താരത്തിളക്കമില്ലാത്ത നിരവധി സിനിമകള്‍ ഈയിടെയായി മലയാളത്തില്‍ റിലീസ് ചെയ്യുന്നുണ്ട്. അണിയറയിലും നിരവധി ചിത്രങ്ങള്‍ ഒരുങ്ങുന്നുണ്ട്. മുന്‍നിര താരങ്ങള്‍ ഇല്ലാതെ തന്നെ പുതുമുഖങ്ങളെ വച്ച് മലയാളത്തില്‍ ഒരുപാട് പരീക്ഷണങ്ങള്‍ക്ക് തയ്യാറായിരിക്കുകയാണ് മലയാള സിനിമയും സംവിധായകരും.. അക്കൂട്ടത്തില്‍ പെടുന്ന ഒരു ചിത്രമാണ് 'അനക്ക് എന്തിന്‍റെ കേടാ' (Anakku Enthinte Keda).
'അനക്ക് എന്തിന്‍റെ കേടാ' റിലീസിനൊരുങ്ങുകയാണ്. ഓഗസ്‌റ്റ് നാലിനാണ് ചിത്രം തിയേറ്ററുകളില്‍ (Anakku Enthinte Keda release) എത്തുന്നത്. കൈലാഷ്, അഖിൽ പ്രഭാകർ, വിജയ് കുമാർ, സായ്‌കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാധ്യമ പ്രവർത്തകനായ ഷെമീർ ഭരതനൂർ സംവിധാനം ചെയുന്ന ചിത്രമാണ് 'അനക്ക് എന്തിന്‍റെ കേടാ'. സംവിധായകൻ അനുറാം ചിത്രത്തില്‍ അതിഥി വേഷത്തിലും എത്തുന്നുണ്ട്.
സുധീർ കരമന, ശിവജി ഗുരുവായൂർ, മധുപാൽ, ബിന്ദു പണിക്കർ, വീണ നായർ, സ്നേഹ അജിത്ത്, റിയാസ് നെടുമങ്ങാട്, കലാഭവൻ നിയാസ്, കുളപ്പുള്ളി ലീല, മനീഷ, ബന്ന ചേന്നമംഗലൂർ, അച്ചു സുഗന്ധ്, സന്തോഷ് കുറുപ്പ്, ജയാമേനോൻ, അനീഷ് ധർമ്മ, പ്രകാശ് വടകര, പ്രീതി പ്രവീൺ, ഇഷിക, മേരി, സന്തോഷ് അങ്കമാലി, സുരേഷ്, ഇല്യൂഷ്, മുജീബ് റഹ്മാൻ ആക്കോട്, മാസ്‌റ്റർ ആദിത്യദേവ്, പ്രഗ്നേഷ് കോഴിക്കോട്, ജിതേഷ് ദാമോദർ, ജിതേഷ് ദാമോദർ, മുനീർ, റഹ്മാൻ ഇലങ്കമൺ, ബീന മുക്കം, അജി സർവാൻ, ബാലാമണി, കെ.ടി രാജ് കോഴിക്കോട്, ഡോ.പി.വി ചെറിയാൻ, ഫ്രെഡി ജോർജ്, പ്രവീൺ നമ്പ്യാർ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
ബി.എം.സി ഫിലിംസിന്‍റെ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് ആണ് സിനിമയുടെ നിര്‍മാണം. പ്രശസ്‌ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ്റെ മകന്‍ ഗൗതം ലെനിനാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നൗഫൽ അബ്ദുള്ളയാണ് എഡിറ്റിങ്.
പണ്ഡിറ്റ് രമേശ് നാരായൺ, നഫ്ല സജീദ്, യാസിർ അഷറഫ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. വിനോദ് വൈശാഖി, എകെ. നിസാം, ഷമീർ ഭരതന്നൂർ എന്നിവര്‍ ചേര്‍ന്നാണ് ഗാന രചന. വിനീത് ശ്രീനിവാസൻ, സിയാവുൽ ഹഖ്, കൈലാഷ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്‌ക്ക് വേണ്ടി പാടിയിരിക്കുന്നത്.
പശ്ചാത്തല സംഗീതം - ദീപാങ്കുരൻ കൈതപ്രം, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - നവാസ് ആറ്റിങ്ങൽ, അസോസിയേറ്റ് ഡയറക്‌ടര്‍ - അഫ്‌നാസ്, കൊറിയോഗ്രഫി - അയ്യപ്പദാസ്, കല - രജീഷ് കെ സൂര്യ, മേക്കപ്പ് - ബിനു പാരിപ്പള്ളി, വസ്ത്രാലങ്കാരം - റസാഖ് താനൂർ, പ്രോജക്‌ട് ഡിസൈനിങ് - കല്ലാർ അനിൽ, പ്രോജക്‌ട് കോർഡിനേറ്റർ - അസീം കോട്ടൂർ, ലൈൻ പ്രൊഡ്യൂസർ - ഫ്രെഡ്ഡി ജോർജ്, അൻവർ നിലമ്പൂർ, മാത്തുക്കുട്ടി പറവാട്ടിൽ; പരസ്യകല - ജയൻ വിസ്‌മയ, സ്‌റ്റണ്ട് - സലീം ബാബ, മനോജ് മഹാദേവ; സ്‌റ്റിൽസ് - നൗഷാദ് കണ്ണൂർ, ജയപ്രകാശ്; പ്രൊഡക്ഷൻ കൺട്രോളർ - സുനീഷ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read: Mukalparappu Movie| മലബാര്‍ തെയ്യങ്ങളുടെ കഥയുമായി മുകള്‍പ്പരപ്പ്; ടീസര്‍ ശ്രദ്ധേയം