മുംബൈ: മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്‌ത കേസില്‍ സർല്‍മാന്‍ ഖാന്‍ ഇന്ന് (05 ഏപ്രില്‍ 2022) മുംബൈ കോടതിയില്‍ ഹാജരായേക്കും. ഏപ്രില്‍ അഞ്ചിന് ഹാജരാകാന്‍ അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് താരത്തിന് സമന്‍സ് അയച്ചിരുന്നത്. സല്‍മാനൊപ്പം അംഗരക്ഷകനായ മുഹമ്മദ് നവാസ് ഇഖ്‌ബാല്‍ ഷെയ്‌ഖിനോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
2019ലാണ് കേസിനാസ്‌പദമായ സംഭവം. അശോക് ശ്യാമൾ പാണ്ഡെ എന്ന മാധ്യമപ്രവര്‍ത്തകനെ മുംബൈയില്‍ വെച്ച് തന്‍റെ ചിത്രം പകര്‍ത്തിയതിനാണ് സല്‍മാന്‍ഖാന്‍ മര്‍ദിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 324, 392, 426, 506 (II) R / W34 വകുപ്പുകൾ പ്രകാരം മാധ്യമപ്രവര്‍ത്തകന്‍ താരത്തിനെതിരെ പരാതി സമര്‍പ്പിക്കുകയായിരുന്നു.