Paramhans Acharya threat on Shah Rukh Khan: ഷാരൂഖ് ഖാന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പഠാന്‍'. റിലീസിനോടടുക്കുന്ന സിനിമയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ അതിരുകടക്കുകയാണ്. ഇപ്പോഴിതാ ഷാരൂഖ് ഖാനെതിരെ വധഭീഷണിയുമായി അയോധ്യയില്‍ നിന്നുള്ള ഹിന്ദു സന്ന്യാസി പരംഹംസ് ആചാര്യ രംഗത്തെത്തിയിരിക്കുകയാണ്.
'പഠാന്‍' സിനിമയിലൂടെ കാവി നിറത്തെ അപമാനിച്ചുവെന്നും ഷാരുഖ് ഖാനെ നേരിട്ട് കണ്ടാല്‍ ചുട്ടെരിക്കുമെന്നാണ് പരംഹംസയുടെ ഭീഷണി. ബോളിവുഡും ഹോളിവുഡും സദാ സനാതന മതത്തെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'ഞങ്ങളുടെ സനാതന ധര്‍മത്തിലെ ആളുകള്‍ സിനിമയ്‌ക്കെതിരെ തുടര്‍ച്ചയായി പ്രതിഷേധിക്കുകയാണ്. ഇന്ന് ഞങ്ങള്‍ ഷാരൂഖ് ഖാന്‍റെ പോസ്‌റ്റര്‍ കത്തിച്ചു. ജിഹാദി ഷാരൂഖ് ഖാനെ നേരിട്ട് കാണാന്‍ കഴിഞ്ഞാല്‍ ഞാന്‍ അയാളെ ജീവനോടെ ചുട്ടെരിക്കും.
-
This is disgusting !!! He is the same 'Guru' Paramhans Acharya who threatened to take 'Jal Samadhi' if the country was not declared a Hind00 Rashttra by 2nd Oct 2021
— Katyusha (@Indian10000000) December 20, 2022 " class="align-text-top noRightClick twitterSection" data="
Now he's threatening #SRK
Boycott the Party which supports such 'Gurus'
. pic.twitter.com/DnnrOezbXY
">This is disgusting !!! He is the same 'Guru' Paramhans Acharya who threatened to take 'Jal Samadhi' if the country was not declared a Hind00 Rashttra by 2nd Oct 2021
— Katyusha (@Indian10000000) December 20, 2022
Now he's threatening #SRK
Boycott the Party which supports such 'Gurus'
. pic.twitter.com/DnnrOezbXYThis is disgusting !!! He is the same 'Guru' Paramhans Acharya who threatened to take 'Jal Samadhi' if the country was not declared a Hind00 Rashttra by 2nd Oct 2021
— Katyusha (@Indian10000000) December 20, 2022
Now he's threatening #SRK
Boycott the Party which supports such 'Gurus'
. pic.twitter.com/DnnrOezbXY
കാവി വസ്‌ത്രത്തെ ദീപിക ബിക്കിനിയായി ഉപയോഗിച്ചത് ഞങ്ങളെ വേദനിപ്പിക്കുന്നു. കാവി ബിക്കിനി ധരിക്കണമെന്ന് എന്താ ഇത്ര നിര്‍ബന്ധം. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന് ഞാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.
ഈ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിച്ചാലെ അവര്‍ക്ക് കാര്യം മനസിലാവുകയെ ഉള്ളു. ദുഷ്‌ടതയെ എതിര്‍ക്കണമെങ്കില്‍ നിങ്ങളും ദുഷ്‌ടരാവണം.'-ഇപ്രകാരമാണ് പരംഹസ് ആചാര്യയുടെ വാക്കുകള്‍. പരംഹസ് ആചാര്യയുടെ ഈ വിവാദ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.