അവാര്‍ഡ് തിളക്കത്തില്‍ നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. സിംഗപ്പൂരില്‍ നടന്ന ഈ വര്‍ഷത്തെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ്‌സില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരമാണ് ബേസിലിന് ലഭിച്ചത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ 'മിന്നല്‍ മുരളി'യുടെ സംവിധാനമികവിനാണ് അവാര്‍ഡ്. 16 രാജ്യങ്ങളാണ് പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്.
പുരസ്‌കാരം ലഭിച്ച സന്തോഷം ബേസില്‍ ജോസഫ് തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പങ്കുവച്ചത്. തനിക്ക് അവാര്‍ക്ക് ലഭിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്നാണ് ബേസില്‍ പറയുന്നത്. തന്നെ വിശ്വസിച്ച് കൂടെ നിന്നവര്‍ക്ക് ബേസില്‍ നന്ദിയും രേഖപ്പെടുത്തി.
'സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022ല്‍, 16 രാജ്യങ്ങളില്‍ നിന്ന് മികച്ച സംവിധായകനായി എന്നെ തിരഞ്ഞെടുത്തതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. മലയാള സിനിമ ഇന്‍ഡസ്‌ട്രിയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞതിലും എനിക്ക് വളരെ അഭിമാനമുണ്ട്.
- " class="align-text-top noRightClick twitterSection" data="">
ഈ ലഭിച്ച പുരസ്‌കാരം നമ്മളെ ആഗോള തലത്തിലേക്ക് ഉയര്‍ത്തുമെന്ന് എനിക്ക് ഉറപ്പാണ്. സിനിമയിലെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും നെറ്റ്‌ഫ്‌ളിക്‌സിനും ഞാന്‍ ഹൃദയം കൊണ്ട് ആലിംഗനം ചെയ്യുന്നു. എന്നെ വിശ്വസിച്ച് സിനിമയുടെ ഭാഗമായ എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സൂപ്പര്‍ ഹീറോ ഉണ്ടാവില്ലായിരുന്നു', ബേസില്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
ബേസിലിന്‍റെ കുറിപ്പിന് പിന്നാലെ ടൊവിനോ തോമസ്, സഞ്ജു സാംസണ്‍, സിജു വില്‍സണ്‍, സൈജു കുറുപ്പ് തുടങ്ങിയവര്‍ താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ 'മിന്നല്‍ മുരളി'യില്‍ ഒടിടി റിലീസിലൂടെ വന്‍വിജയമാണ് നേടിയത്.
ഒരു പരീക്ഷണാര്‍ഥം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ ചിത്രത്തെ സിനിമാസ്വാദകര്‍ ഒന്നടങ്കം ഏറ്റെടുത്തു. കഴിഞ്ഞ ഡിസംബറില്‍ നെറ്റ്‌ഫ്ലിക്‌സിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.