ETV Bharat / entertainment

'അവന്‍റെ കിളി പോയി, പരിധി കടന്നപ്പോള്‍ എന്‍റെ കൈയില്‍ നിന്നും പോയി': ആസിഫ് അലി - ഷൂട്ടിങ് കാണാനെത്തിയവരെ തല്ലി ആസിഫ്‌ അലി

മുമ്പൊരിക്കല്‍ സിനിമ സെറ്റില്‍ ഷൂട്ടിങ് കാണാനെത്തിയവരെ ആസിഫ്‌ അലി തല്ലിയ വാര്‍ത്ത മാധ്യമ ശ്രദ്ധ നേടിയിരുന്നു. ആ സംഭവത്തിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തി ആസിഫ് അലി.

Asif Ali about old shooting set incident  Asif Ali  ആസിഫ് അലി  ഷൂട്ടിങ് കാണാനെത്തിയവരെ ആസിഫ്‌ അലി തല്ലി  ഷൂട്ടിങ് കാണാനെത്തിയവരെ തല്ലി ആസിഫ്‌ അലി  ഭാവന
സത്യാവസ്ഥ വെളിപ്പെടുത്തി ആസിഫ് അലി
author img

By

Published : Dec 25, 2022, 5:58 PM IST

ഷൂട്ടിങ് സെറ്റിലെ മറക്കാനാവാത്ത ഒരു അനുഭവം പങ്കുവച്ച് ആസിഫ് അലി. ഒരിക്കല്‍ സെറ്റില്‍ ഷൂട്ടിങ് കാണാനെത്തിയവരെ ആസിഫ്‌ അലി തല്ലിയ സംഭവം വലിയ വിവാദമായിരുന്നു. അതിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്‍. ഒരു അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം തുറന്നു പറയുന്നത്.

സഹപ്രവര്‍ത്തകയും സുഹൃത്തുമായ നടി ഭാവനയെ ഷൂട്ടിങ് കാണാനെത്തിയ ചിലര്‍ അശ്ലീല കമന്‍റ് അടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അന്ന് ആസിഫ് യുവാക്കളെ തല്ലിയത്. 'എന്‍റെ വളരെ അടുത്ത സുഹൃത്തായ ഭാവനയോട് ഒരു കൂട്ടം യുവാക്കള്‍ മോശമായി പെരുമാറി. ആ സംഭവം കണ്ട് ഒന്ന്, രണ്ട്, മൂന്ന് എന്ന് എണ്ണിത്തീരും മുമ്പേ ഞാന്‍ അവരെ പോയി കൈകാര്യം ചെയ്‌തു.

ഒരു പെണ്‍കുട്ടിയോട് സംസാരിക്കാന്‍ പാടില്ലാത്ത രീതിയില്‍ അവര്‍ സംസാരിച്ചു. ഒന്ന് രണ്ട് പ്രാവശ്യം അവരോട് ഞാന്‍ പറഞ്ഞു. അങ്ങനെ ചെയ്യരുതെന്ന്. ഞാന്‍ മാത്രമല്ല ഷൂട്ട് കണ്ടുകൊണ്ടിരുന്നവര്‍ വരെ ആ യുവാക്കളെ താക്കീത് ചെയ്‌തിരുന്നു. രണ്ട് പ്രാവശ്യം ഞാന്‍ പറഞ്ഞിട്ടും അവര്‍ കേട്ടില്ല.

പിന്നെ ഞാന്‍ അടിച്ചു. എന്‍റെ കുറച്ച് പ്രശ്‌നങ്ങള്‍ ഇതൊക്കെയാണ്. ഞാന്‍ വളരെ സാധാരണക്കാരനാണ്. എനിക്ക് പെട്ടന്ന് ദേഷ്യവും സങ്കടവും വന്നു. അവര്‍ ഒരു ലിമിറ്റ് ക്രോസ് ചെയ്‌തപ്പോഴാണ് എന്‍റെ കൈയില്‍ നിന്നും പോയത്. അവന്‍റെ കിളിപോയി' -ആസിഫ് അലി പറഞ്ഞു.

Also Read: 'നിങ്ങളെ പോലെ ആരുമില്ല'; ആസിഫിന് മമ്മൂട്ടി നല്‍കിയ റോളക്‌സ്‌ വാച്ചിന്‍റെ വിലയറിയണ്ടേ..!

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.