Aishwarya Bhaskar in news: മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറുടെ നിലവിലെ ദുരിത ജീവിതം വാര്‍ത്താതലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ജോലിയും പണവും ഇല്ലാത്തതിനെ തുടര്‍ന്ന് തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന് ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു. ഐശ്വര്യ ഭാസ്‌കറിന്‍റെ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.
Aishwarya Bhaskar about her personal life: ഇതിന് പിന്നാലെ വിവാഹ മോചനത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളും മാധ്യമ ശ്രദ്ധ നേടുകയാണ്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ വിവാഹ മോചനത്തെ കുറിച്ചും, നിലവിലെ ദുരിത ജീവിതത്തെ കുറിച്ചും മനസുതുറന്നത്. വിവാഹ മോചനം നടന്ന സമയത്ത് തനിക്ക് വല്ലാത്ത പ്രശ്‌നങ്ങളായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്.
Aishwarya Bhaskar reveals her divorce: എന്നാല്‍ വിവാഹ മോചനം അത് വളരെ ആവശ്യമായ കാര്യമായിരുന്നുവെന്നും നടി പറയുന്നു. കാരണം വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴേ ഇത് അധിക കാലം മുന്നോട്ട് പോകില്ലെന്ന് മനസിലായിരുന്നു. ഗര്‍ഭിണിയായിരുന്നപ്പോള്‍ തന്നെ വിവാഹ മോചനം അടുത്ത് വരുന്നതായി തോന്നിയിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു.
Aishwarya Bhaskar could not attend functions: 'ഭര്‍ത്താവ് മുസ്ലീം ആയിരുന്നതിനാല്‍ ബന്ധുക്കളെല്ലാം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പൊരുത്തക്കേടുകള്‍ പതിവായതോടെ വിവാഹ മോചിതരായി. വിവാഹ മോചനത്തിന് ശേഷം അമ്മയുടെ വീട്ടുകാര്‍ മംഗള കാര്യങ്ങളിലൊന്നും തന്നെ പങ്കെടുപ്പിച്ചിരുന്നില്ല. വിവാഹങ്ങള്‍ക്കൊന്നും താന്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല. അതുകൊണ്ട് കാവ്യ മാധവന്‍റെ വിവാഹത്തിനും പങ്കെടുത്തില്ല.
ഞങ്ങള്‍ ഒരുപാട് വ്യത്യസ്‌തരായിരുന്നു. അതുകൊണ്ട് മുന്നോട്ട് പോകാന്‍ സാധിച്ചില്ല. കുട്ടി ജനിച്ചതിന് ശേഷവും അദ്ദേഹം മാറാന്‍ തയ്യാറായിരുന്നില്ല. കുട്ടിക്ക് ഒന്നര വയസ് ആയപ്പോഴേ ഇനി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ചു. കാരണം ഈ വയസില്‍ കുട്ടി ഒന്നും അറിയാതിരിക്കുന്നതാണ് നല്ലത്. പക്ഷേ ആ ബന്ധം ഇനിയും നീണ്ടിരുന്നെങ്കില്‍ ഏറ്റവും മോശം ഭാര്യ ഞാനാകുമായിരുന്നു.
വിവാഹ മോചനത്തിന് ശേഷം അത് ആലോചിച്ചിരുന്നിട്ട് കാര്യമില്ല. അദ്ദേഹത്തിന് ഇപ്പോള്‍ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. നല്ല നിലയില്‍ ജീവിക്കുകയാണ്. അതുകണ്ട് തനിക്ക് അസൂയ തോന്നേണ്ട കാര്യമില്ല. വിവാഹ മോചനം കഴിഞ്ഞത് കൊണ്ട് ഞാന്‍ അവെയ്‌ലബിള്‍ ആണെന്ന് അര്‍ഥമില്ല. സമൂഹം അങ്ങനെ കരുതേണ്ടതില്ല. വിവാഹ മോചനത്തിന് ശേഷവും എനിക്ക് ബന്ധങ്ങളുണ്ടായിരുന്നു. പക്ഷേ അതൊന്നും ശരിയായില്ല, ഐശ്വര്യ പറഞ്ഞു.
Also Read: അന്ന് മോഹന്‍ലാലിന്‍റെ നായിക, ഇന്ന് തെരുവില്‍ സോപ്പ് വിറ്റ് ജീവിക്കുന്നു; വെളിപ്പെടുത്തലുമായി നടി