ETV Bharat / entertainment

'കഥ കേള്‍ക്കാന്‍ പോയപ്പോള്‍ സാജിദ് ഖാന്‍ സ്വകാര്യ ഭാഗം കാണിച്ചു, പീഡിപ്പിച്ചു' ; സംവിധായകനെതിരെ പരാതി നല്‍കി നടി - MeToo movement against Sajid Khan

Actress files complaint against Sajid Khan: സംവിധായകന്‍ സാജിദ്‌ ഖാനെതിരെ ലൈംഗികാതിക്രമത്തിന് പൊലീസില്‍ പരാതി നല്‍കി ബോളിവുഡ്‌ നടി. ബിഗ്‌ ബോസ്‌ ഷോയില്‍ നിന്നും സാജിദ് ഖാനെ നീക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന് നടി കത്തയക്കുകയും ചെയ്‌തു

Sherlyn Chopra files complaint against Sajid Khan  Actress files complaint against Sajid Khan  Sherlyn Chopra  Sajid Khan  Sherlyn Chopra files complaint  Sherlyn Chopra against Sajid Khan  Sexual misconduct complaint against Sajid Khan  Sexual misconduct complaint  Actress sent a letter to Union Minister  Actress revealed harrowing incident  MeToo movement against Sajid Khan  സാജിദ്‌ ഖാനെതിരെ പൊലീസില്‍ പരാതി നല്‍കി നടി
'അയാള്‍ സ്ഥിരം ലൈംഗിക പീഡകനാണ്'; സാജിദ്‌ ഖാനെതിരെ പൊലീസില്‍ പരാതി നല്‍കി നടി
author img

By

Published : Oct 20, 2022, 11:34 AM IST

Sexual misconduct complaint against Sajid Khan: സംവിധായകന്‍ സാജിദ് ഖാനെതിരെ ലൈംഗിക പീഡന പരാതി നല്‍കി ബോളിവുഡ് നടി. 2005ല്‍ നടന്ന സംഭവത്തില്‍ മുംബൈയിലെ ജുഹു പൊലീസ്‌ സ്‌റ്റേഷനിലാണ് യുവനടി പരാതി നല്‍കിയത്.

'അയാള്‍ സ്ഥിരം ലൈംഗിക പീഡകനാണ്. ഐപിസി സെക്ഷന്‍ 354, 354 എ പ്രകാരം പരാതി നല്‍കാനാണ് ഞാന്‍ വന്നത്. മൊഴി നല്‍കാന്‍ ഉടന്‍ വിളിക്കാമെന്ന് പൊലീസ് ഉറപ്പുനല്‍കിയിട്ടുണ്ട്. അതിനുശേഷം സാദിജ്‌ ഖാനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും' -നടി പറഞ്ഞു.

താൻ ഇക്കാര്യം സംബന്ധിച്ച് കേന്ദ്രമന്ത്രി അനുരാഗ്‌ താക്കൂറിന് കത്തയച്ചിട്ടുണ്ടെന്നും നടി വ്യക്തമാക്കി. 'സാദിജ്‌ ഖാനെ ബിഗ്‌ ബോസില്‍ നിന്നും നീക്കാന്‍ ഇടപെടണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഗ്‌ ബോസ് എന്‍റെ ആവശ്യം ഗൗനിക്കുന്നില്ല. ഞങ്ങളുടെ വേദന അവര്‍ക്ക് മനസ്സിലാകുന്നില്ല. സാജിദ് ഖാന്‍ ബിഗ്‌ ബോസില്‍ ഉള്ളിടത്തോളം കാലം ഷോയുടെ സംപ്രേഷണം നിര്‍ത്തിവയ്‌ക്കണമെന്നും കേന്ദ്രമന്തിക്കയച്ച കത്തില്‍ അഭ്യര്‍ഥിച്ചു'

Actress revealed harrowing incident: വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ആ ദുരന്ത സംഭവവും നടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. "2005ല്‍ അച്ഛൻ മരിച്ചു. ആ സമയത്ത് ഒരു സിനിമയുടെ കഥ പറയാനായി സാജിദ് എന്നെ അയാളുടെ വീട്ടിലേക്ക് വിളിച്ചു. അയാള്‍ ഒരു പീഡകനാണെന്ന് എനിക്കറിയില്ലായിരുന്നു. 2005 ഇന്‍റര്‍നെറ്റോ സ്‌മാര്‍ട്ട്‌ഫോണോ സജീവമല്ലാത്ത കാലമാണ്.

വലിയ സ്വപ്‌നങ്ങളുമായി ഞാന്‍ അയാളുടെ വീട്ടിലേയ്‌ക്കുപോയി. സിനിമയുടെ കഥ പറയുന്നതിനിടെ അയാള്‍ സ്വകാര്യ ഭാഗങ്ങള്‍ കാണിച്ചു. നിനക്ക് ഇത് തൊടണോ? അനുഭവിക്കണോ? ഇത് റേറ്റ് ചെയ്യണോ? എന്നെല്ലാം ചോദിച്ചു, തുടര്‍ന്ന് എന്നെ പീഡിപ്പിച്ചു' - നടി വെളിപ്പെടുത്തി.

ആ സംഭവം ആകെ തളര്‍ത്തിക്കളഞ്ഞതായി നടി പറഞ്ഞു. 'അത്രയും ചെറുപ്പത്തില്‍ എന്‍റെ പിതാവിന്‍റെ ദൗര്‍ഭാഗ്യകരമായ വേര്‍പാടില്‍ എന്നോട് സഹതപിക്കുന്നതിന് പകരം അയാള്‍ എന്നെ പീഡിപ്പിക്കുകയായിരുന്നു. എന്‍റെ കഷ്‌ടപ്പാടുകള്‍ ആരുടെ അടുത്തുപോയി പങ്കിടും എന്നറിയാതെ ഞാന്‍ വിഷമിച്ചു. ഞാന്‍ അവന്‍റെ സഹോദരി ഫറ ഖാന്‍റെ അടുത്ത് പോകണോ?'- നടി ചോദിച്ചു

MeToo movement against Sajid Khan: സാജിദ് ഖാനെതിരെയുള്ള ലൈംഗിക ആരോപണം ഇതാദ്യമായല്ല. സാജിദ് ഖാന്‍ ബിഗ് ബോസില്‍ പ്രത്യക്ഷപ്പെട്ടത് മുതല്‍ സംവിധായകനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സാജിദ് ഖാനെ ബിഗ് ബോസില്‍ കാസ്‌റ്റ് ചെയ്‌തതിനെതിരെ നടി തനുശ്രീ ദത്ത അടുത്തിടെ രംഗത്ത് വന്നിരുന്നു. ഗായിക സോന മോഹപാത്രയും നടന്‍ അലി ഫസലും സംവിധായകനെ ഷോയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. സാജിദ്‌ ഖാനെതിരെ നിരവധി സ്‌ത്രീകള്‍ ഉന്നയിച്ച ലൈംഗികാരോപണങ്ങളെ മാനിക്കണമെന്നും അയാള്‍ക്ക് പൊതുവേദിയില്‍ വരാന്‍ അവസരം നല്‍കരുതെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.