സൽമാൻഖാനും പൂജാ ഹെഗ്‌ഡെയും ഒന്നിക്കുന്ന കിസി കാ ഭായ് കിസി കി ജാനിലെ പുതിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. 'ബില്ലി ബില്ലി' എന്ന് തുടങ്ങുന്ന ചിത്രത്തിലെ പാട്ട് സല്‍മാന്‍ ഖാന്‍ തന്‍റെ പേജുകളില്‍ പങ്കുവച്ചു. "ഈ ഗാനം നിങ്ങളിൽ പുഞ്ചിരി വിടർത്തുമെന്നും നിങ്ങളെകൊണ്ട് നൃത്തം ചെയ്യിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു' എന്ന് വീഡിയോ പോസ്റ്റ് ചെയ്‌ത് സല്‍മാന്‍ ഖാന്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
ഗാനത്തിന്‍റെ വീഡിയോയിൽ ചുവന്ന നിറമുള്ള വസ്‌ത്രത്തിൽ വളരെ ഉത്സാഹിയായി നൃത്തം ചെയ്യുന്ന പൂജ ഹെഗ്‌ഡെയ്‌ക്കൊപ്പം ചുവടുവയ്‌ക്കുന്ന സൽമാനും വളരെ സുന്ദരനായി കാണപ്പെട്ടു. വീഡിയോയ്‌ക്ക് പിന്നാലെ നിരവധി ആരാധകരാണ് കമൻ്റുകളുമായി എത്തിയത്. റെഡ് ഹാർട്ടും ഫയർ ഇമോജികളും കമന്‍റ് ബോക്‌സില്‍ ഇവര്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നു.
ആധുനിക ശൈലിയിൽ പുതുതലമുറക്ക് ഇഷ്‌ടപ്പെടുന്ന രീതിയിലാണ് ആവേശകരമായ ഈ പഞ്ചാബിഗാനം ഒരുക്കിയിരിക്കുന്നത്. ഭാൻഗ്രയിലെ രാജകുമാരൻ എന്നറിയപ്പെടുന്ന പഞ്ചാബി ഗായകൻ സുഖ്ബീറാണ് ബില്ലി ബില്ലി അഖ് പാടിയിരിക്കുന്നത്. 'ചാർട്ട്ബസ്റ്റർ ഗാനം' (ഹിറ്റ് ഗാനം) എന്നാണ് ആരാധകരിൽ ഒരാൾ കമൻ്റ് ചെയ്‌തത്. 'നെഞ്ചത്ത് തീകൊളുത്തി' എന്നായിരുന്നു മറ്റൊരു ആരാധകൻ്റ കമൻ്റ്.
- " class="align-text-top noRightClick twitterSection" data="">
അടുത്തിടെ നിർമാതാക്കൾ ചിത്രത്തിലെ ആദ്യ ഗാനമായ 'നൈയോ ലഗ്‌ദ' റിലീസ് ചെയ്‌തിരുന്നു. ഇതിന് ആരാധകരിൽ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. പഞ്ചാബി ഗായകൻ സുഖ്ബീറും സൽമാൻ ഖാനും ഒരുമിച്ച് അബുദാബിയിൽ ആയിരുന്നപ്പോൾ സൽമാൻ ഒരു വിവാഹ ഗാനത്തെക്കുറിച്ചുള്ള ആശയം കൊണ്ടുവരികയും ഇരുവരും അതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്‌തു. തുടർന്നാണ് 'ബില്ലി ബില്ലി അഖ്' എന്ന ഗാനം ഉണ്ടായത്, സുഖ്ബീർ വെളിപ്പെടുത്തി.
also read: 'ടൈഗറിന് ഒരു പുതിയ തീയതിയുണ്ട്'; പുതിയ പോസ്‌റ്ററില്‍ ഒളിപ്പിച്ച് ടൈഗര്‍ 3 റിലീസ്
ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന 'കിസി കാ ഭായ് കിസി കി ജാൻ' എന്ന ചിത്രത്തിൽ സല്‍മാനും പൂജയ്‌ക്കും പുറമെ വെങ്കിടേഷ് ദഗ്ഗുബതി, ജഗപതി ബാബു, ഭൂമിക ചൗള, വിജേന്ദർ സിങ്, അഭിമന്യു സിങ്, രാഘവ് ജുയൽ തുടങ്ങിയവരും ഉണ്ട്. കത്രീന കൈഫ്, ഇമ്രാൻ ഹാഷ്‌മി എന്നിവര്‍ക്കൊപ്പമുളള 'ടൈഗർ 3'യാണ് സൽമാൻ്റെ വരാനിരിക്കുന്ന മറ്റൊരു ചിത്രം. ഷാരൂഖ് ഖാൻ ടൈഗർ 3 യിൽ ഒരു അതിഥി വേഷത്തിൽ എത്തുമെന്നും പറയപ്പെടുന്നു.