Jhund to debut on OTT on May: ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ഝുണ്ഡ്' ഒടിടി റിലീസിനൊരുങ്ങുന്നു. പ്രമുഖ മറാത്തി സംവിധായകന്‍ നാഗ്‌രാജ് മഞ്ജുളെ ഒരുക്കുന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മെയ് ആറിനാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലെത്തുക.
ബയോഗ്രഫിക്കല്‍ സ്‌പോര്‍ട്ട് ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണ് 'ഝുണ്ഡ്'. ചേര നിവാസികളായ കുട്ടികളെ ഫുട്‌ബോളിലൂടെ കൈ പിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യവുമായി എന്‍ജിഒ സ്ലം സോക്കര്‍ സ്ഥാപകന്‍ ബര്‍സെയുടെ ജീവിതമാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ അമിതാഭ് ബച്ചനാണ് വിജയ് ബര്‍സെയുടെ റോളില്‍ എത്തുന്നത്.
Jhund cast and crew: ആകാശ് തോസര്‍, റിങ്കു രാജ്‌ഗുരു എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. 'സായ്‌റാത്തി'ലെ പ്രകടനത്തിലൂടെ ഏറെ ശ്രദ്ധേയമായവരാണ് ആകാശ് തോസറും റിങ്കും രാജ്‌ഗുരുവും. ടി സിരീസ്, താണ്ഡവ് ഫിലിംസ്, ആട്‌പട് എന്നീ ബാനറുകളിലാണ് നിര്‍മാണം.
സായ്‌റാത്ത്', 'ഫാന്‍ഡ്രി' എന്നീ മറാത്തി ചിത്രങ്ങളിലൂടെ ഏറെ പ്രേക്ഷകപ്രീതി നേടിയ സംവിധായകനാണ് നാഗ്‌രാജ് മഞ്ജുളെ. നാഗ്‌രാജ് മഞ്ജുളെയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് 'ഝുണ്ഡ്'.
Also Read: 'ഝുണ്ഡി'നെതിരായ ഹർജി ; പരാതിക്കാരന് പത്ത് ലക്ഷം രൂപ പിഴ വിധിച്ച് ഹൈക്കോടതി