ETV Bharat / entertainment

Alphonse Puthren Gift| 'ഗിഫ്‌റ്റ്'; പുതിയ തമിഴ് ചിത്രത്തിന്‍റെ വരവറിയിച്ച് അൽഫോൺസ് പുത്രൻ, സംഗീതമൊരുക്കാൻ ഇളയരാജ - ഗിഫ്‌റ്റ് അൽഫോൺസ് പുത്രൻ

പൃഥ്വിരാജും നയൻതാരയും ഒന്നിച്ച​ 'ഗോൾഡി'ന് ശേഷമെത്തുന്ന അൽഫോൺസ് പുത്രൻ സിനിമയാണിത്. ഇളയരാജ ഒരുക്കുന്ന ഏഴ് ഗാനങ്ങളും ചിത്രത്തിന്‍റെ ഹൈലൈറ്റാണ്.

Alphonse Puthren new tamil movie gift  Alphonse Puthren new tamil movie  Alphonse Puthren new movie  Alphonse Puthren Gift  Alphonse Puthren Gift Movie  Gift Tamil Movie  അൽഫോൺസ് പുത്രൻ  പുതിയ സിനിമയുമായി അൽഫോൺസ് പുത്രൻ  അൽഫോൺസ് പുത്രൻ പുതിയ സിനിമ  പുതിയ തമിഴ് ചിത്രവുമായി അൽഫോൺസ് പുത്രൻ  അൽഫോൺസ് പുത്രൻ സിനിമ  ഗിഫ്‌റ്റ്  ഗിഫ്‌റ്റ് അൽഫോൺസ് പുത്രൻ  അൽഫോൺസ് പുത്രൻ ഗിഫ്‌റ്റ്
Alphonse Puthren Gift| 'ഗിഫ്‌റ്റ്'; പുതിയ തമിഴ് ചിത്രത്തിന്‍റെ വരവറിയിച്ച് അൽഫോൺസ് പുത്രൻ, സംഗീതമൊരുക്കാൻ ഇളയരാജ
author img

By

Published : Jul 5, 2023, 8:07 AM IST

പ്രേക്ഷകർ ഏറെ ഇഷ്‌ടപ്പെടുന്ന സംവിധായകൻ അൽഫോൺസ് പുത്രൻ (Alphonse Puthren) പുതിയ സിനിമയുമായി എത്തുന്നു. ഇത്തവണ തമിഴ് ചിത്രവുമായാണ് അൽഫോൺസ് എത്തുന്നത്. 'ഗിഫ്റ്റ്' (Gift) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം സംവിധായകൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയത്.

സംവിധാനത്തിന് പുറമെ ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളർ ​ഗ്രേഡിങ് എന്നിവയും നിർവഹിക്കുന്നത് അൽഫോൺസ് പുത്രൻ തന്നെയാണ്. 'ഇസൈ ജ്ഞാനി' ഇളയരാജയാണ് 'ഗിഫ്റ്റി'ലെ ഗാനങ്ങൾക്ക് ഈണമൊരുക്കുന്നത് എന്നതും ചിത്രത്തിന്‍റെ സവിശേഷതയാണ്. ഏഴ് പാട്ടുകൾ ചിത്രത്തിലുണ്ടാകും. ഗാന രചയിതാവും ഇളയരാജ തന്നെയാണ്. കൂടാതെ അദ്ദേഹം ചിത്രത്തിൽ ഒരു ​ഗാനം ആലപിക്കുന്നുമുണ്ട്.

'ഗിഫ്റ്റി'ന്‍റെ ചിത്രീകരണം പുരോ​ഗമിക്കുകയാണെന്നും അൽഫോൺസ് പുത്രൻ പങ്കുവച്ച പോസ്റ്ററില്‍ പറയുന്നു. സാൻഡി, കോവെെ സരള, സമ്പത്ത് രാജ്, റേച്ചൽ റബേക്ക, രാഹുൽ, ചാർളി എന്നീ താരങ്ങൾ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

എന്നാൽ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ ആരൊക്കെയാണെന്നോ കഥാ പശ്ചാത്തലം എന്താണെന്നോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. റോമിയോ പിക്ചേഴ്‌സ് അവതരിപ്പിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് രാഹുലാണ്.

അതേസമയം 'ഗോൾഡ്' ആണ് ഒടുവിലായി പുറത്തിറങ്ങിയ അൽഫോൺസ് ചിത്രം. പൃഥ്വിരാജും നയൻതാരയും ഒന്നിച്ച ​സിനിമയില്‍ ബാബുരാജ്, ലാലു അലക്‌സ്, ചെമ്പൻ വിനോദ്, അജ്‌മൽ അമീർ, ശബരീഷ് വർമ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തി. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമിച്ചത്.

ഏഴ് വർഷത്തെ നീണ്ട ഇടവേള അവസാനിപ്പിച്ചാണ് അൽഫോൺസ് പുത്രൻ 'ഗോൾഡു'മായി എത്തിയത്. എന്നാൽ ഈ ചിത്രത്തിന് മികച്ച പ്രതികരണം നേടാൻ സാധിച്ചിരുന്നില്ല. നിവിൻ പോളിയെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്‌ത നേരം, പ്രേമം എന്നീ ചിത്രങ്ങൾ മികച്ച വിജയമായിരുന്നു.

ക്യാമ്പസും പ്രണയവുമെല്ലാം പ്രമേയമാക്കിയ പ്രേമം യുവാക്കൾക്കിടയിൽ കറുത്ത ഷർട്ടും ട്രെൻഡാക്കി മാറ്റിയിരുന്നു. പ്രേമം റിലീസായി ഏഴ് വർഷങ്ങൾക്ക് ശേഷമാണ് അൽഫോൺസ് പുത്രന്‍റെ 'ഗോൾഡ്' വെള്ളിത്തിരയിലേക്ക് എത്തിയത്.

പുതിയ ചിത്രവുമായി ഭാവന സ്റ്റുഡിയോസ് എത്തുന്നു: മലയാളത്തില്‍ ഹിറ്റുകൾ സമ്മാനിച്ച ഭാവന സ്റ്റുഡിയോസ് (Bhavana Studios) പുതിയ ചിത്രവുമായി വീണ്ടും പ്രേക്ഷകർക്കരികിലേക്ക്. ഭാവന സ്‌റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസിലും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രം, പ്രേക്ഷകർ ഏറ്റെടുത്ത 'തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ' എന്നീ ചിത്രങ്ങൾ ഒരുക്കിയ ഗിരീഷ് എ.ഡിയാണ് (Girish A.D.) സംവിധാനം ചെയ്യുന്നത്.

മലയാളത്തിലെ യുവ താരനിരയിൽ ശ്രദ്ധേയരായ നസ്‌ലനും (Naslen K Gafoor) മമിത ബൈജുവും (Mamitha Baiju) ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരും. അതേസമയം ചിത്രത്തിന്‍റെ ടൈറ്റിൽ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം തന്നെ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നും ഭാവന സ്‌റ്റുഡിയോസ് അറിയിച്ചിട്ടുണ്ട്. ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.

READ MORE: പുതിയ ചിത്രവുമായി ഭാവന സ്റ്റുഡിയോസ് ; നായകനായി നസ്‌ലൻ, മമിത നായിക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.