ETV Bharat / entertainment

Actor RS Shivaji Passes Away തമിഴ് നടൻ ആർഎസ് ശിവാജി അന്തരിച്ചു - Actors death

RS Shivaji No more : 80കളിലെയും 90കളിലെയും കമൽഹാസൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ആർഎസ് ശിവാജി.

sithara  Actor RS Shivaji Passed Away  RS Shivaji Passed Away  RS Shivaji  RS Shivaji death  obituary  തെന്നിന്ത്യൻ നടൻ ആർഎസ് ശിവാജി അന്തരിച്ചു  നടൻ ആർഎസ് ശിവാജി അന്തരിച്ചു  തെന്നിന്ത്യൻ നടൻ ആർഎസ് ശിവാജി  ആർഎസ് ശിവാജി  ആർഎസ് ശിവാജി അന്തരിച്ചു  Actors death  celebrities death
Actor RS Shivaji Passed Away
author img

By ETV Bharat Kerala Team

Published : Sep 2, 2023, 3:51 PM IST

Updated : Sep 2, 2023, 4:32 PM IST

ചെന്നൈ: തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ സുപരിചിത മുഖമായിരുന്ന നടൻ ആർഎസ് ശിവാജി അന്തരിച്ചു (Actor RS Shivaji Passes Away). 66 വയസായിരുന്നു. ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച താരം 80കളിലെയും 90കളിലെയും കമൽഹാസൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

അഭിനേതാവ് എന്നതിലുപരി സഹസംവിധായകൻ, സൗണ്ട് ഡിസൈനർ, ലൈൻ പ്രൊഡ്യൂസർ തുടങ്ങിയ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. 'പന്നീര്‍ പുഷ്‌പങ്ങള്‍' എന്ന 1981ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് നടനായി ശിവാജിയുടെ അരങ്ങേറ്റം. 'അപൂര്‍വ്വ സഹോദരങ്ങള്‍', 'മൈക്കള്‍ മദന കാമരാജന്‍', 'അന്‍പേ ശിവം', 'ഉന്നൈപ്പോല്‍ ഒരുവന്‍' തുടങ്ങിയവ ഇദ്ദേഹത്തിന്‍റെ ശ്രദ്ധേയ ചിത്രങ്ങളാണ്.

1956ൽ ചെന്നൈയിലാണ് ജനനം. നടനും നിർമാതാവുമായിരുന്ന എംആർ സന്താനമാണ് ആർഎസ് ശിവാജിയുടെ പിതാവ് (RS Shivaji son of actor and producer MR Santhanam). തമിഴ് നടനും സംവിധായകനുമായ സന്താന ഭാരതി സഹോദരനാണ്.

നടൻ കമൽഹാസന്‍റെയും അദ്ദേഹത്തിന്‍റെ ബാനറായ രാജ് കമൽ പ്രൊഡക്ഷൻ ഹൗസിന്‍റെയും ഒപ്പം നിരവധി ചിത്രങ്ങളിൽ ആർഎസ് ശിവാജി പ്രത്യക്ഷപ്പെട്ടിരുന്നു. 2022 ലെ, ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത സൂപ്പർഹിറ്റ് ചിത്രം 'വിക്ര'ത്തിലാണ് അദ്ദേഹം കമലിനൊപ്പം അവസാനമായി അഭിനയിച്ചത് (RS Shivaji in Vikram). യോഗി ബാബു നായകനായി കഴിഞ്ഞ ദിവസം (സെപ്‌റ്റംബർ 01) പുറത്തിറങ്ങിയ 'ലക്കി മാൻ' എന്ന കോമഡി ത്രില്ലർ ചിത്രത്തിലാണ് ആർഎസ് ശിവാജി ഏറ്റവും ഒടുവിൽ വേഷമിട്ടത് (RS Shivaji in Lucky Man).

നയൻതാര കേന്ദ്ര കഥാപാത്രമായി എത്തിയ 'കോലമാവ് കോകില' എന്ന ചിത്രത്തിലും അദ്ദേഹം ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ചിരുന്നു. നയൻതാര ജീവൻ പകർന്ന കോകില എന്ന ടൈറ്റിൽ കഥാപാത്രത്തിന്‍റെ അച്ഛനായാണ് താരം വേഷമിട്ടത് (RS Shivaji in Kolamaavu Kokila). പപ്പി (2019), ഗോഡ് ഫാദർ (2020), ധാരാള പ്രഭു (2020), സൂരറൈ പോട്ര് (2020), മാരാ (2021), പാരിസ് ജയരാജ് (2021), വണക്കം ഡാ മാപ്പിളൈ (2021), തള്ളി പോഗാതേ (2021), പയനികൾ ഗവനികാവും (2022), ഗാർഗി (2022), വട്ടക്കര (2022) എന്നിവയാണ് അടുത്ത കാലത്ത് അദ്ദേഹം വേഷമിട്ട സിനിമകൾ.

തെലുഗുവിൽ ജഗദേക വിരുഡു അതിലോക സുന്ദരി (1990 - Jagadeka Veerudu Athiloka Sundari), '1000 അബഡ്ഡാലു' (1000 - Abaddalu 2013), എന്നി ചിത്രങ്ങളിലും ഹിന്ദിയിൽ 'വൈറ്റ് റെയിൻബോ' (2005 - White Rainbow) എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടാതെ 'എൽ, മൈ ഫ്രണ്ട്' (1992 - Ele, My Friend) എന്ന ഇംഗ്ലീഷ് ചിത്രത്തിലും ആർഎസ് ശിവാജി അഭിനയിച്ചിട്ടുണ്ട്.

READ ALSO: Director Siddhique | ഹാസ്യത്തിന്‍റെ ദി കിങ്; സിദ്ദിഖ് യുഗത്തിന് അവസാനം

Last Updated : Sep 2, 2023, 4:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.