ETV Bharat / entertainment

'അത് അസത്യം, പ്രചരണം സങ്കടകരം'; ലാല്‍ സിംഗ് ഛദ്ദക്കെതിരായ ബഹിഷ്‌കരണാഹ്വാനത്തിനെതിരെ ആമിര്‍ ഖാന്‍ - എന്‍റെ സിനിമ ബഹിഷ്‌കരിക്കരുതെന്ന് അമീർ ഖാന്‍

ലാൽ സിംഗ് ഛദ്ദ ബഹിഷ്‌കരിക്കണമെന്ന പ്രചരണത്തോട് പ്രതികരിച്ച് നടന്‍ ആമിർ ഖാന്‍

BoycottLaalSinghChaddha  Laal Singh Chaddha  Boycott amir khan  Boycott bollywood  ലാൽ സിംഗ് ഛദ്ദ  അദ്വൈത് ചന്ദ  അമീർ ഖാന്‍  എന്‍റെ സിനിമ ബഹിഷ്‌കരിക്കരുതെന്ന് അമീർ ഖാന്‍  amir khan twitter
എന്‍റെ സിനിമ ബഹിഷ്‌കരിക്കരുത്: അമീർ ഖാന്‍
author img

By

Published : Aug 1, 2022, 8:56 PM IST

മുംബൈ : ബോളിവുഡ് താരം ആമിർ ഖാന്‍റെ 'ലാൽ സിംഗ് ഛദ്ദ'യുടെ റിലീസിന് മുൻപ് തന്നെ "#BoycottLaalSinghChaddha" എന്ന് ട്വിറ്ററിൽ പ്രചരണം കടുക്കുകയാണ്. ചില ട്വിറ്റർ ഉപയോക്താക്കള്‍ ആമിറിന്‍റെ 'ഇന്ത്യയിൽ വർധിച്ചുവരുന്ന അസഹിഷ്‌ണുത' എന്ന പ്രസ്‌താവന പ്രചരിപ്പിക്കുന്നത് തുടരുന്നു. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ആമിര്‍ ഖാന്‍.

'ആമിര്‍ ഖാനെയും ലാൽ സിംഗ് ഛദ്ദയെയും ബഹിഷ്‌കരിക്കണമെന്ന് പറയുന്നവർ ഞാന്‍ ഇന്ത്യയെ ഇഷ്‌ടപ്പെടാത്ത ഒരാളാണ് എന്ന് വിശ്വസിക്കുന്നത് സങ്കടകരമാണ്, അത് അസത്യമാണ്' - ആമിര്‍ പറഞ്ഞു.

തന്‍റെ സിനിമ എല്ലാവരും കാണണമെന്നും ബഹിഷ്‌കരിക്കരുതെന്നും മുംബൈയില്‍ അദ്ദേഹം മാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചു. അദ്വൈത് ചന്ദ സംവിധാനം ചെയ്‌ത 'ലാൽ സിംഗ് ഛദ്ദ' 1994 ൽ അക്കാഡമി അവാർഡ് നേടിയ 'ഫോറസ്‌റ്റ് ഗംപ്' ന്‍റെ ഔദ്യോഗിക പതിപ്പാണ്. ചിത്രം ഓഗസ്‌റ്റ് 11 ന് റിലീസ് ചെയ്യാനാണ് തീരുമാനം. കരീന കപൂർ, മോന സിംഗ് എന്നിവരും ചിത്രത്തിന്‍റെ ഭാഗമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.