ബിഗ് ബോസ് മലയാളം സീസണ്‍ 5ന്‍റെ Bigg Boss Malayalam season 5 ടൈറ്റില്‍ വിന്നറായി അഖില്‍ മാരാര്‍. മോഹന്‍ലാലാണ് വിജയിയെ പ്രഖ്യാപിച്ചത്. അത്യന്തം നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവിലായിരുന്നു പ്രഖ്യാപനം. ബിഗ് ബോസ് ട്രോഫിയും, 50 ലക്ഷം രൂപയും, ഫ്രോണ്‍ക്‌സ് കാറുമാണ് ടൈറ്റില്‍ വിന്നറായ അഖില്‍ മാരാര്‍ക്ക് ലഭിച്ചത്.
റെനീഷ റഹ്മാന്‍ ആണ് ഫസ്‌റ്റ് റണ്ണര്‍ അപ്പ്. അഖില്‍ മാരാര്‍ കിരീടം നേടുമെന്ന് പ്രവചനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും, രണ്ടാം സ്ഥാനം നേടുമെന്ന് ഏറ്റവുമധികം പ്രവചിക്കപ്പെട്ടിരുന്നത് ശോഭ വിശ്വനാഥ് ആണ്. ടോപ്പ് 2 ആകുമെന്ന് ശോഭയും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് കൊണ്ടാണ് റെനീഷ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. സെക്കന്‍ഡ് റണ്ണര്‍ അപ്പായി ജുനൈസും തെരഞ്ഞെടുക്കപ്പെട്ടു. നാലാം സ്ഥാനത്ത് ശോഭയും അഞ്ചാം സ്ഥാനത്ത് ഷിജുവുമാണ്.
Also Read: 'സിംബ ഒരു തമാശ പറഞ്ഞു'; വളര്‍ത്തുനായയ്‌ക്കൊപ്പം തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച് മോഹന്‍ലാല്‍
ട്രോഫിയുമായി നില്‍ക്കുന്ന അഖില്‍ മാരാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. അഖില്‍ മാരാര്‍ തന്നെ വിജയി ആകുമെന്നായിരുന്നു പ്രവചനങ്ങളും. ഒടുവില്‍ ആ പ്രവചനം സത്യമായി മാറി. ബിഗ് ബോസ് ഹൗസിലെ ഒരു കംപ്ലീറ്റ് എന്‍റര്‍ടെയിനര്‍ ആയിരുന്നു അഖില്‍ മാരാര്‍ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ബിഗ് ബോസിലെ ടാസ്‌കുകളിലും ഗെയ്‌മുകളിലും അഖില്‍ മാരാര്‍ എല്ലായിപ്പോഴും മുന്നേറാറുണ്ട്. എന്നാല്‍ അഖിലിന്‍റെ ദേഷ്യം ബിഗ് ബോസ് വീട്ടിനകത്ത് പലപ്പോഴും പല പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അഖിലിന്‍റെ ഈ ദേഷ്യം, ബിഗ് ബോസില്‍ നിന്ന് പുറത്താക്കുമോ എന്ന ആശങ്കകളും പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയിരുന്നു. അഖിലില്‍ നിന്നും സഭ്യേതര പ്രവര്‍ത്തിയും ശാരീരിക ഉപദ്രവവും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തികള്‍ അഖിലിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിലെല്ലാം ക്ഷമ പറഞ്ഞ് അഖില്‍ മാരാര്‍ വീണ്ടും മുന്നേറി.
ബിഗ് ബോസ് വിജയിക്ക് പുറമെ ഒരു സംവിധായകന്‍ കൂടിയാണ് അഖില്‍ മാരാര്‍. 'ഒരു താത്വിക അവലോകനം' എന്ന സിനിമയുടെ സംവിധായകനാണ് അഖില്‍. ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായിരുന്നു അഖില്‍ മാരാര്‍.
കഴിഞ്ഞ ദിവസമാണ് ബിഗ് ബോസില്‍ നിന്നും സെറീന ആന്‍ ജോണ്‍സണ്‍ പുറത്തായത്. ബിഗ് ബോസ് ഹൗസിലേയ്‌ക്ക് മോഹന്‍ലാല്‍ നേരിട്ടെത്തിയാണ് സെറീനയുടെ അപ്രതീക്ഷിത എവിക്ഷന്‍ പ്രഖ്യാപിച്ചത്. വീടിനകത്തേക്ക് വന്ന സമയം തന്നെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു, പുറത്തുപോവുമ്പോള്‍ തനിക്കൊപ്പം ഒരാള്‍ കൂടി ഉണ്ടാകുമെന്ന്.