ETV Bharat / entertainment

ഇന്ത്യൻ സിനിമയുടെ ക്ഷുഭിതയൗവ്വനം; അമിതാഭ് ബച്ചൻ എൺപതിന്‍റെ നിറവിൽ - ആൻഗ്രി യങ്‌ മാൻ

ഇന്ത്യൻ പ്രേക്ഷകന്‍റെ ആരാധനാപാത്രമായ, 'സ്റ്റാർ ഓഫ് ദ് മില്ലേനിയം' അമിതാഭ് ബച്ചന് എൺപതാം ജന്മദിനാശംസകൾ

Amitabh Bachchan turns 80 today  Amitabh Bachchan  Amitabh Bachchan birthday  ഇന്ത്യൻ സിനിമയുടെ ക്ഷുഭിതയൗവ്വനം  അമിതാഭ് ബച്ചൻ എൺപതിന്‍റെ നിറവിൽ  അമിതാഭ് ബച്ചൻ ജന്മദിനം  അമിതാഭ് ബച്ചൻ  കുഞ്ഞിരാമായണം  Amitabh Bachchan birthday news  അമിതാഭ് ബച്ചൻ പിറന്നാൾ  ഹിന്ദി സിനിമ ബച്ചൻ  ബച്ചൻ  ഹരിവൻഷ് റായ് ബച്ചൻ  ബച്ചന്‍റെ കുടുംബം  ബച്ചന്‍റെ പ്രണയം  പ്രണയ ജീവിതം അമിതാഭ് ബച്ചൻ  ആൻഗ്രി യങ്‌ മാൻ  അമിതാഭ് ബച്ചന് എൺപതാം ജന്മദിനാശംസകൾ
ഇന്ത്യൻ സിനിമയുടെ ക്ഷുഭിതയൗവ്വനം; അമിതാഭ് ബച്ചൻ എൺപതിന്‍റെ നിറവിൽ
author img

By

Published : Oct 11, 2022, 11:24 AM IST

Updated : Oct 12, 2022, 9:24 AM IST

'കുഞ്ഞിരാമേട്ടനെ കാണാൻ ഇപ്പോൾ ബച്ചേട്ടനെ പോലെയുണ്ട്..' കുഞ്ഞിരാമായണം എന്ന സിനിമയിലെ ഈ ഒരൊറ്റ ഡയലോഗ് കൊണ്ട് പറഞ്ഞ് വച്ചത് മലയാളികളുടെ ഒരു കാലത്തെ സൗന്ദര്യ സങ്കൽപ്പത്തെക്കുറിച്ചാണ്. ബച്ചനെ കാണാൻ ഹിന്ദി സിനിമ കണ്ട് തുടങ്ങിയ കാലം... ബച്ചൻപടം കാണാൻ കൊട്ടകയിലേക്ക് ഓടിയ മലയാളികൾ. ഭാഷ അറിയില്ലെങ്കിലും കൊട്ടകയിൽ പോയി സിനിമ കണ്ടവർക്ക് അതൊരു വെല്ലുവിളി ആയില്ല. കാരണം, ഭാഷകൾക്ക് അപ്പുറം മുഖത്തെ ഭാവങ്ങളും ശരീരഭാഷയും കൊണ്ട് അയാൾ അഭിനയിച്ചു... അല്ല... ജീവിച്ചു... അരനൂറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയിൽ പകരക്കാരില്ലാത്ത അഭിനയ മികവായ അമിതാഭ് ബച്ചൻ ഇന്ന് എൺപതിന്‍റെ നിറവിൽ.

തലപ്പൊക്കവും ഘനഗാംഭീര്യ ശബ്‌ദവും നൃത്തച്ചുവടുകളും ഫൈറ്റ് സീനുകളും കൊണ്ട് ജനമനസുകളിൽ ഇടം നേടിയ അതുല്യ പ്രതിഭ. വോയിസ് ഓവർ ആർട്ടിസ്റ്റായി സിനിമ ലോകത്തേക്കുള്ള കടന്നുവരവ്. സാത് ഹിന്ദുസ്ഥാനിലെ അൻവർ അലിയായി അഭ്രപാളിയിൽ തുടക്കം കുറിച്ച അമിതാഭ് ബച്ചന് പിന്നീടുണ്ടായത് ഹിറ്റുകളുടെ നീണ്ട നിര. പിന്നീട്, ഇന്ത്യൻ ജനതയുടെ ഹൃദയസ്‌പന്ദനമായി ആ ആറടി രണ്ടിഞ്ചുകാരൻ.

