ETV Bharat / entertainment

'എന്‍റേത്‌' ഗോപി സുന്ദറിന് ഹാര്‍ട്ട്‌ ഇമോജികളുമായി അമൃത ; ഇനിയും അടങ്ങാതെ സദാചാരവാദികള്‍

author img

By

Published : May 30, 2022, 11:19 AM IST

Amrutha Suresh with Gopi Sundar: ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അമൃത സുരേഷ്‌. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചായിരുന്നു അമൃതയുടെ പിറന്നാള്‍ ആശംസ

Amrutha Suresh birthday wishes to Gopi Sundar  Amrutha Suresh with Gopi Sundar  ഗോപി സുന്ദറിന് ഹാര്‍ട്ട്‌ ഇമോജികളുമായി അമൃത  ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അമൃത  Comments on Amrutha Gopi Sundar relation  Gopi Sundar Amrutha selfie  Gopi Sundar Amrutha Suresh affair  Bala facebook live
'എന്‍റേത്‌...' ഗോപി സുന്ദറിന് ഹാര്‍ട്ട്‌ ഇമോജികളുമായി അമൃത

Amrutha Suresh birthday wishes to Gopi Sundar: സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗായിക അമൃത സുരേഷ്‌. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് ഫേസ്‌ബുക്കിലായിരുന്നു കുറിപ്പ്. 'ഒരായിരം പിറന്നാള്‍ ആശംസകള്‍, എന്‍റേത്‌' - ഇപ്രകാരമാണ് അമൃത കുറിച്ചത്‌. ഒപ്പം ഹാര്‍ട്ട്‌ ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്‌.

Comments on Amrutha Gopi Sundar relation : അമൃതയുടെ പിറന്നാള്‍ ആശംസകള്‍ക്ക് പിന്നാലെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ആക്ഷേപ പരാമര്‍ശങ്ങളുമായി എത്തിയവരായിരുന്നു അധികവും. 'ഒരിക്കൽ ഒരുപാട് അനുഭവിച്ചുവെന്ന് പറയുന്ന അമൃത വീണ്ടും ടോക്‌സിക്‌ റിലേഷനിലേക്ക് പോവില്ലെന്ന് കരുതുന്നു. ഉചിതം ആയ തീരുമാനം ആയിരിക്കുമെന്നും വിചാരിക്കുന്നു. പിറന്നാള്‍ ആശംസകള്‍ ഗോപി സുന്ദര്‍'.

  • " class="align-text-top noRightClick twitterSection" data="">

'ഒരാളോട് സ്നേഹം തോന്നുമ്പോൾ മതിവരുവോളം സ്നേഹിക്കുക,തിരികെ കിട്ടുന്ന സ്നേഹം പൂർണ മനസ്സോടെ ആസ്വദിക്കുക. അങ്ങിനെ അനുഭവപ്പെടാത്തവർക്ക് അതിനുള്ള ഭാഗ്യം ലഭിക്കട്ടെ. ഓള്‍ ദ ബെസ്‌റ്റ്‌'. 'അടുത്ത വർഷവും നിനക്ക് തന്നെ ഗോപി സുന്ദറിന്‍റെ പിറന്നാള്‍ ആഘോഷിക്കാൻ കഴിയട്ടെ' - തുടങ്ങി നിരവധി കമന്‍റുകളാണ് വരുന്നത്.

ജീവിതത്തില്‍ വിഷമ ഘട്ടങ്ങള്‍ പിന്നിട്ട് മനോഹര യാത്ര ആരംഭിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഇരുവരും സമൂഹ മാധ്യമങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ആരാധകരുടെ സ്‌നേഹവും പ്രാര്‍ഥനയും ഒപ്പമുണ്ടാകണമെന്നും അഭ്യര്‍ഥിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ടുകൊണ്ടായിരുന്നു ഇത്.

'പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പ്‌ കടന്ന് കാലവും കാറ്റും പുതിയ വഴികളിലേയ്‌ക്ക്'- ഇപ്രകാരമായിരുന്നു അമൃതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗോപി സുന്ദര്‍ കുറിച്ചത്‌. ഗോപി സുന്ദറിന്‍റെ നെഞ്ചോടുചേര്‍ന്ന് നില്‍ക്കുന്ന അമൃതയുടെ ചിത്രം നിമിഷ നേരം കൊണ്ട്‌ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതിന് പിന്നാലെയും ആശംസകളും വിമര്‍ശനങ്ങളുമായി നിരവധി പേര്‍ എത്തിയിരുന്നു. ഇതോടെയാണ് ഗോപി സുന്ദറും അമൃതയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്‌.

Also Read: 'ഗോപിയേട്ടന്‍ വന്നത്‌ സാറിനെ അറിയിക്കാന്‍ പറ്റിയില്ല'; 'കുത്തുന്ന' കമന്‍റിന് അഭയയുടെ മറുപടി

Gopi Sundar Amrutha Suresh affair : നേരത്തെയും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ ഗോപി സുന്ദറിന്‍റെ സ്‌റ്റുഡിയോയില്‍ ഗാനം റെക്കോഡ്‌ ചെയ്യുന്ന വേളയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രം അദ്ദേഹം ഇന്‍സ്‌റ്റയില്‍ പങ്കുവച്ചിരുന്നു. ഗോപി സുന്ദറും ഒന്നിച്ചുള്ള നിമിഷങ്ങള്‍ അമൃതയും ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവയ്‌ക്കാറുണ്ട്.

Bala facebook live: അമൃതയും ഗോപി സുന്ദറും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രതികരണവുമായി ബാലയും രംഗത്തെത്തിയിരുന്നു. 'ഒരു ചെറിയ കാര്യം പറയാനുണ്ട്. അവനവന്‍ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും. നല്ലത് ചെയ്‌താല്‍ നല്ലത് നടക്കും. ചീത്ത ചെയ്‌താല്‍ ചീത്തയേ കിട്ടുള്ളൂ.

ഇന്ന്‌ രാവിലെ കുറച്ചുപേര്‍ വിളിക്കുന്നു. അതെന്‍റെ ലൈഫ്‌ അല്ല. ഇതെന്‍റെ വൈഫാണ്. ഞാന്‍ നന്നായി ഇപ്പോള്‍ ജീവിക്കുന്നു. അവര്‍ അങ്ങനെ പോവുകയാണെങ്കില്‍ അങ്ങനെ പോകട്ടെ. എനിക്ക് അഭിപ്രായമില്ല. അവരും നന്നായി ഇരിക്കട്ടെ. ഞാന്‍ പ്രാര്‍ഥിക്കാം'- ബാല പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.