ETV Bharat / entertainment

രൺബീർ കപൂർ - രശ്‌മിക മന്ദാന ചിത്രം 'ആനിമലി'ന്‍റെ ടീസർ നാളെയെത്തും ; പ്രീ ടീസർ പുറത്ത് - അനിമലിന്‍റെ പ്രീ ടീസർ

ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം അർജുൻ റെഡ്ഡി ഫെയിം സന്ദീപ് റെഡ്ഡി വംഗയാണ് സംവിധാനം ചെയ്യുന്നത്

Animal pre teaser  Ranbir Kapoor Animal pre teaser  Ranbir kapoor latest news  Rashmika mandanna latest news  Animal film teaser  animal release date  animal release clash  Ranbir Kapoor and Rashmika Mandanna starrer Animal  രൺബീർ കപൂർ രശ്‌മിക ചിത്രം അനിമല്‍  രൺബീർ കപൂർ  രശ്‌മിക ചിത്രം അനിമല്‍  രൺബീർ കപൂർ ചിത്രം അനിമല്‍  രശ്‌മിക മന്ദാന  പ്രീ ടീസർ പുറത്ത്  പ്രീ ടീസർ  അനിമല്‍ ടീസർ നാളെയെത്തും  അനിമല്‍ പ്രീ ടീസർ പുറത്ത്  അർജുൻ റെഡി ഫെയിം സന്ദീപ് റെഡി വംഗ  അനിമലിന്‍റെ പ്രീ ടീസർ പുറത്ത്  അനിമലിന്‍റെ പ്രീ ടീസർ  അനിമല്‍
രൺബീർ കപൂർ- രശ്‌മിക മന്ദാന ചിത്രം 'അനിമല്‍'; ടീസർ നാളെയെത്തും, പ്രീ ടീസർ പുറത്ത്
author img

By

Published : Jun 11, 2023, 2:00 PM IST

ഹൈദരാബാദ് : രൺബീർ കപൂറും രശ്‌മിക മന്ദാനയും ഒന്നിക്കുന്ന ചിത്രം 'ആനിമലി'ന്‍റെ പ്രീ ടീസർ പുറത്ത്. നാളെ റിലീസ് ചെയ്യാനിരിക്കുന്ന ടീസറിന് മുന്നോടിയായാണ് ആരാധകരില്‍ ആകാംക്ഷയേറ്റുന്ന പ്രീ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച് ഊഹാപോഹങ്ങൾ ഉയരുന്നതിനിടെയാണ് ഇപ്പോൾ പ്രീ ടീസർ എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ചിത്രം ഹൈ-ഓൺ ആക്ഷൻ ആയിരിക്കുമെന്നും അക്രമവും സംഘട്ടനങ്ങളും നിറഞ്ഞതായിരിക്കുമെന്നും ആണ് ആനിമൽ പ്രീ-ടീസർ നൽകുന്ന സൂചന. അർജുൻ റെഡ്ഡി ഫെയിം സന്ദീപ് റെഡ്ഡി വംഗയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം ഭൂഷൺ കുമാറിന്‍റെയും കൃഷൻ കുമാറിന്‍റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഓഗസ്റ്റ് 11 ന് ചിത്രം തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും.

അതേസമയം 'ആനിമല്‍' റിലീസ് മാറ്റിവയ്‌ക്കുമെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാർ നായകനായെത്തുന്ന 'ഒഎംജി 2' എന്ന ചിത്രത്തിന്‍റെ റിലീസ് തിയതി നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ഇത്തരം വാർത്തകൾ വന്നത്. കൂടാതെ സണ്ണി ഡിയോളിന്‍റെ 'ഗദർ 2' എന്ന ചിത്രത്തിന്‍റെ റിലീസും രൺബീർ ചിത്രത്തിന് തിരിച്ചടിയാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

എന്നാല്‍ ഇത്തരം ഊഹാപോഹങ്ങൾക്ക് കടിഞ്ഞാണിട്ട് 'ആനിമൽ' ടീം തന്നെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. സിനിമയുടെ റിലീസ് മാറ്റിവച്ചിട്ടില്ലെന്നും പ്രഖ്യാപിച്ച തീയതിയിൽ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു. 'ഒഎംജി 2', 'ഗദർ 2' എന്നിവയ്‌ക്ക് മുന്നില്‍ തലകുനിച്ച്, അവര്‍ക്ക് വഴിയൊരുക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല തങ്ങളെന്നും 'ആനിമൽ' ടീം വ്യക്തമാക്കിയിരുന്നു.