വിഖ്യാത കവി ഹരിവൻഷ് റായ് ബച്ചന്‍റെയും സാമൂഹിക പ്രവർത്തക തേജി ബച്ചന്‍റെയും മകനായി 1942ലാണ് ജനനം. സമരതീഷ്‌ണത ഉൾക്കൊള്ളുന്ന ഇൻക്വിലാബ് എന്നായിരുന്നു ആദ്യപേര്. പിന്നീട് അമിതാഭ് ഹരിവൻഷ് ശ്രീവാസ്‌തവ എന്നാക്കി. പേരിനറ്റത്തുള്ള ശ്രീവാസ്‌തവ എടുത്ത് മാറ്റി പിതാവ് തന്നെ ബച്ചൻ എന്ന പേര് ചേർത്തു. ഒരിക്കലും അണയാത്ത ദീപം എന്ന പേരിനർഥം ജീവിതത്തിലും അർഥവത്താക്കിയ അഭിനയ സാമ്രാട്ടിനെ ഇന്ത്യൻ സിനിമയുടെ പര്യായം എന്ന് തന്നെ വിളിക്കാം. ഒൻപത് ഭാഷകളിലായി ഇരുന്നൂറോളം ചിത്രങ്ങളിൽ വേഷമിട്ടു.

അമിതാഭിന്‍റെ സിനിമ ജീവിതത്തിന് കയറ്റത്തിന്‍റെയും ഇറക്കത്തിന്‍റെയും കഥ പറയാനുണ്ട്. സിനിമ ലോകത്തെ തകർപ്പൻ തിരിച്ചുവരവിനായി എടുത്ത നീണ്ട ഇടവേളകൾ. തിരിച്ചുവരവ് സിനിമ ജീവിതത്തിലെ നാഴികക്കല്ലാകുന്ന സിനിമകളുമായി.

ആൻഗ്രി യങ്‌ മാൻ: 1969 ലാണ് ബച്ചന്‍ ബോളിവുഡിൽ തുടക്കം കുറിക്കുന്നത്. ആദ്യ സിനിമ വലിയ വിജയമായിരുന്നില്ലെങ്കിലും മികച്ച പുതുമുഖത്തിനുള്ള ഫിലംഫെയർ അവാർഡുമായാണ് ബച്ചൻ തന്‍റെ വരവറിയിച്ചത്. അന്ന് വരെ തുടർന്ന് പോയിരുന്ന പരമ്പരാഗത വേഷങ്ങളെ മറികടന്ന് ഇന്ത്യൻ സിനിമയുടെ ആൻഗ്രി യങ്‌ മാൻ ആയി മാറാൻ താരത്തെ സഹായിച്ചത് 1973-ലെ സഞ്ജീര്‍ ആയിരുന്നു. ചിത്രത്തിൽ അനീതികൾക്കെതിരെ പോരാടുന്ന ക്ഷുഭിതനായ ചെറുപ്പക്കാരന്‍റെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

1975 ലെ ഷോലെ അമിതാഭിന്‍റെ മാസ്റ്റർ പീസ്‌ സിനിമകളിലൊന്നാണ്. ബോളിവുഡിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ ഷോലെയും, ഏ ദോസ്‌തി.. എന്ന സൂപ്പർഹിറ്റ് ഗാനവും ജനഹൃദയങ്ങളിൽ ഇന്നും തിളങ്ങി നിൽക്കുന്നു. 70, 80 കാലഘട്ടങ്ങളിൽ ബോളിവുഡിന്‍റെ സുവർണ സാന്നിധ്യമായിരുന്നു അമിതാഭ് ബച്ചൻ. അമര്‍ അക്ബര്‍ ആന്‍റണി, ദോസ്‌തി, കൂലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 1990 ല്‍ ഇറങ്ങിയ 'അഗ്‌നിപഥ്' ബിഗ് ബിയെ ഭരത് അവാര്‍ഡിന് അർഹനാക്കി.

1984 ൽ അഭിനയത്തിൽ നിന്ന് താൽക്കാലികമായി വിട്ടുനിന്ന ബച്ചനെ ഗാന്ധി കുടുംബവുമായുള്ള അടുത്ത സൗഹൃദം സജീവ രാഷ്ട്രീയത്തിൽ എത്തിച്ചു. 1984-ൽ അലഹാബാദിൽ നിന്ന് ലോകസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടു. 1984 മുതൽ 1987 വരെ എംപിയായിരുന്നു. പിന്നീട് സിനിമയിലേക്ക് തിരിച്ചുവന്നു.

