ETV Bharat / entertainment

'മില്യൺ ഡോളർ പുഞ്ചിരി' ; ലണ്ടൻ അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തി ആലിയ - രൺബീർ കപൂർ

ആലിയയുടെ 30-ാം പിറന്നാൾ ലണ്ടനിൽ ആയിരുന്നു ആഘോഷിച്ചത്. ലണ്ടൻ സ്‌നാപ്പുകൾ താരം ഇന്നലെ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌തിരുന്നു. ആറ് ചിത്രങ്ങളാണ് പങ്കുവച്ചത്.

alia bhatt returns from london  alia bhatt  alia bhatt london trip  alia bhatt latest movies  alia bhatt latest pictures  alia bhatt latest news  alia bhatt pictures  ആലിയ  ആലിയ ഭട്ട്  ആലിയ ഭട്ട് ലണ്ടൻ യാത്ര  ആലിയ ഭട്ട് പിറന്നാൾ ആഘോഷം  ആലിയ ഭട്ട് വാർത്തകൾ  ആലിയ ഭട്ട് ഏറ്റവും പുതിയ ചിത്രങ്ങൾ  രൺബീർ കപൂർ  റാഹ
ആലിയ
author img

By

Published : Mar 28, 2023, 8:25 PM IST

ഗംഭീര പെർഫോമൻസുകള്‍ കൊണ്ട് ആരാധകരുടെ മനംകവരുന്ന അഭിനേത്രിയാണ് ആലിയ ഭട്ട്. ബോളിവുഡിലെ വിജയ നായികമാരിൽ മുൻനിരയിലുണ്ട് താരം. ആലിയയുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും സിനിമ ജീവിതവും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്.

ആരാധകരുടെ ഇഷ്‌ട ദമ്പതിമാരാണ് ആലിയയും രൺബീറും. മകളായ റാഹയുടെ വിശേഷങ്ങളും ഇവർ ആരാധകരുമായി പങ്കുവയ്ക്കാ‌റുണ്ട്. കുടുംബത്തോടൊപ്പം ബർത്ത് ഡേ ആഘോഷിക്കാനായി താരം ലണ്ടനിൽ ആണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. താരം തന്നെയാണ് ഇത് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ആലിയയും രൺബീറും ഒന്നിച്ച് ലണ്ടൻ തെരുവിലൂടെ നടക്കുന്നത് ഉൾപ്പടെ ആറോളം ചിത്രങ്ങൾ താരം തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. ഭർത്താവായ രൺബീർ കപൂർ, മകൾ റാഹ, അമ്മ സോണി റസ്‌ദാൻ, സഹോദരി ഷഹീൻ ഭട്ട് എന്നിവർക്കൊപ്പമായിരുന്നു ലണ്ടനിലെ താരത്തിന്‍റെ 30-ാം പിറന്നാൾ ആഘോഷം.

എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്ത ആലിയ ലണ്ടനിൽ നിന്നും തിരിച്ചെത്തി എന്നതാണ്. ഇന്ന് ഉച്ചതിരിഞ്ഞ് താരം മുംബൈ വിമാനത്താവളത്തിൽ എത്തി. കാഷ്വൽ ലുക്കിലായിരുന്നു താരം. വൈറ്റ് വി- നെക്ക് സിപ്പറും കറുത്ത ട്രൗസറും അണിഞ്ഞ് എത്തിയ താരം ക്യാമറയ്‌ക്ക് മുന്നിൽ പോസ് ചെയ്യാനും മറന്നില്ല. മില്യൺ ഡോളർ പുഞ്ചിരിയാണ് താരം ക്യാമറയ്ക്ക് സമ്മാനിച്ചത്. ഗോൾഡൻ റിങ് കമ്മലുകളും ഉയർത്തിക്കെട്ടിയ ബൺ ഹെയർസ്റ്റൈലും താരത്തിന് വളരെ മികച്ചതും സ്റ്റൈലിഷുമായ ലുക്ക് നൽകി.

ലണ്ടനിൽ നിന്ന് നേരത്തെ തന്നെ രൺബീർ തിരിച്ചെത്തിയിരുന്നു. തുടർന്ന് ആലിയയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ രൺബീർ കപൂറും എത്തി. 2022 നവംബർ 6 ന് കുഞ്ഞ് ജനിച്ചതിന് ശേഷം ആലിയയും രൺബീറും ഒന്നിച്ചുള്ള ആദ്യത്തെ അവധിക്കാലമായിരുന്നു ലണ്ടൻ യാത്ര.

ആലിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ലണ്ടൻ അവധിക്കാലം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രൺബീറിനൊപ്പമുള്ള ഫോട്ടോയും തടാകത്തിന് സമീപത്തുനിന്ന് പ്രകൃതിഭംഗി ആസ്വദിക്കുന്ന ആലിയയുടെ ചിത്രവും രൺബീർ സൈക്കിൾ ചവിട്ടുന്നു എന്ന് തോന്നിക്കുന്ന അധികം ക്ലിയർ അല്ലാത്ത ഒരു ചിത്രവും താരം പങ്കുവച്ചു. ഇവയോടൊപ്പം സഹോദരി ഷഹീൻ ഭട്ടുമൊത്തുള്ള ചിത്രവും വെളുത്ത ഹൂഡിയിൽ ആലിയയുടെ സ്ഥിരം ക്യൂട്ട് സ്‌മൈൽ സമ്മാനിക്കുന്ന ചിത്രവും പങ്കുവയ്ക്കാ‌നും താരം മറന്നില്ല. 'LDN 2023' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

Also read: പിറന്നാൾ ആഘോഷം ലണ്ടനില്‍, ആലിയയെ ചേർത്തുപിടിച്ച് രൺബീർ

രൺബീർ കപൂറിനൊപ്പം ബ്രഹ്മാസ്‌ത്രയിലാണ് ആലിയ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ രൺവീർ സിങ്ങിനൊപ്പം റോക്കി ഔർ റാണി കി പ്രേം കഹാനിയാണ് താരത്തിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇതിന്‍റെ ചിത്രീകരണം അടുത്തിടെ കശ്‌മീരിൽ പൂർത്തിയായിരുന്നു. ധർമ്മേന്ദ്ര, ജയ ബച്ചൻ, ശബാന ആസ്‌മി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും. ജൂലൈ 28 ന് ചിത്രം റിലീസ് ചെയ്യും. കത്രീന കൈഫ്, പ്രിയങ്ക ചോപ്ര എന്നിവർക്കൊപ്പമുള്ള ആലിയയുടെ 'ജീ ലെ സരാ'യുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഹാർട്ട് ഓഫ് സ്റ്റോൺ എന്ന ചിത്രത്തിലൂടെ തന്‍റെ ഹോളിവുഡ് അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് താരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.