അക്ഷയ്‌ കുമാറിന്‍റെ 'ഒഎംജി 2' ഓഗസ്‌റ്റ് 11നാണ് റിലീസ് ചെയ്യുക. ഓഗസ്റ്റ് 10 ന് റിലീസ് ചെയ്യുന്ന രജനികാന്തിന്‍റെ 'ജയിലറെ'യും ബോക്‌സ് ഓഫിസില്‍ 'ആനിമലി'ന് നേരിടേണ്ടി വരും.

അതേസമയം 'ആനിമലി'ന്‍റെ കൂടുതല്‍ വിശദാംശങ്ങൾ നിർമ്മാതാക്കൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഗ്യാങ്സ്റ്റർ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഇപ്പോൾ പുറത്തുവന്ന പ്രീ ടീസറും ഇക്കാര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

രണ്‍ബീറിനെ കൂടാതെ അനിൽ കപൂർ, ബോബി ഡിയോൾ, തൃപ്‌തി ദിമ്രി എന്നിവരും 'ആനിമലി'ല്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നേരത്തെവന്ന റിപ്പോർട്ടുകള്‍ ശരിയാണെങ്കില്‍ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാകും രൺബീർ ഈ ചിത്രത്തില്‍ എത്തുക. ഒരു ഗ്യാങ്‌സ്‌റ്ററായാണ് ചിത്രത്തില്‍ രണ്‍ബീര്‍ പ്രത്യക്ഷപ്പെടുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.

അനിൽ കപൂറും രൺബീറും തമ്മിലുള്ള അഭിനയ മുഹൂർത്തങ്ങൾ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു എന്ന് നിർമ്മാതാവ് ഭൂഷൺ കുമാർ നേരത്തെ പറഞ്ഞിരുന്നു. അടുത്തിടെ 'ആനിമലില്‍' നിന്നുള്ള ഒരു 'ലീക്ക്‌ഡ് വീഡിയോ' സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ക്ലീന്‍ ഷേവ് ചെയ്‌ത് യുവത്വം തുളുമ്പുന്ന ലുക്കിലായിരുന്നു താരത്തെ വീഡിയോയില്‍ കാണാനായത്.

ALSO READ: 'അനിമല്‍' റിലീസില്‍ മാറ്റമില്ല, തലകുനിച്ച് വഴിമാറില്ലെന്ന് സംവിധായകന്‍; പ്രീ ടീസര്‍ റിലീസ് തിയതി പുറത്ത്

സ്‌കൂള്‍ പശ്ചാത്തലത്തില്‍ ക്ലാസ് മുറിക്ക് മുന്നില്‍ നില്‍ക്കുന്ന രണ്‍ബീറിന്‍റെ ക്ലീൻ ഷേവ് ലുക്ക് ആരാധകരെ കൂടുതല്‍ ആവേശഭരിതരാക്കിയിരുന്നു. ഇപ്പോഴിതാ അതില്‍ നിന്നും തീർത്തും വ്യത്യസ്‌തമായ ലുക്കിലാണ് രൺബീർ പ്രീ ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. മാസ് ലുക്കില്‍ എതിരാളികളെ ഓരോരുത്തരെയായി വകവരുത്തുന്ന നായകനാണ് ടീസറിലുള്ളത്. പിന്നണിയില്‍ പഞ്ചാബി സംഗീതത്തിന്‍റെ ഈരടികളും രംഗത്തിന്‍റെ തീവ്രത ഇരട്ടിയാക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.