പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' സിനിമയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ പ്രതികരിച്ച് സംവിധായകന്‍ ബ്ലെസി. ഓണ്‍ലൈനില്‍ ചോര്‍ന്നത് 'ആടുജീവിത'ത്തിന്‍റെ ട്രെയിലര്‍ അല്ലെന്നാണ് ബ്ലെസ്സി പറയുന്നത്. ഗ്രേഡിങ് അടക്കം പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള ചില ദൃശ്യങ്ങളാണ് ചോര്‍ന്നതെന്നും ഇതില്‍ അതിയായ ദു:ഖമുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കി.
തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കി ബ്ലെസ്സി രംഗത്തെത്തിയത്. സിനിമയിലെ ചില ദൃശ്യങ്ങള്‍ വേള്‍ഡ് റിലീസിന് മുന്നോടിയായി വിദേശ ഏജന്‍സികള്‍ക്ക് അയച്ച് നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
'ആടുജീവിതത്തിന്‍റെ ഔദ്യോഗികമല്ലാത്ത ട്രെയിലർ കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. അമേരിക്കയിലുള്ള ഡെഡ്‌ലൈൻ എന്ന വെബ്സൈറ്റിലാണ് ദൃശ്യങ്ങൾ ആദ്യം വന്നത്. ഇത് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള കണ്ടന്‍റ് മാത്രമാണ്. അതിനെ ട്രെയിലർ എന്ന തരത്തിൽ വിവരിക്കാൻ കഴിയില്ല. കാരണം അതിൽ ഉപയോഗിച്ചിരുന്ന മ്യൂസിക്, കീ ബോർഡിൽ ചെയ്‌തിട്ടുള്ളതാണ്.
- " class="align-text-top noRightClick twitterSection" data="">
കൃത്യമായ കളർ ഗ്രേഡിങ് നടത്തിയിട്ടില്ല. ചില മേളകളിൽ പ്രദർശിപ്പിക്കുന്നതിനും വേൾഡ് റിലീസിനും ഒക്കെയായി ബിസിനസ് ലക്ഷ്യങ്ങൾക്കുമായി ഏജന്‍റ്‌സിനയച്ച വിഡിയോ ക്ലിപ്പാണിത്. ട്രെയിലർ എന്നാൽ ഒന്നര മിനിറ്റിലോ രണ്ട് മിനിറ്റിലോ ഒതുങ്ങുന്നതാണ്. ഈ വിഡിയോ മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുണ്ട്. ഇത് ഇങ്ങനെ പ്രചരിക്കുന്നതിൽ അതിയായ വിഷമമുണ്ട്.
ഇത് ഔദ്യോഗിക ട്രെയിലർ അല്ല. പോസ്‌റ്റ് പ്രൊഡക്‌ഷൻ വർക്കുകൾ നടക്കുകയാണ്. ആ ഘട്ടത്തിൽ ഇത്തരം ഒരു പ്രതിസന്ധിയിലേക്ക് പോയതിൽ മാനസികമായ വിഷമം ഉണ്ട്. അത് പ്രേക്ഷകരെ കൂടി അറിയിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു വിഡിയോയുമായി നിങ്ങൾക്കു മുന്നിലെത്തിയത്'– ബ്ലെസി പറഞ്ഞു.
ട്രെയിലര്‍ ചോര്‍ന്നുവെന്ന വാര്‍ത്തയ്‌ക്ക് പിന്നാലെ സിനിമയിലെ ഗ്ലിംപ്‌സ് ഫേസ്‌ബുക്കില്‍ പങ്കുവച്ച് പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. ആടുജീവിതം സിനിമയുടെ ചലച്ചിത്ര മേളക്കായുള്ള ട്രെയിലര്‍ എന്ന് പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു പൃഥ്വിരാജ് വീഡിയോ പങ്കുവച്ചത്. ഒപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിരുന്നു.
'അതെ, അത് മനഃപൂർവം അല്ലായിരുന്നു. ഇത് ഓൺലൈനിൽ ലീക്ക് ആക്കാനായി ഒരുക്കിയതല്ല. എന്നാൽ ഫെസ്‌റ്റിവൽ സർക്യൂട്ടുകൾക്ക് മാത്രമായി കട്ട് ചെയ്‌ത ആടുജീവിതം ട്രെയിലർ ഓൺലൈനില്‍ എത്തിയത് നിങ്ങളിൽ മിക്കവർക്കും അറിയാമെന്ന് ഞാൻ ഊഹിക്കുന്നു. അതുകൊണ്ട് ഇതാ, ആടുജീവിതം, ദ ഗോട്ട് ലൈഫ് (പൂര്‍ത്തിയായിട്ടില്ല, ജോലി പുരോഗമിക്കുന്നു) എന്ന സിനിമയുടെ ചലച്ചിത്ര മേളക്കായുള്ള ട്രെയിലര്‍.. നിങ്ങള്‍ക്ക് ഇത് ഇഷ്‌ടമാകുമെന്ന് കരുതുന്നു' -ഇപ്രകാരമാണ് പൃഥ്വിരാജ് കുറിച്ചത്.
ട്രെയിലര്‍ ലീക്കായെന്ന വാര്‍ത്തയില്‍ എഴുത്തുകാരന്‍ ബെന്യാമിനും പ്രതികരിച്ചിരുന്നു. യൂട്യൂബില്‍ വന്നിട്ടുള്ള 'ആടുജീവിതം' ട്രെയിലര്‍ ഔദ്യോഗികം അല്ലെന്ന് സംവിധായകന്‍ ബ്ലെസിക്ക് വേണ്ടി താന്‍ ഇവിടെ അറിയിക്കുന്നുവെന്നാണ് ബെന്യാമിന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.
'യൂട്യൂബിൽ വന്നിട്ടുള്ള ആടുജീവിതം ട്രെയിലര്‍ ഒഫിഷ്യൽ അല്ലെന്ന് സംവിധായകൻ ബ്ലെസിക്ക് വേണ്ടി ഇവിടെ അറിയിക്കട്ടെ. അത് വേൾഡ് മാർക്കറ്റിന് വേണ്ടിയോ ഫെസ്‌റ്റിവൽസിന് വേണ്ടിയോ സമർപ്പിച്ച ഒരു പ്രിവ്യൂ അമേരിക്കയിലുള്ള 'ഡെഡ്‌ലൈന്‍' എന്ന ഓൺലൈൻ മാഗസിനിൽ വന്നതാണ്. പടത്തിന്‍റെ ധാരാളം വർക്ക് ഇനിയും പൂർത്തിയാവാനുണ്ട്. അത് തീരുന്ന സമയത്ത് ഔദ്യോഗിക ട്രെയിലര്‍ വരുമെന്ന് അറിയിക്കുന്നു.. അതുവരെ ദയവായി കാത്തിരിക്കുക' -ഇപ്രകാരമാണ് ബെന്യാമിന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.
Also Read: ആടുജീവിതം ട്രെയിലര്‍ ചോര്‍ന്നുവോ? യാഥാര്‍ഥ്യം ഇതാണ്, പ്രതികരിച്ച് പൃഥ്വിരാജ്