ETV Bharat / entertainment

Kishkindhakandam Movie| കക്ഷി അമ്മിണിപ്പിള്ളയ്‌ക്ക് ശേഷം കിഷ്‌കിന്ധാകാണ്ഡം; ആസിഫ് അപര്‍ണ പുതിയ ചിത്രത്തിന് തുടക്കമായി - കിഷ്‌കിന്ധാകാണ്ഡത്തിന് തുടക്കമായി

കിഷ്‌കിന്ധാകാണ്ഡത്തിന് തുടക്കമായി. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയും അപര്‍ണ ബാലമുരളിയുമാണ് കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്നത്.

കക്ഷി അമ്മിണിപ്പിള്ളയ്‌ക്ക് ശേഷം കിഷ്‌കിന്ധാകാണ്ഡം  Asif Ali starrer Kishkindhakandam  Kishkindhakandam movie shooting starts  Kishkindhakandam  Kishkindhakandam movie  Asif Ali  Aparna Balamurali  കിഷ്‌കിന്ധാകാണ്ഡം  കക്ഷി അമ്മിണിപ്പിള്ള  ആസിഫ് അപര്‍ണ പുതിയ ചിത്രത്തിന് തുടക്കമായി  Kishkindhakandam title logo  കിഷ്‌കിന്ധാകാണ്ഡത്തിന് തുടക്കമായി  ദിന്‍ജിത്ത് അയ്യത്താന്‍
കക്ഷി അമ്മിണിപ്പിള്ളയ്‌ക്ക് ശേഷം കിഷ്‌കിന്ധാകാണ്ഡം; ആസിഫ് അപര്‍ണ പുതിയ ചിത്രത്തിന് തുടക്കമായി
author img

By

Published : Jul 1, 2023, 7:37 PM IST

ആസിഫ് അലി Asif Ali, അപര്‍ണ ബാലമുരളി Aparna Balamurali എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്ന പുതിയ സിനിമയ്‌ക്ക് തുടക്കമായി. 'കിഷ്‌കിന്ധാകാണ്ഡം' Kishkindhakandam എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പൂജ ചെര്‍പ്പുളശ്ശേരിക്കടുത്ത്, വെള്ളിനേഴി ഒറ്റപ്പാലത്തെ ഒളപ്പമണ്ണ മനയില്‍ വച്ച് നടന്നു.

നടന്മാരായ വിജയരാഘവനും അശോകനും ചേര്‍ന്ന് ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ചടങ്ങിന് തുടക്കം കുറിച്ചത്. ജോയല്‍ ജോ ജോര്‍ജ് തടത്തില്‍ സിനിമയുടെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു. ദേവ് രാമുവാണ് ഫസ്‌റ്റ് ക്ലാപ്പ് അടിച്ചത്. നടന്‍ രാമു, പപ്പന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നേരത്തെ സിനിമയുടെ ടൈറ്റില്‍ ലോഗോ Kishkindhakandam title logo പുറത്തിറങ്ങിയിരുന്നു. മൂന്ന് ബുദ്ധി ശാലികളായ കുരങ്ങന്‍മാരുടെ കഥ എന്ന ടാഗ് ലൈനോടു കൂടിയുള്ളതാണ് ടൈറ്റില്‍ ലോഗോ. വ്യത്യസ്‌തമായ ഈ ടൈറ്റില്‍ ലോഗോ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കക്ഷി അമ്മിണിപ്പിള്ള Kakshi Amminippilla എന്ന സിനിമയ്‌ക്ക് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കിഷ്‌കിന്ധാകാണ്ഡം. ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ കൂടാതെ മേജര്‍ രവി Major Ravi, വിജയരാഘവന്‍ Vijayaraghavan, അശോകന്‍, ജഗദീഷ്, നിഷാന്‍, നിഴല്‍കള്‍ രവി, മാസ്‌റ്റര്‍ ആരവ്, വൈഷ്‌ണവി രാജ്, കോട്ടയം രമേശ്, ജിബിന്‍ ഗോപാല്‍, അമല്‍ രാജ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.

തന്‍റെ ആദ്യ ചിത്രമായ 'കക്ഷി അമ്മിണിപ്പിള്ള'യുടെ ഛായാഗ്രാഹകന്‍ ബാഹുൽ രമേശ് ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിതെന്ന് സംവിധായകന്‍ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ നിരവധി കലാകാരന്‍മാര്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗുഡ്‌വില്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സിന്‍റെ Goodwill Entertainments ബാനറില്‍ ജോബി ജോര്‍ജ് തടത്തിലാണ് സിനിമയുടെ നിര്‍മാണം. ഗുഡ്‌വില്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ് നിര്‍മിക്കുന്ന 26-ാമത് ചിത്രമാണ് 'കിഷ്‌കിന്ധാകാണ്ഡം' എന്ന് നിര്‍മാതാവ് ജോബി ജോര്‍ജ് Joby George പറഞ്ഞു. പാലക്കാട്, മലമ്പുഴ, ചെര്‍പ്പുളശ്ശേരി, ധോണി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുക.

വനവുമായി ബന്ധപ്പെട്ട ചില ഘടകങ്ങളെ സൂചിപ്പിക്കുന്നതാണ് കിഷ്‌കിന്ധാ എന്ന വാക്കിന്‍റെ അര്‍ഥം. വന മേഖലയോട് ചേര്‍ന്ന കഥാപശ്ചാത്തലമുള്ള ഒരു ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുങ്ങുക. ബാഹുല്‍ രമേശാണ് സിനിമയുടെ കഥയും, തിരക്കഥയും, സംഭാഷണവും, ഛായാഗ്രഹണവും നിര്‍വഹിക്കുക. സുഷിന്‍ ശ്യാം ആണ് സംഗീതം ഒരുക്കുക.

ആര്‍ട്ട് - സജീഷ് താമരശ്ശേരി, എഡിറ്റര്‍ - സൂരജ് ഇ.എസ്, കോസ്‌റ്റ്യൂം - സമീറ സനീഷ്, മേക്കപ്പ് - റഷീദ് അഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രാജേഷ് മേനോന്‍, സൗണ്ട് ഡിസൈന്‍ - രഞ്ജു രാജ് മാത്യു, ചീഫ് അസോസിയേറ്റ് - ബോബി സത്യശീലന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അരുണ്‍ പൂക്കാടന്‍, പ്രവീണ്‍ പൂക്കാടന്‍, സ്‌റ്റില്‍സ് - ബിജിത്ത് ധര്‍മ്മടം, പിആര്‍ഒ - വാഴൂര്‍ ജോസ്, ആതിരാ ദില്‍ജിത്ത്.

Also Read: ടിനു പാപ്പച്ചന്‍റെ 'ചാവേര്‍' വരുന്നു ; ഫസ്‌റ്റ് ലുക്ക് ഞായറാഴ്‌ച

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.