ETV Bharat / entertainment

പുതിയ ചിത്രവുമായി ഭാവന സ്റ്റുഡിയോസ് ; നായകനായി നസ്‌ലൻ, മമിത നായിക - മമിത ബൈജു

'തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ' എന്നീ ചിത്രങ്ങൾ ഒരുക്കിയ ഗിരീഷ് എഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

bhavana studios new movie Naslen Mamitha Baiju  bhavana studios new movie  Naslen Mamitha Baiju  Naslen  Mamitha Baiju  bhavana studios  Naslen K Gafoor  Mamitha Baiju  Girish AD  ഭാവന സ്റ്റുഡിയോസ്  ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസിലും  ഗിരീഷ് എഡി  പുതിയ ചിത്രവുമായി ഭാവന സ്റ്റുഡിയോസ് എത്തുന്നു  നായകനായി നസ്‌ലിൻ മമിത നായിക  നായകനായി നസ്‌ലിൻ  മമിത നായിക  മമിത ബൈജു  നസ്‌ലിനും മമിതാ ബൈജുവും പ്രധാന വേഷത്തിൽ
പുതിയ ചിത്രവുമായി ഭാവന സ്റ്റുഡിയോസ് എത്തുന്നു; നായകനായി നസ്‌ലിൻ, മമിത നായിക
author img

By

Published : Jul 4, 2023, 8:56 PM IST

മലയാളത്തില്‍ ഹിറ്റുകൾ സമ്മാനിച്ച ഭാവന സ്റ്റുഡിയോസ് (Bhavana Studios) പുതിയ ചിത്രവുമായി എത്തുന്നു. ഭാവന സ്‌റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസിലും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനമായി. ഭാവന സ്‌റ്റുഡിയോസ് തന്നെയാണ് പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയത്.

പ്രേക്ഷകർ ഏറ്റെടുത്ത 'തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ' എന്നീ ചിത്രങ്ങൾ ഒരുക്കിയ ഗിരീഷ് എഡിയാണ് (Girish A.D.) ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ യുവ താരനിരയിൽ ശ്രദ്ധേയരായ നസ്‌ലനും (Naslen K Gafoor) മമിത ബൈജുവും (Mamitha Baiju) ആണ് ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നത്. അതേസമയം ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചിട്ടില്ല.

  • " class="align-text-top noRightClick twitterSection" data="">

ചിത്രത്തിന്‍റെ ഷൂട്ടിങ് ഈ മാസം ആരംഭിക്കുമെന്ന് ഭാവന സ്‌റ്റുഡിയോസ് അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങൾക്കായി കാത്തിരിക്കൂ എന്നും നിർമാതാക്കൾ പറയുന്നു. ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.

'ഇതുവരെ നിങ്ങൾ തന്ന സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു, നന്ദി'- എന്ന് കുറിച്ചുകൊണ്ടാണ് ദിലീഷ് പോത്തൻ (Dileesh Pothan) പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. നസ്‌ലനും മമിത ബൈജുവും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഈ മാസം ചിത്രീകരണം ആരംഭിക്കുന്നതാണെന്നും അദ്ദേഹം കുറിച്ചു.

'നെയ്‌മർ' (Neymar) എന്ന ചിത്രമാണ് നസ്‌ലന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വി സിനിമാസ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ നവാഗതനായ സുധി മാഡിസൺ സംവിധാനം ചെയ്‌ത സിനിമയിൽ തമിഴ് നടൻ യോഗ് ജാപ്പി, വിജയരാഘവൻ, ഷമ്മി തിലകൻ, ജോണി ആന്‍റണി, ഗൗരി കൃഷ്‌ണ, കീർത്തന ശ്രീകുമാർ, അമല റോസ്, തുഷാര പിള്ള, രശ്‌മി ബോബൻ, ബേബി ദേവനന്ദ തുടങ്ങിയ താരങ്ങളും അണിനിരന്നിരുന്നു. 'പൊന്നിയിൻ സെൽവൻ-1, ബില്ല, സൂതും കവ്വും' തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ച താരമാണ് യോഗ് ജാപ്പി. 'അബ്രഹാമിന്‍റെ സന്തതി'കളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതനാണ് താരം.

നസ്‌ലൻ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രമായ 'ജേണി ഓഫ് ലവ് 18+' (Journey of Love 18+) റിലീസിന് ഒരുങ്ങുകയാണ്. അരുൺ ഡി ജോസ് (Arun D Jose) സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മലബാറിന്‍റെ വശ്യതയുമായി, 'കല്യാണ രാവാണെ' (Kalyana Raavaane Lyric Video) എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.

READ MORE: 'കോത്താരി ചോറുണ്ണാൻ കോറെണ്ണം കൂടുന്നേ'; ഹിറ്റായി '18+' കല്യാണ പാട്ട്

ഫലൂദ എന്‍റർടെയിൻമെന്‍റ്, റീൽസ് മാജിക്ക് എന്നീ ബാനറിൽ അനുമോദ് ബോസ്, മനോജ് മേനോൻ, ഡോക്‌ടർ ജിനി കെ ഗോപിനാഥ്, ജി പ്രജിത് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത്. ബിനു പപ്പു, മാത്യു തോമസ്, രാജേഷ് മാധവൻ, മനോജ് കെ യു, ശ്യാം മോഹൻ, കുമാർ സുനിൽ, ബാബു അന്നൂർ, നിഖില വിമൽ തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്ക് പുറമെ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ 'സാഫ് ബോയ്' ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം ഗിരീഷിന്‍റെ സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തില്‍ മമിത ബൈജുവും കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു. മമിത അവതരിപ്പിച്ച സോന എന്ന കഥാപാത്രം മികച്ച പ്രതികരണമാണ് നേടിയത്. നിരവധി ചിത്രങ്ങളാണ് താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.