ETV Bharat / entertainment

'തുണ്ട്' വരുന്നു: ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന് കൈ കൊടുത്ത് ബിജു മേനോൻ - Jimshi Khalid

ബിജു മേനോൻ നായകനായി എത്തുന്ന 'തുണ്ട്' നവാഗതനായ റിയാസ് ഷെരീഫ് ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്.

sitara  ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസ്  തുണ്ട് വരുന്നു  തുണ്ട്  നവാഗതനായ റിയാസ് ഷെരീഫ്  ബിജു മേനോൻ  ആഷിഖ് ഉസ്‌മാൻ  Biju Menon Thund movie title poster  Biju Menon  Biju Menon Thund movie  Biju Menon Thund movie title  Thund movie title poster  Thund movie  തുണ്ട്  ആഷിഖ് ഉസ്‌മാന്‍റെ പുതിയ പ്രൊജക്‌ട്  തല്ലുമാല  അയൽവാശി  മുഹ്‌സിൻ പരാരി  ജിംഷി ഖാലിദ്  Jimshi Khalid  Muhsin Parari
ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന് കൈകൊടുത്ത് ബിജു മേനോൻ; 'തുണ്ട്' വരുന്നു
author img

By

Published : Jun 29, 2023, 12:05 PM IST

ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ പുതിയ സിനിമയുമായി ആഷിഖ് ഉസ്‌മാൻ (Ashiq Usman) എത്തുന്നു. നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തുണ്ട്’ (Thund) എന്ന ചിത്രമാണ് ആഷിഖ് ഉസ്‌മാന്‍റെ പുതിയ പ്രൊജക്‌ട്. ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

sitara  ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസ്  തുണ്ട് വരുന്നു  തുണ്ട്  നവാഗതനായ റിയാസ് ഷെരീഫ്  ബിജു മേനോൻ  ആഷിഖ് ഉസ്‌മാൻ  Biju Menon Thund movie title poster  Biju Menon  Biju Menon Thund movie  Biju Menon Thund movie title  Thund movie title poster  Thund movie  തുണ്ട്  ആഷിഖ് ഉസ്‌മാന്‍റെ പുതിയ പ്രൊജക്‌ട്  തല്ലുമാല  അയൽവാശി  മുഹ്‌സിൻ പരാരി  ജിംഷി ഖാലിദ്  Jimshi Khalid  Muhsin Parari
'തുണ്ട്' വരുന്നു

മലയാളികളുടെ പ്രിയ താരം ബിജു മേനോൻ (Biju Menon) ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. 'തല്ലുമാല, അയൽവാശി' എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിഖ് ഉസ്‌മാൻ നിർമിക്കുന്ന 15-ാമത് ചിത്രമാണ് ‘തുണ്ട്’. പ്രശസ്‌ത ഛായാഗ്രാഹകൻ ജിംഷി ഖാലിദും ഈ ചിത്രത്തില്‍ നിർമാണ പങ്കാളിയാണ്.

സംവിധായകൻ റിയാസ് ഷെരീഫിന് ഒപ്പം കണ്ണപ്പൻ കൂടി ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും രചിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് ജിംഷി ഖാലിദ് ആണ്. 'തുണ്ടി'ന് വേണ്ടി സംഗീതം ഒരുക്കുന്നത് വിഷ്‌ണു വിജയ് ആണ്. എഡിറ്റിങ് നമ്പു ഉസ്‌മാനും നിർവഹിക്കുന്നു.

ഗാനരചന - മു.രി (മുഹ്‌സിൻ പരാരി), ആർട് - ആഷിഖ് എസ്., സൗണ്ട് ഡിസൈൻ - വിക്കി കിഷൻ, ഫൈനൽ മിക്സ് - എം.ആർ. രാജാകൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, കോസ്റ്റ്യൂം - മാഷർ ഹംസ, മേക്കപ്പ് - റോണക്‌സ് സേവ്യർ, കൊറിയോഗ്രാഫി - ഷോബി പോൾരാജ്, ആക്ഷൻ - ജോളി ബാസ്റ്റിന്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അഗസ്റ്റിൻ ഡാൻ, അസോസിയേറ്റ് ഡയറക്‌ർ - ഹാരിഷ്‌ ചന്ദ്ര, സ്റ്റിൽ - രോഹിത് കെ. സുരേഷ്, വിതരണം - സെൻട്രൽ പിക്ചേഴ്സ്, മാർക്കറ്റിങ് പ്ലാൻ - ഒബ്‌സ്ക്യുറ എന്റർടെയ്‌ൻമെന്റ, ഡിസൈൻ ഓൾഡ്‌മങ്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

'ഗരുഡൻ': ഗരുഡൻ (Garudan) ആണ് ബിജു മേനോൻ പ്രധാന കഥാപാത്രമായി എത്തുന്ന മറ്റൊരു ചിത്രം. മലയാള സിനിമയുടെ ആക്ഷൻ കിങ് സുരേഷ് ഗോപി (Suresh Gopi) നായകനാകുന്ന ചിത്രം നവാഗതനായ അരുൺ വർമ്മയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ടീസർ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

സുരേഷ് ഗോപിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ജൂൺ 26 ന് ആണ് അണിയറ പ്രവർത്തകർ ടീസർ പുറത്തുവിട്ടത്. സംവിധായകൻ കൂടിയായ മിഥുൻ മാനുവൽ തോമസ് (Midhun Manuel Thomas) ആണ് ഈ ക്രൈം ത്രില്ലർ ശൈലിയിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ 'അഞ്ചാം പാതിര' എന്ന സൂപ്പർ ഹിറ്റ് ക്രൈം ത്രില്ലറിന് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതിയ ചിത്രം കൂടിയാണ് 'ഗരുഡൻ'.

മാജിക്‌ ഫ്രെയിംസ് ഫിലിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ (Listin Stephen) ആണ് നിർമാണം. മാജിക് ഫ്രെയിംസും മിഥുൻ മാനുവൽ തോമസും ആദ്യമായി കൈകോർക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ 'ഗരുഡന്'.

READ MORE: Garudan Movie| 'ഗരുഡൻ'; ആക്ഷൻ കിങ് വരുന്നു ക്രൈം ത്രില്ലറുമായി, ഒപ്പം ബിജു മേനോനും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.