മലയാളികളുടെ പ്രിയതാരം നസ്രിയ ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രം 'അണ്ടെ സുന്ദരാനികി' ഒടിടി റിലീസിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക്. ജൂൺ 10ന് തിയേറ്റർ റിലീസായ സിനിമ ജൂലൈ 10നാണ് ഒടിടിയില്‍ എത്തുന്നത്. നെറ്റ്‌ഫ്‌ളിക്‌സാണ് ഹിറ്റ് ചിത്രത്തിന്‍റെ ഒടിടി അവകാശം സ്വന്തമാക്കിയത്.
നാച്ചുറല്‍ സ്റ്റാര്‍ നാനി നായകനായ സിനിമയിൽ ലീല തോമസ് എന്ന കഥാപാത്രമായാണ് നസ്രിയ എത്തുന്നത്. തെലുങ്കിന് പുറമെ മലയാളം, തമിഴ് എന്നീ ഭാഷകളിലും ചിത്രം നെറ്റ്‌ഫ്‌ളിക്‌സിൽ റിലീസാകും.
റൊമാന്‍റിക്ക് കോമഡി എന്‍റർടെയ്‌നറായ സിനിമയുടെ തിരക്കഥയും സംവിധാനം നിർവഹിച്ചിരിക്കുന്നത് വിവേക് ആത്രേയയാണ്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിർമാണം. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം. അണ്ടെ സുന്ദരാനികി തിയേറ്ററിൽ മികച്ച പ്രതികരണം നേടിയിരുന്നു.