിമയുടെ ജോലികള്‍ തുടങ്ങിയെന്നും ഇന്ത്യയുടെ ഏറ്റവും മനോഹരമായ സിനിമ ആയിരിക്കും ഇതെന്നും സംവിധായകന്‍ പറയുന്നു.
രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യ ഭാഗം 'ബ്രഹ്മാസ്‌ത്ര പാര്‍ട്ട് വണ്‍: ശിവ' എന്ന പേരിലാണ് പുറത്തിറങ്ങുക. ചിത്രത്തില്‍ ശിവ എന്ന കഥാപാത്രത്തെയാണ് രണ്‍ബീര്‍ കപൂര്‍ അവതരിപ്പിക്കുന്നത്. ഇഷ എന്ന കഥാപാത്രത്തെ ആലിയയും അവതരിപ്പിക്കും. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയി എന്നിവരും സുപ്രധാന വേഷത്തിലുണ്ട്.

ഹുസൈന്‍ ദലാല്‍, അയാന്‍ മുഖര്‍ജി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. പങ്കജ് കുമാറാണ് ഛായാഗ്രഹണം. പ്രധാനമായും ഹിന്ദിയിലൊരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, കന്നഡ, തെലുഗു ഭാഷകളില്‍ റിലീസിനെത്തും. എസ്.എസ് രാജമൗലിയാണ് മലയാളം ഉള്‍പ്പടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ ചിത്രം അവതരിപ്പിക്കുക.
Brahmastra release: 2022 സെപ്‌റ്റംബര്‍ ഒന്‍പതിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. ആലിയയും രണ്‍ബീറും സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍. പ്രഖ്യാപനം മുതല്‍ 'ബ്രഹ്മാസ്‌ത്ര' മാധ്യമശ്രദ്ധ നേടിയിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ മിത്തോളജിക്കല്‍ ഫാന്‍റസി ഡ്രാമയ്‌ക്ക് തുടക്കം കുറിച്ചത്. 'ബ്രഹ്മാസ്‌ത്ര'യുടെ സെറ്റില്‍ വച്ചായിരുന്നു ആലിയയും രണ്‍ബീറും പ്രണയത്തിലാകുന്നത്. നീണ്ട വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2022 ഏപ്രില്‍ 14നായിരുന്നു ഇരുവരുടെയും വിവാഹം.
Also Read: ഗര്‍ഭിണിയായ ശേഷം ആദ്യമായി രണ്‍ബീറിനൊപ്പം ആലിയ; മിനി ഡ്രെസ്സില്‍ തിളങ്ങി താരം