ETV Bharat / entertainment

'സൂര്യനും തടയാനായില്ല' ; മക്കളായ യാത്രയുടെയും ലിംഗയുടെയും സ്‌പോർട്‌സ് ദിനചിത്രങ്ങൾ പങ്കുവച്ച് ഐശ്വര്യ രജനികാന്ത് - rajanikanth

'ഒരു സൂര്യനും... ഈ കുട്ടികളുടെ സ്പോർട്‌സ് സ്‌പിരിറ്റിൻ്റെ ആവേശം തടയാൻ കഴിഞ്ഞില്ല' കായിക ദിനത്തിലെ മക്കളുടെ പ്രകടനത്തെ പ്രശംസിച്ച് ഐശ്വര്യ രജനികാന്തിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്

Aishwaryaa Rajinikanth with her sons  aishwarya  ഐശ്വര്യ രജനികാന്ത്  യാത്രയുടെയും ലിംഗയുടെയും സ്‌പോർട്‌സ് ദിനചിത്രങ്ങൾ  ഐശ്വര്യ രജനികാന്തിൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്  ന്യൂഡൽഹി  Dhanush  rajanikanth  yaathra
മകൻ യാത്രയുടെയും ലിംഗയുടെയും സ്‌പോർട്‌സ് ദിനചിത്രങ്ങൾ പങ്കുവച്ച് ഐശ്വര്യ രജനികാന്ത്
author img

By

Published : Feb 25, 2023, 11:02 PM IST

ന്യൂഡൽഹി: ചലച്ചിത്ര നിർമ്മാതാവ് ഐശ്വര്യ രജനികാന്ത് തൻ്റെ വീക്കെന്‍ഡ് ഇത്തവണ ഏറെ സന്തോഷത്തോടെയാണ് ആരംഭിച്ചത്. തൻ്റെ മക്കളായ ലിംഗയുടെയും യാത്രയുടെയും കായിക ദിനത്തിൽ പങ്കെടുത്ത ഐശ്വര്യ തൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ, അവരുടെ കായികക്ഷമത വിവരിച്ചു. ഇവൻ്റിൽ നിന്നുള്ള രണ്ട് ചിത്രങ്ങൾ ഐശ്വര്യ തൻ്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തു. ഒരു ഫൊട്ടോ തൻ്റെ മൂത്തമകൻ യാത്രയുടെ റേസിലെ വിജയ നിമിഷമായിരുന്നു. മറ്റൊന്നിൽ ഓഫ് വൈറ്റ് ഷർട്ട് വസ്‌ത്രം ധരിച്ച ഐശ്വര്യയും അമ്മ ലത രജനികാന്തും നടക്കുന്നതും കാണാം.

'ഒരു സൂര്യനും ഈ കുട്ടികളുടെ സ്പോർട്‌സ് സ്പിരിറ്റിൻ്റെ ആവേശം തടയാൻ കഴിഞ്ഞില്ല രാവിലെ സൂര്യപ്രകാശത്തിൽ അവർ കറുത്തു. ഞാൻ എൻ്റെ മക്കളെ നോക്കി പുഞ്ചിരിച്ചു'. ചലച്ചിത്ര നിർമ്മാതാവിനേക്കാൾ ഉപരി ഒരു കവിയെപ്പോലെയാണ് തികച്ചും പ്രാസമുള്ള ഒരു അടിക്കുറിപ്പ്‌ ഐശ്വര്യ എഴുതിയത്.

ഐശ്വര്യ രജനികാന്ത് പലപ്പോഴും തൻ്റെ കുട്ടികളുടെ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കിടാറുണ്ട്. കുട്ടികൾ അവരുടെ മുത്തച്ഛൻ രജനികാന്തിനൊപ്പം അദ്ദേഹത്തിന്‍റെ ജൻമദിനത്തിൽ സമയം പങ്കിടുമ്പോൾ ഐശ്വര്യതന്നെ ക്ലിക്ക് ചെയ്‌ത് പോസ്റ്റ് ചെയ്‌ത ചിത്രം ആരാധകരുടെ ഹൃദയത്തിലുണ്ട്. 'ഇതിലും കൂടുതൽ മനോഹരമായ എന്തെങ്കിലും ക്യാപ്‌ചർ ചെയ്യാൻ കഴിയില്ല..ചില ബന്ധങ്ങൾക്ക് അടിക്കുറിപ്പ് നൽകാൻ കഴിയില്ല...എൻ്റെ ബർത്ത് ഡേ ബോയ് വിത്ത് മൈ ബോയ്‌സ്' എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ചിത്രം പോസ്റ്റ് ചെയ്‌തത്.

ഐശ്വര്യ ഇപ്പോൾ തൻ്റെ വരാനിരിക്കുന്ന പ്രൊജക്റ്റ് ലാൽ സലാമിൻ്റെ തിരക്കിലാണ്. ചിത്രത്തിൻ്റെ പൂജയിൽ നിന്നുള്ള ചില ദൃശ്യങ്ങൾക്കൊപ്പം പോസ്റ്ററുകളും ഐശ്വര്യ പങ്കുവച്ചിരുന്നു. ലൈക്ക പ്രൊഡക്ഷൻസാണ് ലാൽ സലാം നിർമ്മിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.