ETV Bharat / entertainment

കാക്കിക്കുള്ളിലെ പോരാട്ടങ്ങളുമായി തലവന്‍ ; സെക്കന്‍ഡ് ലുക്ക് പുറത്ത്

author img

By ETV Bharat Kerala Team

Published : Dec 22, 2023, 11:49 AM IST

Thalavan second look poster : തലവന്‍ സെക്കന്‍ഡ് ലുക്ക് പങ്കുവച്ച് താരങ്ങള്‍. ബിജു മേനോനും ആസിഫ് അലിയും പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് തലവന്‍.

കാക്കിക്കുള്ളിലെ പോരാട്ടങ്ങളുമായി തലവന്‍  തലവന്‍ സെക്കന്‍ഡ് ലുക്ക് പുറത്ത്  തലവന്‍ സെക്കന്‍ഡ് ലുക്ക്  തലവന്‍ പോസ്‌റ്റര്‍  തലവന്‍ ചിത്രം  ബിജു മേനോനും ആസിഫ് അലിയും  ബിജു മേനോന്‍ ആസിഫ് അലി ചിത്രം  ബിജു മേനോന്‍ ആസിഫ് അലി ചിത്രങ്ങള്‍  Biju Menon Asif Ali movie Thalavan  Thalavan second look poster released  Thalavan second look  Thalavan movie  Biju Menon Asif Ali movies  Jis Joy movie  Jis Joy about Thalavan  ബിജു മേനോനും ആസിഫ് അലിയും പൊലീസ് വേഷത്തില്‍
Thalavan second look poster released

ബിജു മേനോനും ആസിഫ് അലിയും (Biju Menon Asif Ali movie Thalavan) ഒന്നിച്ചെത്തുന്ന ചിത്രമാണ് 'തലവൻ'. ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി (Jis Joy movie). ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന 'തലവന്‍റെ' സെക്കന്‍ഡ് ലുക്ക് പോസ്‌റ്ററാണിപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ബിജു മേനോനും ആസിഫ് അലിയുമാണ് സെക്കന്‍ഡ് ലുക്കില്‍. പൊലീസ് വേഷത്തിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ഫസ്‌റ്റ് ലുക്കും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പരസ്‌പരം പോരടിക്കുന്ന പൊലീസ് ഓഫീസർമാരുടെ വേഷമാണ് ചിത്രത്തില്‍ ആസിഫിനും ബിജു മേനോനും.

  • " class="align-text-top noRightClick twitterSection" data="">

രണ്ട് വ്യത്യസ്ഥ റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളെയാണ് ചിത്രത്തിലൂടെ സംവിധായകന്‍ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. തലവന്‍ ഒരു അന്വേഷണാത്മക കഥയാണ് എന്നാണ് ജിസ് ജോയ് പറയുന്നത്. 'തലവൻ ഒരു അന്വേഷണാത്മക കഥയാണ്. ഒരു പൊലീസ് സ്‌റ്റേഷനില്‍ അധികാരശ്രേണി എങ്ങനെ പ്രവർത്തിക്കുന്നു എന്നതും ചിത്രം പര്യവേഷണം ചെയ്യുന്നു. ഒരു സെമി റിയലിസ്‌റ്റിക് സമീപനമുള്ള ചിത്രമാണിത്. ആസിഫിന്‍റെയും ബിജു മേനോന്‍റെയും കോമ്പിനേഷൻ എല്ലായ്‌പ്പോഴും വര്‍ക്കാവാറുണ്ട്. തലവനില്‍ ആസിഫും ബിജുവും അവരുടെ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നു' - ജിസ് ജോയ് പറഞ്ഞു (Jis Joy about Thalavan).

മലബാറിലെ നാട്ടിൻ പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്‌റ്റിഗേറ്റീവ് ത്രില്ലറാണ് 'തലവൻ'. ബിജു മേനോന്‍, ആസിഫ് അലി എന്നിവരെ കൂടാതെ അനുശ്രീ, മിയ, കോട്ടയം നസീർ, ദിലീഷ് പോത്തൻ, ശങ്കർ രാമകൃഷ്‌ണൻ, ജോജി കെ ജോൺ, നന്ദൻ ഉണ്ണി, ദിനേശ്, ബിലാസ്, അനുരൂപ് എന്നിവരും ചിത്രത്തില്‍ അണിനിരക്കും.

അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത് ലണ്ടൻ സ്‌റ്റുഡിയോസിന്‍റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യന്‍ എന്നിവർ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. 'ഈശോ', 'ചാവേർ' എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം കൂടിയാണിത്.

ആനന്ദ് തേവരക്കാട്ട്, ശരത് പെരുമ്പാവൂർ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശരൺ വേലായുധൻ ഛായാഗ്രഹണവും സൂരജ് ഇ എസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സാഗർ, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് - അഭിജിത്ത് കെ എസ്, ഫർഹാൻസ് പി ഫൈസൽ, കലാസംവിധാനം - അജയൻ മങ്ങാട്, മേക്കപ്പ് - റോണക്‌സ്‌ സേവ്യർ, കോസ്റ്റ്യൂം - ജിഷാദ്, സൗണ്ട് - രംഗനാഥ് രവി, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പിആർഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത് എന്നിവരും നിര്‍വഹിക്കുന്നു.

Also Read: കാക്കി അണിഞ്ഞ് ബിജു മേനോനും ആസിഫ് അലിയും; തലവന്‍ ഫസ്‌റ്റ് ലുക്ക് പുറത്ത്

അതേസമയം ഇതാദ്യമായല്ല ആസിഫ് അലിയും ബിജു മേനോനും ഒന്നിച്ചെത്തുന്നത്. ഇതുവരെ ഇരുവരും ഒന്നിച്ചിട്ടുള്ള ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിരുന്നു. 'അനുരാഗ കരിക്കിൻ വെള്ളം', 'വെള്ളിമൂങ്ങ' തുടങ്ങിയവയാണ് അതില്‍ ചിലത് (Biju Menon Asif Ali movies).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.