ETV Bharat / entertainment

Actor Vishal Allegation On CBFC: 'മാര്‍ക്ക് ആന്‍റണി' ഹിന്ദി പതിപ്പ്, സെന്‍സര്‍ ബോര്‍ഡ് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന് നടൻ വിശാല്‍ - നടന്‍ വിശാല്‍

Actor Vishal on CBFC corruption: ആവശ്യപ്പെട്ട പണം രണ്ട് തവണയായി നല്‍കി. തന്‍റെ കരിയറില്‍ മുന്‍പ് ഇത്തരമൊരു സാഹചര്യം നേരിട്ടിട്ടില്ലെന്നും വിശാല്‍.

Actor Vishal  Actor Vishal alleges corruption on CBFC  Mark Antony Hindi censor  entertainment  Actor Vishal Allegation On CBFC  Actor Vishal alleges corruption on CBFC  മാര്‍ക്ക് ആന്‍റണി  സെന്‍സര്‍ ബോര്‍ഡ്  സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍  CBFC  നടന്‍ വിശാല്‍  വിശാല്‍
Actor Vishal Allegation On CBFC
author img

By ETV Bharat Kerala Team

Published : Sep 29, 2023, 9:30 AM IST

ഹൈദരാബാദ് : സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷനെതിരെ (CBFC) ഗുരുതര ആരോപണവുമായി തമിഴ് സിനിമ താരവും നിര്‍മാതാവുമായ വിശാല്‍ (Actor Vishal Allegation On CBFC). മാര്‍ക്ക് ആന്‍റണി ഹിന്ദി പതിപ്പിന്‍റെ സെന്‍സര്‍ഷിപ്പിനായി സിബിഎഫ്‌സി 6.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് വിശാലിന്‍റെ വെളിപ്പെടുത്തല്‍ (Actor Vishal on CBFC corruption). സംഭവവുമായി ബന്ധപ്പെട്ട് നീണ്ട ഒരു കുറിപ്പും വിശദീകരിച്ചു കൊണ്ടുള്ള വീഡിയോയും വിശാല്‍ എക്‌സില്‍ (മുന്‍പ് ട്വിറ്റര്‍) പങ്കുവച്ചിട്ടുണ്ട് (Actor Vishal X post on Mark Antony)

'അഴിമതി വെള്ളിത്തിരയില്‍ കാണിക്കുന്നത് നല്ലതാണ്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയല്ല. ദഹിക്കുന്നില്ല, പ്രത്യേകിച്ച് സര്‍ക്കാര്‍ ഓഫിസുകളിലേത്. മുംബൈ സിബിഎഫ്‌സി ഓഫിസില്‍ നടന്നത് വളരെ മോശമാണ്. മാര്‍ക്ക് ആന്‍റണി എന്ന എന്‍റെ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന് 6.5 ലക്ഷം നല്‍കേണ്ടിവന്നു. രണ്ട് ഇടപാടുകള്‍, സ്‌ക്രീനിങ്ങിന് മൂന്ന് ലക്ഷവും സര്‍ട്ടിഫിക്കറ്റിന് 3.5 ലക്ഷവും.

എന്‍റെ കരിയറില്‍ മുമ്പൊരിക്കലും ഇത്തരമൊരു അവസ്ഥ നേരിട്ടിട്ടില്ല. ചിത്രത്തിന്‍റെ റിലീസിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ബന്ധപ്പെട്ട ഇടനിലക്കാരന് പണം നല്‍കുകയല്ലാതെ മറ്റ് മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ല. ഇത് ബഹുമാനപ്പെട്ട മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെയും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശ്രദ്ധയില്‍ പെടുത്തുന്നു. ഞാന്‍ ഇത് ചെയ്യുന്നത് എനിക്ക് വേണ്ടിയല്ല. ഭാവിയിലെ നിര്‍മാതാക്കള്‍ക്ക് വേണ്ടിയാണ്.

സംഭവിക്കാന്‍ പാടില്ല, ഞാന്‍ കഷ്‌ടപ്പെട്ട് ഉണ്ടാക്കിയ പണം അഴിമതിയിലേക്ക് പോകുകയോ? ഒരിക്കലും ഇല്ല. എല്ലാവരും അറിയാനായി തെളിവുകള്‍ താഴെ ചേര്‍ക്കുന്നു. എന്നത്തേതും പോലെ സത്യം ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ' -പണം കൈമാറിയ ബാങ്ക് വിവരങ്ങള്‍ അടക്കമാണ് വിശാല്‍ എക്‌സില്‍ കുറിപ്പും വീഡിയോയും പങ്കുവച്ചത്.

ആധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്‌ത സയന്‍സ് ഫിക്ഷന്‍ ടൈം ട്രാവല്‍ ഡ്രാമയാണ് മാര്‍ക്ക് ആന്‍റണി. ബോക്‌സോഫിസില്‍ കുതിപ്പ് തുടരുന്ന ചിത്രത്തില്‍ മാര്‍ക്ക്, ആന്‍റണി എന്നീ ഇരട്ട കഥാപാത്രങ്ങളെയാണ് വിശാല്‍ അവതരിപ്പിച്ചത്. പ്രതിനായകനായി എസ് ജെ സൂര്യയും ഇരട്ട വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. സെപ്‌റ്റംബര്‍ 15നാണ് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. തമിഴ് പതിപ്പ് മികച്ച പ്രതികരണം നേടിയതോടെ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് പുറത്തിറക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.

വിശാലിന്‍റെ കരിയറിലെ ഏറ്റവും മികച്ച കലക്ഷന്‍ നേടിയ ചിത്രം കൂടിയാണ് മാര്‍ക്ക് ആന്‍റണി. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തിയ ജയിലര്‍ എന്ന ഹിറ്റിന് ശേഷം തമിഴ് സിനിമയിലെ അടുത്ത ഹിറ്റ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വിശാലിനും എസ് ജെ സൂര്യയ്‌ക്കും ഒപ്പം റിതു വര്‍മ, സുനില്‍, അഭിനയ, സെല്‍വരാഘവന്‍, റെഡിന്‍ കിങ്‌സ്ലി, നിഴല്‍ഗര്‍ രവി തുടങ്ങിയവരും മാര്‍ക്ക് ആന്‍റണിയില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ജി വി പ്രകാശ് കുമാര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.