ETV Bharat / entertainment

'വിശേഷം' തുടങ്ങി; ആനന്ദ് മധുസൂദനനും ചിന്നു ചാന്ദിനിയും മുഖ്യവേഷങ്ങളിൽ - ആനന്ദ് മധുസൂദനൻ ചിന്നു ചാന്ദിനി

Vishesham Movie Shooting Started: സംഗീത സംവിധായകനായ ആനന്ദ് മധുസൂദനൻ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്ന 'വിശേഷം' സൂരജ് ടോമാണ് സംവിധാനം ചെയ്യുന്നത്.

Vishesham Movie Shooting Started  വിശേഷം  ആനന്ദ് മധുസൂദനൻ ചിന്നു ചാന്ദിനി  Anand Madhusoodanan Sooraj Thomas
Vishesham Movie
author img

By ETV Bharat Kerala Team

Published : Jan 16, 2024, 10:55 PM IST

'പാ.വാ' (2016), 'എന്‍റെ മെഴുതിരി അത്താഴങ്ങൾ' (2018), 'കൃഷ്‌ണൻകുട്ടി പണി തുടങ്ങി' (2021) തുടങ്ങിയ സിനിമകൾക്ക് ശേഷം സൂരജ് ടോം സംവിധാനം ചെയ്യുന്ന 'വിശേഷം' എന്ന പുതിയ ചിത്രത്തിന് തുടക്കമായി (vishesham movie shooting started). കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ആനന്ദ് മധുസൂദനൻ, ചിന്നു ചാന്ദിനി എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് (Anand Madhusoodanan and Chinnu Chandini starrer vishesham).

Vishesham Movie Shooting Started  വിശേഷം  ആനന്ദ് മധുസൂദനൻ ചിന്നു ചാന്ദിനി  Anand Madhusoodanan Sooraj Thomas
'വിശേഷം' ഷൂട്ടിംഗ് തുടങ്ങി

'പൊടിമീശ മുളയ്‌ക്കണ കാലം' പോലുള്ള ഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധായകനായ ആനന്ദ് മധുസൂദനൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമായാണ് 'വിശേഷം' എത്തുന്നത്. ആനന്ദ് മധുസൂദനൻ തന്നെയാണ് കോമഡി - ഡ്രാമ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിനായി കഥയും തിരക്കഥയും ഒരുക്കിയതും. ഇതിന് പുറമെ ചിത്രത്തിന്‍റെ ഗാനരചന, സംഗീത സംവിധാനം എന്നിവ നിർവഹിക്കുന്നതും ആനന്ദ് മധുസൂദനനാണ്.

സ്റ്റെപ്പ് 2 ഫിലിംസിന്‍റെ ബാനറിൽ അനി സൂരജാണ് കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'വിശേഷം' സിനിമയുടെ നിർമാണം. ആൽബർട്ട് പോളാണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. 'അണ്ഡങ്ങളുടെയും ബീജങ്ങളുടെയും ഇടയിലൂടെ ഒരു യാത്ര' എന്ന ടാഗ്‌ലൈനോടെയാണ് ഈ ചിത്രം എത്തുന്നത്.

'കൃഷ്‌ണൻകുട്ടി പണി തുടങ്ങി' എന്ന ചിത്രത്തിന് ശേഷം ആനന്ദ് മധുസൂദനനും സൂരജ് ടോമും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് 'വിശേഷ'ത്തിന്. സാഗർ അയ്യപ്പനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. 'മധുര മനോഹര മോഹം' എന്ന സിനിമയിലൂടെ ശ്രദ്ധയാകർഷിച്ച മാളവിക വി എൻ ആണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് നിർവഹിക്കുന്നത്.

ബൈജു എഴുപുന്ന, ജോണി ആന്‍റണി, അൽത്താഫ് സലിം, കുഞ്ഞികൃഷ്‌ണൻ, വിനീത് തട്ടിൽ, ശരത് സഭ, മാലാ പാർവതി, ഷൈനി രാജൻ, ജിലു ജോസഫ്, സരസ ബാലുശ്ശേരി, അജിത മേനോൻ, അമൃത, ആൻ സലീം എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കോസ്റ്റ്യൂം ഡിസൈൻ - മഞ്ജുഷ രാധാകൃഷ്‌ണൻ, കലാസംവിധാനം - അനീഷ് ഗോപാൽ, മേക്കപ്പ് - നജിൽ അഞ്ചൽ, പ്രൊഡക്ഷൻ കൺട്രോളർ - ഇഖ്ബാൽ പാനായികുളം, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഹസൻ ഹസരത്ത്, നിശ്ചലദൃശ്യങ്ങൾ - കൃഷ്‌ണകുമാർ അളഗപ്പൻ, ടൈറ്റിൽ & എ.ഐ - ആൽവിൻ മലയാറ്റൂർ, പബ്ലിസിറ്റി ഡിസൈൻ - അൺലോക്ക് എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: വൻ താരനിരയുമായി 'തേരി മേരി ഒരു ബീച്ച് കഹാനി' വരുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.