കാലിടറിയ കാലം: 90 കളുടെ അവസാനത്തോടെ ഉയരങ്ങളുടെ കൊടുമുടിയിൽ നിന്ന് തകർച്ചയുടെ പടുകുഴിയിലേക്കുള്ള ബച്ചന്‍റെ വീഴ്‌ച ആരാധകരുടെ നെഞ്ചുലച്ചു. പുറത്തിറങ്ങിയ ചിത്രങ്ങളൊക്കെ തുടര്‍ച്ചയായി പരാജയപ്പെട്ടു. എബിസിഎല്‍ എന്ന നിര്‍മാണ കമ്പനി തുടങ്ങി. അതിന്‍റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ തകര്‍ന്നുവീണു. ബച്ചന്‍യുഗം അസ്‌തമിച്ചു എന്ന് സിനിമ ലോകം കരുതി. എന്നാൽ വീണടുത്ത് നിന്ന് എഴുന്നേറ്റ് ഓടിയത് ആരാധകരുടെ ബിഗ് ബിയിലേക്കായിരുന്നു.

1997ൽ പുറത്തിറങ്ങിയ ‘മൃത്യുദാദ’ എന്ന ചിത്രത്തിന് പിന്നാലെയാണ് ബിഗ് ബി എന്ന പേര് ലഭിച്ചത്. ഒരേ പേരിൽ ഇരുപതിലേറെ തവണ സ്‌ക്രീനിലെത്തി എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. വിജയ് എന്ന പേര് അമിതാഭ് ബച്ചനോളം തന്നെ പ്രശസ്‌തി നേടിയെടുത്തു. ഇത്തരത്തിൽ വിജയ്, സെക്‌സി സാം എന്നിങ്ങനെ അഭിനയിച്ച സിനിമകളിലെ പേര് ചൊല്ലി വിളിക്കാറുമുണ്ട് ആരാധകർ.

2005ൽ പുറത്തിറങ്ങിയ 'ബണ്ടി ഓർ ബബ്‌ലി' എന്ന ചിത്രത്തിലെ കജരാരേ കജരാരേ തേരെ കാരെ കാരെ നേനാ... എന്ന ഗാനത്തിൽ അമിതാഭ് ബച്ചനൊപ്പം മകൻ അഭിഷേക് ബച്ചനും ഐശ്വര്യ റായ്‌യും എത്തിയപ്പോഴും ആരാധകരെ ഹരം കൊള്ളിച്ചത് ബച്ചനാണ്. ഗാനത്തിൽ നീല ജീൻസും ജാക്കറ്റും അണിഞ്ഞ് കറുത്ത കൂളിംഗ് ഗ്ലാസുമായി ബച്ചൻ നിറഞ്ഞാടി.

പ്രണയവും സിനിമ പോലെ: 1971ല്‍ ഹൃഷികേശ്‌ മുഖര്‍ജി സംവിധാനം ചെയ്‌ത 'ഗുഡ്ഡി'യുടെ സെറ്റില്‍ വച്ചാണ് അമിതാഭ്‌ ബച്ചന്‍ - ജയാ ബച്ചന്‍ പ്രണയം മൊട്ടിട്ടത്‌. നിരവധി വിജയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. 'സഞ്ജീര്‍', 'അഭിമാന്‍', 'സില്‍സില', 'ചുപ്‌കെ ചുപ്‌കെ', 'മിലി', 'ഷോലെ', 'കഭി ഖുഷി കഭി ഘം' തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു.

മലയാളത്തില്‍ മേജര്‍ രവി സംവിധാനം ചെയ്‌ത കാണ്ഡഹാര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചു. 1984ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2001 ൽ പത്മഭൂഷണും 2015 ൽ പത്മവിഭൂഷണും ലഭിച്ചു. 2007 ൽ ഫ്രഞ്ച് സര്‍ക്കാര്‍ നൈറ്റ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ നൽകി.

ആനന്ദ്, ദീവാർ ,ഷോലെ, യാരണ, കാലിയ, സട്ടേ പേ സട്ടേ, കഭി കഭി ,അമർ അക്ബർ ആൻറണി , തൃശൂൽ, സുഹാഗ്, ബ്ലാക്ക്, നിശബ്‌ദ്, അഗ്നിപഥ്, പികു, പിങ്ക്, എന്നിവയൊക്കെ അഭിനയജീവിതത്തിലെ നാഴിക്കല്ലുകളായി രേഖപ്പെടുത്തിയവയിൽ ചിലതാണ്. നാടകമെന്ന തച്ചിൽ പണിയിക്കപ്പെട്ട തിരശീലയിലെ നിത്യവിസ്‌മയത്തിന്, ബോളിവുഡിലെ ലെജൻഡിന് ജന്മദിനാശംസകൾ.

Also read: എൺപതിന്‍റെ നിറവിൽ അമിതാഭ് ബച്ചൻ; നിശബ്‌ദത കൊണ്ട് ബിഗ് ബി സംവദിച്ച നിമിഷങ്ങൾ

Last Updated : Oct 12, 2022, 9:24 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.