ഹൈദരാബാദ്: 'പുഷ്‌പ ദി റൈസ്' എന്ന സിനിമയിലൂടെ ലോകം മുഴുവൻ ആരാധകരെ സൃഷ്‌ടിച്ച തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ ഇന്ന് സിനിമ രംഗത്ത് 20 വർഷം പൂർത്തിയാക്കി. ഇത് സംബന്ധിച്ച് അല്ലു അർജുൻ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഹൃദയസ്‌പർശിയായ കുറിപ്പ് പങ്കുവെച്ചത്.
- " class="align-text-top noRightClick twitterSection" data="
">
‘ഇന്ന്, ഞാൻ ചലച്ചിത്രമേഖലയിൽ 20 വർഷം തികക്കുന്നു. ഞാൻ അങ്ങേയറ്റം അനുഗ്രഹീതനാണ്, നിങ്ങൾ ഏവരും എന്നെ സ്‌നേഹം കൊണ്ട് മൂടുന്നു. ഇൻഡസ്ട്രിയിൽ നിന്നുള്ള എല്ലാവരോടും ഞാൻ ഈ അവസരത്തിൽ നന്ദി പറയുന്നു. പ്രേക്ഷകരും എന്‍റെ ആരാധകരും എനിക്ക് നൽകിയ സ്‌നേഹം കൊണ്ടാണ് ഞാൻ ഞാനായത്. ഏവർക്കും എന്നന്നെക്കുമായി ഞാൻ എന്‍റെ നന്ദി രേഖപ്പെടുത്തുന്നു.’ എന്നാണ് താരം തന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചത്.
മലയാളിക്കും പ്രിയങ്കരൻ: ചെറിയ പ്രായത്തില്‍ തന്നെ തെലുഗില്‍ സൂപ്പർ താരമായപ്പോൾ മലയാളികൾക്കും പ്രിയങ്കരനായി മാറിയിരുന്നു അല്ലു അർജുൻ. തെലുഗു റീമേക്ക് സിനിമകളിലൂടെ നിരവധി ആരാധകരെയാണ് അല്ലു അർജുൻ മലയാളത്തില്‍ സ്വന്തമാക്കിയത്. മലയാളികളുടെ സ്വന്തം അർജുൻ എന്ന നിലക്ക് മല്ലു അർജുൻ എന്ന പേരു പോലും അല്ലു അർജുൻ നേടിയെടുത്തിരുന്നു. അല്ലു അർജുന്‍റെ മിക്ക സിനിമകളും മലയാളത്തില്‍ വലിയ കലക്ഷൻ നേടുന്നവയുമാണ്.
ഹാപ്പി ബി ഹാപ്പി, ബണ്ണി ദി ലയൺ: അദിതി അഗർവാൾ, പ്രകാശ് രാജ് എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച 'ഗംഗോത്രി' എന്ന തെലുഗു റൊമാന്‍റിക് ഡ്രാമ ചിത്രത്തിലൂടെയാണ് അല്ലു അർജുൻ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം ഏറ്റവും മികച്ച താരോദയത്തിനാണ് തെലുഗു സിനിമ ലോകം സാക്ഷിയായത്. ആര്യ 2, ഹാപ്പി ബി ഹാപ്പി, ബണ്ണി ദി ലയൺ, വരൻ, വേദം, അല വൈകുണ്ഠപുരമുലൂ തുടങ്ങി നിരവധി സിനിമകളിലൂടെ ദക്ഷിണേന്ത്യൻ സിനിമ മേഖല കീഴടക്കിയ അല്ലു അർജുൻ ഇതേ സിനിമകളുടെയെല്ലാം ഇതരഭാഷ പതിപ്പുകളിലൂടെ പാൻ ഇന്ത്യൻ താരമെന്ന നിലയിലേക്ക് ഉയരുകയും ചെയ്‌തു.
also read: സ്നോ പ്ലൗ അപകടത്തിന് ശേഷം ആദ്യമായി എഴുന്നേറ്റ് നടന്ന് ഹോളിവുഡ് താരം ജെറമി റെൻനർ
വരാനിരിക്കുന്നത് വമ്പൻ വെടിക്കെട്ട്: അല്ലു അർജുൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചതിനു പുറമേ ആശംസകളുമായി നിരവധി ആരാധകരാണ് കമന്‍റ് വിഭാഗത്തിൽ എത്തിയത്. ചുവന്ന ഹാർട്ട് ഇമോജികളും, ഫയർ ഇമോജികളും കൊണ്ട് നിറഞ്ഞ കമന്‍റ് ബോക്‌സിൽ ‘ഉടനെ തന്നെ ഒരു വെടിക്കെട്ട് പ്രതീക്ഷിക്കാം’ എന്ന സമാന്ത റൂത്ത് പ്രഭുവിന്‍റെ കമന്‍റാണ് എടുത്തു കാണിക്കുന്നത്.
തുടർന്ന് ‘നിങ്ങളുടെ ഇതുവരെയുള്ള യാത്ര എത്ര മനോഹരമായിരുന്നു’ എന്ന് ഗായിക ശ്രേയ ഘോഷാലും, ‘അഭിനന്ദനങ്ങൾ അണ്ണാ നിങ്ങൾക്ക് കൂടുതൽ ശക്തി കിട്ടട്ടെ! താഗ്ഗെഡെലെ’ എന്ന് അർമാൻ മാലികും, "Fav fav fav" എന്ന് രാകുൽ പ്രീത് സിങും കമന്‍റ് ചെയ്‌തു. നടി രശ്മിക മന്ദാനയ്‌ക്കൊപ്പം പുഷ്പ: ദ റൂൾ' എന്ന ചിത്രമാണ് അല്ലുവിന്‍റേതായി അടുത്തതായി വരാനിരിക്കുന്നത്.
സിനിമയുടെ ആദ്യഭാഗമായ ‘പുഷ്‌പ ദി റൈസ്’ സൂപ്പർ ഹിറ്റായിരുന്നു. മലയാളത്തിന്‍റെ പ്രിയ നടൻ ഫഹദ് ഫാസിലും സിനിമയില്‍ മികച്ച റോളിലെത്തുന്നുണ്ട്.
also read: പഠാൻ്റെ വിജയം ; 10 കോടിയുടെ റോൾസ് റോയ്‌സ് സ്വന്തമാക്കി ഷാരൂഖ് ഖാൻ