Athiya Shetty KL Rahul wedding: ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയുടെയും ക്രിക്കറ്റ് താരം കെഎല്‍ രാഹുലിന്‍റെയും വിവാഹ വാര്‍ത്തയാണിപ്പോള്‍ ബോളിവുഡിലെ സംസാര വിഷയം. ഇരുവരുടെയും പ്രണയവും വിവാഹ വാര്‍ത്ത സംബന്ധിച്ച ഊഹാപോഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇപ്പോള്‍ വിവാഹവുമായി ബന്ധപ്പെട്ട് പുതിയ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്.
Athiya Shetty KL Rahul wedding date: ജനുവരി അവസാനത്തോടെ വിവാഹം നടക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തങ്ങളുടെ വിവാഹ വാര്‍ത്തയില്‍ മൗനം പാലിച്ചിരിക്കുകയാണ് രാഹുലും ആതിയയും. വിവാഹത്തെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ജനുവരി 20ന് ശേഷം വിവാഹം നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Athiya Rahul wedding at Sunil Shetty bungalow: മഹാരാഷ്‌ട്രയിലെ ഖണ്ടലയിലുള്ള സുനില്‍ ഷെട്ടിയുടെ ബംഗ്ലാവിലാണ് വിവാഹം നടക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ക്കായി ഇരുവരും സുനില്‍ ഷെട്ടിയുടെ മലഞ്ചെരുവിലെ വസതിയില്‍ താമസിച്ച് വരികയാണെന്നും സൂചനയുണ്ട്.
Athiya Rahul marriage celebrations: വിവാഹത്തോടനുബന്ധിച്ച് ആതിയയുടെയും രാഹുലിന്‍റെയും കുടുംബം മുംബൈയിൽ ഗംഭീരമായ സൽക്കാരത്തിന് ഒരുങ്ങുകയാണ്. ഏപ്രിലിലാകും വിവാഹ സത്‌കാരം. ഇതിനായി സിനിമ-കായിക മേഖലയില്‍ ഉള്ളവര്‍ക്ക് ക്ഷണം നല്‍കാനും ഇരു കുടുംബങ്ങളും പദ്ധതിയിടുന്നു. കായിക ലോകത്തെയും സിനമ ലോകത്തെയും സെലിബ്രിറ്റികള്‍ക്ക് ഗംഭീര സ്വീകരണമാകും രാഹുല്‍ - ആതിയ വിവാഹ വിരുന്ന് സല്‍ക്കാരങ്ങള്‍.
Sunil Shetty about Athiya Rahul wedding: ദക്ഷിണേന്ത്യൻ ആചാരപ്രകാരമുള്ള വിവാഹത്തിനായാണ് രാഹുലും ആതിയയും തയ്യാറെടുക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹം ഇരുവരുടെയും തീരുമാനത്തിന് വിട്ടിരിക്കുകയാണെന്നാണ് സുനില്‍ ഷെട്ടി മുമ്പൊരിക്കല്‍ പ്രതികരിച്ചിരുന്നു.
Athiya Shetty KL Rahul dating: വര്‍ഷങ്ങളായി ഡേറ്റിംഗിലാണ് ആതിയയും രാഹുലും. 2019 മുതലാണ് ഡേറ്റിംഗ് ആരംഭിച്ചതെങ്കിലും 2021ലാണ് ഇരുവരും തങ്ങളുടെ പ്രണയ ബന്ധം പരസ്യമാക്കിയത്. ആതിയയുടെ പിറന്നാളിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കൊണ്ടാണ് തങ്ങളുടെ പ്രണയബന്ധം രാഹുല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
Athiya Shetty KL Rahul vacation pictures: ടീം ഇന്ത്യയുടെ ഏതാനും പര്യടനങ്ങളിൽ ആതിയയും രാഹുലിനൊപ്പം കൂടിയിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ജര്‍മനിയില്‍ വച്ച് ഹെര്‍ണിയയെ തുടര്‍ന്ന് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ രാഹുലിനൊപ്പവും ആതിയ ഉണ്ടായിരുന്നു. ഇരുവരും ഒന്നിച്ച് അവധി ആഘോഷിക്കുന്നതിന്‍റെയും പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിന്‍റെയും ചിത്രങ്ങള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചിരുന്നു.
Athiya Shetty Bollywood debut with Salman Khan: സല്‍മാന്‍ ഖാനൊപ്പമായിരുന്നു ആതിയയുടെ ബോളിവുഡിലേയ്‌ക്കുള്ള അരങ്ങേറ്റം. 2015ല്‍ നിഖില്‍ അദ്വാനി സംവിധാനം ചെയ്‌ത 'ഹീറോ' ആയിരുന്നു ആതിയയുടെ അരങ്ങേറ്റ ചിത്രം. നവാസുദ്ദീന്‍ സിദ്ദിഖിക്കൊപ്പമുള്ള 'മൊട്ടിച്ചൂര്‍ ചക്‌നാച്ചൂറി'ലാണ് ആതിയ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. കഴിഞ്ഞ നവംബറില്‍ ആതിയ യൂട്യൂബിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഒരു മാസം കൊണ്ട് യൂട്യൂബില്‍ 58,200 ഫോളേവേഴ്‌സിനെയും ആതിയ സ്വന്തമാക്കി.
Also Read: ഹാട്രിക് ഉള്‍പ്പെടെ ആകെ അഞ്ച് നോബോള്‍; നാണക്കേടിന്‍റെ റെക്കോഡിലേക്ക് മൂക്കുംകുത്തി അര്‍ഷ്‌ദീപ് സിങ്