'ചട്ടമ്പി', 'മറിയം', 'സാജന്‍ ബേക്കറി', 'അപ്പന്‍' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജോസഫ് ചിലമ്പന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണ് 'അച്ചുതന്‍റെ അവസാന ശ്വാസം' (Achuthan s Last Breath). സിനിമയുടെ ടൈറ്റില്‍ ലുക്ക് പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു (Achuthan's Last Breath Title Poster).
നവാഗതനായ അജയ് ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മധ്യവയസ്‌കനും കിടപ്പ് രോഗിയുമായ അച്ചുതന്‍റെ ജീവിതമാണ് ചിത്രം പറയുന്നത്. ജോസഫ് ചിലമ്പന്‍ (Joseph Chilamban) ആണ് ചിത്രത്തില്‍ അച്ചുതനായി വേഷമിടുന്നത്.
ഓക്‌സിജൻ സിലിണ്ടറിനെ ആശ്രയിച്ച്, തന്‍റെ ജീവിതം മുന്നോട്ടുകൊണ്ടുപോവുകയാണ് അച്ചുതന്‍. കൊവിഡ് മഹാമാരി ആരംഭിച്ചത് മുതൽ ഓക്‌സിജൻ സിലിണ്ടറിന്‍റെ ആവശ്യകത വർധിച്ചതും, തുടർന്നുണ്ടായ ക്ഷാമവും അച്ചുതന്‍റെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് ചിത്രപശ്ചാത്തലം.
ജോസഫ് ചിലമ്പനെ കൂടാതെ പൗളി വൽസൻ (Pauly Valsan), കിരൺ (Kiran), അനിൽ കെ ശിവറാം (Anil K Shivram) എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നു. കൂടാതെ നിരവധി പുതുമുഖങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്.
എൽഎംഎ ഫിലിം പ്രൊഡക്ഷൻസ്, പെർഫക്‌ട് പിക്‌ചര്‍ സ്‌റ്റുഡിയോസ്, പ്രെസ്‌റ്റോ മുവീസ്, കാമധേനു ഫിലിംസ് എന്നീ ബാനറുകളിൽ ലീനു മേരി ആൻ്റണി ആണ് സിനിമയുടെ നിര്‍മാണം. സാബു പ്രെസ്‌റ്റോ, തരുൺ കുമാർ ബഫ്‌ന എന്നിവര്‍ ചേര്‍ന്നാണ് സഹ നിർമാണം. തരുൺ സുധാകരൻ ഛായാഗ്രഹണവും അശ്വിൻ നെരുവമ്പ്രം എഡിറ്റിംഗും നിര്‍വഹിക്കുന്നു. മിലന്‍ ജോണ്‍ ആണ് സംഗീതവും ബിജിഎമ്മും.
കല - മജിനു പികെ, മേക്കപ്പ് - സുബിൻ കട്ടപ്പന, അസോസിയേറ്റ് ഡയറക്‌ടര്‍ - അജിത് പി വിനോദൻ, ഗാനരചന - അഖിൽ രാജ്, സാബു ആലുങ്കൽ, സൗണ്ട് ഡിസൈൻ - രമേഷ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - ജിനി ജോർജ്, പ്രൊജക്‌ട് ഡിസൈനർ - മെറ്റ്ലി ടോമി, ടൈറ്റിൽ - രജ്‌വിന്‍ ചാണ്ടി, സ്‌റ്റിൽസ് - ആകാശ്, സ്‌റ്റുഡിയോ - കെ സ്‌റ്റുഡിയോ, ഡിസൈൻസ് - ആർട്ടോകാർപസ്, ഡിജിറ്റൽ മാർക്കറ്റിംഗ് - 1000 ആരോസ്, പിആർഒ - പി ശിവപ്രസാദ്.
അടുത്തിടെ 'പിത്തല മാത്തി' എന്ന ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങിയിരുന്നു. 'ഭയ്യഭയ്യ', 'പറങ്കിമല', 'പ്രമുഖൻ' എന്നീ മലയാള സിനിമകളിലൂടെ ശ്രദ്ധേയയായ ദക്ഷിണേന്ത്യൻ അഭിനേത്രി വിനുത ലാൽ നായികയായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് 'പിത്തല മാത്തി'.
Also Read: വിനുത ലാലിന്‍റെ 'പിത്തല മാത്തി' ഫസ്റ്റ് ലുക്ക് പുറത്ത്; ചിത്രം ഉടൻ പ്രദർശനത്തിന്
ചിത്രം ഉടൻ തന്നെ തിയേറ്ററുകളില്‍ എത്തും. മാണിക്യവിദ്യ സുരേഷ് ആണ് സിനിമയുടെ സംവിധാനം. ശ്രീ ശരവണ ഫിലിംസിന്‍റെ ബാനറിൽ ജി ശരവണൻ ആണ് നിർമാണം. ശ്രീ ശരവണ ഫിലിംസ് നിർമിക്കുന്ന നാലാമത്തെ തമിഴ് ചിത്രം കൂടിയാണ് 'പിത്തല മാത്തി'.