Thank God Diwali trailer: അജയ് ദേവ്‌ഗണ്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് 'താങ്ക് ഗോഡ്'. സിനിമയുടെ പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ദീപാവലി പ്രത്യേക ട്രീറ്റായാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. അജയ് ദേവ്‌ഗണും സിദ്ധാര്‍ഥ് മല്‍ഹോത്രയുമാണ് ട്രെയ്‌ലറിലെ ഹൈലൈറ്റുകള്‍.
Ajay Devgn as Chitragupta : ആധുനിക കാലത്തെ ചിത്രഗുപ്‌തനായാണ് ട്രെയ്‌ലറില്‍ അജയ് പ്രത്യക്ഷപ്പെടുന്നത്. 'സിജി' എന്നാണ് ട്രെയ്‌ലറില്‍ അജയ് ദേവ്‌ഗണിന്‍റെ കഥാപാത്രം സ്വയം പരിചയപ്പെടുത്തുന്നത്. ജീവിതത്തിനും മരണത്തിനും ഇടയിലെ നൂല്‍പാലത്തിലുള്ള മനുഷ്യനായാണ് ട്രെയ്‌ലറില്‍ സിദ്ധാര്‍ഥ് പ്രത്യക്ഷപ്പെടുന്നത്. സിദ്ധാര്‍ഥിന് കൂടുതല്‍ ജീവിത പാഠങ്ങള്‍ ചിത്രഗുപ്‌തന്‍ നല്‍കുന്നു.
Amitabh Bachchan stole KBC idea from Yamlok: പരമ്പരാഗത വസ്‌ത്രങ്ങള്‍ ധരിച്ചാണ് അജയ് ദേവ്‌ഗണിന്‍റെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. നിമിഷങ്ങള്‍ക്കകം തന്നെ താരം മോഡേണ്‍ ചിത്രഗുപ്‌തനാകുന്നതും കാണാം. അമിതാഭ് ബച്ചന്‍ തന്‍റെ ജനപ്രിയ ഷോയായ കോന്‍ ബനേഗാ ക്രോര്‍പതിയുടെ ആശയം യമലോകത്തില്‍ (നരകത്തില്‍) നിന്നും മോഷ്‌ടിച്ചതാണെന്നും ട്രെയ്‌ലറില്‍ ചിത്രഗുപ്‌തന്‍ പറയുന്നുണ്ട്. ബച്ചൻ യമലോകത്തിലുണ്ടായിരുന്നെന്നും അവിടുത്തെ പരീക്ഷയില്‍ അദ്ദേഹം വിജയിച്ചെന്നും തന്‍റെ ഗെയിം ഷോയുടെ ആശയവുമായി ഭൂമിയിലേയ്‌ക്ക് മടങ്ങിയെന്നും സിജി സിദ്ധാര്‍ഥിന്‍റെ കഥാപാത്രത്തോട് പറയുന്നു.
- " class="align-text-top noRightClick twitterSection" data="">
Thank God trailer highlights : ഇതിനിടെ ആശുപത്രി മുറിയിൽ ജീവന് വേണ്ടി പോരാടുന്ന സിദ്ധാര്‍ഥിന്‍റെ കഥാപാത്രത്തെയും ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്. സിദ്ധാർഥിനെ നരകത്തിൽ നിർത്തണോ അതോ ഭൂമിയിലേക്ക് തിരിച്ചയയ്ക്കണോ എന്ന് ചിത്രഗുപ്‌തന്‍ തീരുമാനിക്കുമ്പോൾ അവന്‍റെ പ്രവര്‍ത്തികളുടെ വിവരണവും ട്രെയ്‌ലറിലുണ്ട്. ഒരേ തമാശയ്ക്ക് രണ്ട് തവണ ചിരിക്കാൻ കഴിയാത്തപ്പോൾ എന്തിനാണ് ഒരു വിഷയത്തിൽ വീണ്ടും വീണ്ടും കരയുന്നതെന്ന് ചിത്രഗുപ്‌തന്‍ സിദ്ധാർഥിന് ജീവിതപാഠം നൽകുന്നതോടെയാണ് ട്രെയ്‌ലര്‍ അവസാനിക്കുന്നത്.
Thank God release: രാകുല്‍ പ്രീത് സിങ്ങാണ് സിനിമയില്‍ നായികയായെത്തുന്നത്. സിദ്ധാര്‍ഥിന്‍റെ കഥാപാത്രത്തിന്‍റെ ഭാര്യയായാണ് രാകുല്‍ പ്രീത് സിങ് എത്തുന്നത്. ഒക്‌ടോബർ 25ന് ചിത്രം തിയേറ്ററുകളിലെത്തും.