ETV Bharat / entertainment

'സദാചാര പൊലിസ്‌ കാണുക, ഇവര്‍ക്ക് താഴെ വസ്‌ത്രമില്ല'; അക്ഷയ്‌ കുമാറിന്‍റെ പഴയ ഗാനവുമായി സോഷ്യല്‍ മീഡിയ - പത്താന്‍ പ്രതിഷേധം

റാം എന്നെഴുതിയ കുര്‍ത്ത ധരിച്ച അക്ഷയ്‌ കുമാര്‍ ബിക്കിനിയിട്ട സ്‌ത്രീകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Akshay Kumar Hare Ram song  Hare Ram song  Akshay Kumar  Hare Ram song on cyber attacks  Pathaan boycott  Pathaan  boycott  അക്ഷയ്‌ കുമാറിന്‍റെ പഴയ ഗാനവുമായി സോഷ്യല്‍ മീഡിയ  റാം എന്നെഴുതിയ കുര്‍ത്ത ധരിച്ച അക്ഷയ്‌ കുമാര്‍  അക്ഷയ്‌ കുമാര്‍ ബിക്കിനിയിട്ട സ്‌ത്രീകള്‍ക്കൊപ്പം  ബിക്കിനിയിട്ട സ്‌ത്രീകള്‍ക്കൊപ്പം അക്ഷയ്‌ കുമാര്‍  അക്ഷയ്‌ കുമാര്‍  പത്താന്‍  പത്താന്‍ ബഹിഷ്‌കരണം  പത്താന്‍ പ്രതിഷേധം  ബിക്കിനി ധരിച്ച സ്‌ത്രീകള്‍ക്കൊപ്പം അക്ഷയ്‌
'സദാചാര പൊലിസ്‌ കാണുക, ഇവര്‍ക്ക് താഴെ വസ്‌ത്രമില്ല'; അക്ഷയ്‌ കുമാറിന്‍റെ പഴയ ഗാനവുമായി സോഷ്യല്‍ മീഡിയ
author img

By

Published : Dec 16, 2022, 6:03 PM IST

ബോളിവുഡ് ചിത്രം 'പത്താനും' 'പത്താന്‍' ഗാനവും പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇരയാകുമ്പോള്‍ അക്ഷയ്‌ കുമാറിന്‍റെ പഴയൊരു ഗാനവുമായി ആളുകള്‍ എത്തിയിരിക്കുകയാണ്. അക്ഷയ്‌ കുമാറിന്‍റെ 'ഭൂല്‍ ഭുലയ്യ' എന്ന സിനിമയിലെ 'ഹരേ റാം' എന്ന ഗാനമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഗാന രംഗത്തില്‍ താരം ധരിച്ചിരിക്കുന്നത് റാം എന്ന് പ്രിന്‍റ്‌ ചെയ്‌ത കാവി കുര്‍ത്തയാണ്. ബിക്കിനി ധരിച്ച സ്‌ത്രീകള്‍ക്കൊപ്പമാണ് താരം 'ഹരേ റാം' ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 'പത്താനി'ലെ 'ബേഷരം രംഗ്' ഗാനത്തില്‍ ദീപികയുടെ കാവി ബിക്കിനിയും പൊക്കിപ്പിടിച്ച് ബഹളം കൂട്ടുന്ന സംഘപരിവാറിന് അക്ഷയ്‌ കുമാറിന്‍റെ പാട്ടിലെ റാം എന്ന് പ്രിന്‍റ്‌ ചെയ്‌ത കാവി കുര്‍ത്തയും, ഒപ്പമുള്ള സ്‌ത്രീകള്‍ ബിക്കിനി ധരിച്ചിരിക്കുന്നതും കണ്ടിട്ട് ഒരു പ്രശ്‌നവുമില്ലേ എന്നാണ് ഇവര്‍ ചോദിക്കുന്നത്.

  • For the kind perusal of certain ministers and the other jobless lot .. that is Akshay Kumar dancing with women in saffron kurta’s with hare ram prints.. see moral police no bottoms 🫢!! .. stuff that research for your show makes you do 🥹#BesharamRang pic.twitter.com/pSCwEFoiqS

    — Preeti Choudhry (@PreetiChoudhry) December 15, 2022 " class="align-text-top noRightClick twitterSection" data=" ">

കത്രീനക്കൊപ്പം അഭിനയിച്ച അക്ഷയ്‌ കുമാറിന്‍റെ 'ദേ ദനാ ദന്‍' എന്ന സിനിമയിലെ 'ഗലേ ലഗ് ജാ നാ ജാ' എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഗാനത്തില്‍ കാവി നിറമുള്ള സാരിയാണ് കത്രീന ധരിച്ചിരിക്കുന്നത്. ഇതിലും ആര്‍ക്കും ഒരു പ്രശ്‌നവുമില്ലേ എന്നാണ് സോഷ്യല്‍ മീഡിയ കമന്‍റുകള്‍.

  • Akshay Kumar with bikini wearing women with saffron "Hare Ram" kurtas on top and no bottoms. Hindutva is completely ok with this. 😂😂 pic.twitter.com/z3tOicpxyH

    — Liberal & Atheist Abhilasha 🌈‏ (@Abhi03304793) December 15, 2022 " class="align-text-top noRightClick twitterSection" data=" ">

'ചില മന്ത്രിമാരുടെയും മറ്റ് ജോലിയില്ലാത്തവരുടെയും പ്രത്യേക നിരീക്ഷണത്തിന്.. റാം പ്രിന്‍റുള്ള കുര്‍ത്ത ധരിച്ച അക്ഷയ് കുമാർ, കാവി വസ്‌ത്രം ധരിച്ച സ്‌ത്രീകള്‍ക്കൊപ്പം നൃത്തം ചെയ്യുകയാണ്. സദാചാര പൊലിസ്‌ കാണുക, ഇവര്‍ക്ക് താഴെ വസ്‌ത്രമില്ല.. നിങ്ങളുടെ ഷോയുടെ ഗവേഷണത്തിനായി നിങ്ങളെ ചെയ്യാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ' -ഇപ്രകാരമാണ് ഒരു ട്വിറ്റര്‍ ഉപയോക്താവിന്‍റെ കമന്‍റ്‌.

'ബിക്കിനി ധരിച്ച സ്‌ത്രീകള്‍ക്കൊപ്പം അക്ഷയ്‌ കുമാര്‍. ഹരേ റാം എന്നെഴുതിയ കുര്‍ത്ത ധരിച്ചിട്ടുണ്ട്. എന്നാല്‍ താഴെ ഒന്നും ധരിച്ചിട്ടില്ല. ഇതില്‍ ഹിന്ദുത്വവാദം പൂര്‍ണമായും ശരിയാണ് അല്ലേ...' -ഇപ്രകാരമാണ് മറ്റൊരു കമന്‍റ്. ഇതോടെ അക്ഷയ്‌ കുമാറിനെയും അക്ഷയ്‌ കുമാര്‍ ചിത്രങ്ങളെയും ഹിന്ദുത്വ സംഘടനങ്ങള്‍ ബഹിഷ്‌കരിക്കുമോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം.

Also Read: പത്താനെതിരെ വ്യാപക പ്രതിഷേധം; ഷാരൂഖിന്‍റെയും ദീപികയുടെയും കോലം കത്തിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.