ETV Bharat / entertainment

Abhyooham Movie| അജ്‌മൽ അമീർ, രാഹുൽ മാധവ് കൈകോർക്കുന്ന 'അഭ്യൂഹം'; റിലീസ് ജൂലൈയിൽ - Abhyooham poster

ചിത്രത്തിലെ ഏറെ കൗതുകം ഉണർത്തുന്ന പുതിയ പോസ്റ്റർ പുറത്ത്.

Ajmal Ameer movie Abhyooham new poster  Ajmal Ameer  Ajmal Ameer movie  Abhyooham new poster  Abhyooham new movie  Athmeeya Rajan  Kottayam Nazeer  Jaffer Idukki  അജ്‌മൽ അമീർ  അജ്‌മൽ അമീർ രാഹുൽ മാധവ് കൈകോർക്കുന്ന അഭ്യൂഹം  അജ്‌മൽ അമീർ രാഹുൽ മാധവ് അഭ്യൂഹം  രാഹുൽ മാധവ് അഭ്യൂഹം  അജ്‌മൽ അമീർ അഭ്യൂഹം  രാഹുൽ മാധവ്  അഭ്യൂഹം പോസ്റ്റർ  Abhyooham poster
അജ്‌മൽ അമീർ, രാഹുൽ മാധവ് കൈകോർക്കുന്ന 'അഭ്യൂഹം'; റിലീസ് ജൂലൈയിൽ
author img

By

Published : Jun 26, 2023, 11:40 AM IST

അജ്‌മൽ അമീർ (Ajmal Ameer), രാഹുൽ മാധവ് (Rahul Madhav) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം 'അഭ്യൂഹം' (Abhyooham) റിലീസിനൊരുങ്ങുന്നു. നവാഗതനായ അഖിൽ ശ്രീനിവാസ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന സിനിമ ജൂലൈയിൽ ലോകമെമ്പാടും റിലീസിനെത്തും. ജാഫർ ഇടുക്കി (Jaffer Idukki) യും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.

സിനിമയുടെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഏറെ കൗതുകം ഉണർത്തുന്ന പോസ്റ്റർ ചിത്രത്തിനായുള്ള കാത്തിരിപ്പ് ഇരട്ടിയാക്കുന്നതാണ്. ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാകും അജ്‌മൽ അമീർ സിനിമയിൽ പ്രത്യക്ഷപ്പെടുക എന്നത് പോസ്റ്ററില്‍ നിന്നും വ്യക്തമാണ്.

പേര് പോലെ മിസ്റ്ററി ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്നതാണ് 'അഭ്യൂഹം'. കുറ്റവാളിയായി ജയിലിൽ കഴിയുന്ന പിതാവിന്‍റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുന്ന മകനും അദ്ദേഹത്തിന്‍റെ ശ്രമങ്ങൾക്കിടെ ഉണ്ടാകുന്ന ചില കണ്ടെത്തലുകളുടെ ചുരുളഴിക്കുന്നതുമാണ് ഈ സസ്‌പെൻസ് ത്രില്ലറിന്‍റെ ഇതിവൃത്തം.

Ajmal Ameer movie Abhyooham new poster  Ajmal Ameer  Ajmal Ameer movie  Abhyooham new poster  Abhyooham new movie  Athmeeya Rajan  Kottayam Nazeer  Jaffer Idukki  അജ്‌മൽ അമീർ  അജ്‌മൽ അമീർ രാഹുൽ മാധവ് കൈകോർക്കുന്ന അഭ്യൂഹം  അജ്‌മൽ അമീർ രാഹുൽ മാധവ് അഭ്യൂഹം  രാഹുൽ മാധവ് അഭ്യൂഹം  അജ്‌മൽ അമീർ അഭ്യൂഹം  രാഹുൽ മാധവ്  അഭ്യൂഹം പോസ്റ്റർ  Abhyooham poster
'അഭ്യൂഹം'

ആനന്ദ് രാധാകൃഷ്‌ണനും നൗഫൽ അബ്‌ദുള്ളയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. മൂവി വാഗൺ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അനീഷ് ആന്‍റണി, ജെയിംസ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സെബാസ്റ്റ്യൻ, വെഞ്ചസ്ലാവസ്, അഖിൽ ആന്‍റണി എന്നിവർ കോ പ്രൊഡ്യൂസേഴ്‌സ് ആണ്.

ആത്മീയ രാജൻ (Athmeeya Rajan), കോട്ടയം നസീർ (Kottayam Nazeer) എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നു. ഷമീർ ജിബ്രാൻ, ബാലാ മുരുകൻ എന്നിവരാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകർ. നൗഫൽ അബ്‌ദുള്ള എഡിറ്റിങും വിർവഹിക്കുന്നു.

ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജുബൈർ മുഹമ്മദാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - സൽമാൻ അനസ്, റുംഷി റസാഖ്, ബിനോയ് ജെ ഫ്രാൻസിസ്, സഹ സംവിധാനം - റഫീഖ് ഇബ്രാഹിം, പ്രോജക്റ്റ് ഡിസൈനർ - നൗഫൽ അബ്‌ദുള്ള, ശബ്‌ദമിശ്രണം - അജിത് എ ജോർജ്, സൗണ്ട് ഡിസൈൻ - വിക്കി, കിഷൻ, ആർട്ട് - സാബു റാം, മേക്കപ്പ് - റോണി വെള്ളത്തൂവൽ, കോസ്റ്റ്യൂം - അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ - എസ് മുരുകൻ, സ്റ്റണ്ട് - മാഫിയ ശശി, സ്റ്റിൽസ് - നിത് ഇൻ, വി എഫ് എക്‌സ് - ഡി.ടി.എം, ഡിസൈൻസ് - എസ് കെ ഡി ഡിസൈൻ ഫാക്ടറി, ഡിജിറ്റൽ പ്രമോഷൻസ് - ഒപ്ര, വിതരണം - സാഗാ ഇന്‍റർനാഷണൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകർ.

'പതിമൂന്നാം രാത്രി': ഷൈന്‍ ടോം ചാക്കോ Shine Tom Chacko, വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍ Vishnu Unnikrishnan എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മനീഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പതിമൂന്നാം രാത്രി' Pathimoonnam Rathri. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയത്.

52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറിൽ ഏറെ നിഗൂഢതകൾ അണിയറ പ്രവർത്തകർ ഒളിപ്പിച്ച് വച്ചിരുന്നു. മാളവിക മേനോന്‍ നായികയായെത്തുന്ന ചിത്രത്തില്‍ ദീപക് പറമ്പോല്‍, വിജയ്‌ ബാബു എന്നിവരും പ്രധാന വേഷങ്ങളില്‍ ഉണ്ട്. ഇവരെ കൂടാതെ അര്‍ച്ചന കവി, മീനാക്ഷി രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, ഡെയ്ന്‍ ഡേവിസ്, കോട്ടയം രമേശ്, സോന നായര്‍, ആസിം ജമാല്‍, ഹരി പ്രശാന്ത്, ബിഗ് ബോസ് താരം രജിത് കുമാര്‍, ഉപ്പും മുളകും താരം അനില്‍ പെരുമ്പലം, ബഡായി ബംഗ്ലാവ് താരം ആര്യ ബാബു, ഡിസ്‌നി ജെയിംസ്, സാജന്‍ പല്ലുരുത്തി, അജീഷ് ജനാര്‍ദനന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

READ MORE: Pathimoonnam Rathri Teaser| നിഗൂഢതയുമായി പതിമൂന്നാം രാത്രിയുടെ ടീസര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.