ETV Bharat / entertainment

'1001 നുണകളു'മായി അവർ എത്തുന്നു ; ഒടിടി റിലീസ് പ്രഖ്യാപിച്ചു - Thamar

സലിം അഹമ്മദ് നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്‌തത് താമർ കെ വി ആണ്

Aayirathonnu Nunakal ott release  Aayirathonnu Nunakal  ഒടിടി റിലീസ് പ്രഖ്യാപിച്ചു  1001 നുണകളുമായി അവർ എത്തുന്നു  1001 നുണകൾ  താമർ കെവി  സലിം അഹമ്മദ്  Salim Ahamed  Thamar  Streaming on 18th Aug
Aayirathonnu Nunakal
author img

By

Published : Aug 9, 2023, 7:33 AM IST

സാധാരണമായ ഒരു കഥയിലൂടെ പ്രേക്ഷകരുടെ നെഞ്ചിടിപ്പേറ്റിയ ചിത്രമാണ് '1001 നുണകൾ' (ആയിരത്തൊന്ന് നുണകൾ). സലിം അഹമ്മദ് നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്‌തത് താമർ കെ വി ആണ്. താമറും ഹാഷിം സുലൈമാനും ചേർന്നാണ് ഈ ചിത്രത്തിന്‍റെ രചന നിർവഹിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സോണി ലിവിലൂടെയാണ് ചിത്രം പ്രേക്ഷകർക്കരികില്‍ എത്തുക. ഓഗസ്റ്റ് 18 മുതല്‍ ചിത്രം സ്‌ട്രീമിങ് ആരംഭിക്കും.

ഫ്ലാറ്റിലുണ്ടാകുന്ന തീപിടിത്തത്തിന് ശേഷം പോകാനിടമില്ലാതായ ദമ്പതികൾ തങ്ങളുടെ സുഹൃത്തായ വിനയ്‌യുടെ വീട്ടിൽ അഭയം തേടുന്നതും തുടർന്നുണ്ടാകുന്ന സംഭവബഹുലമായ കഥയുമാണ് ചിത്രം പറയുന്നത്. വിനയ്‌ക്കും മറ്റു സുഹൃത്തുക്കള്‍ക്കും ഒപ്പം തങ്ങളുടെ പത്താം വിവാഹവാർഷികം ആഘോഷിക്കുന്ന ദമ്പതികൾ ഒരു അസാധാരണ ​ഗെയിം കളിക്കുകയും ഇതിലൂടെ ജീവിതത്തിലെ പറയാത്ത രഹസ്യങ്ങളും നുണകളും അവരുടെ ബന്ധത്തെ ശിഥിലമാക്കുന്നതുമെല്ലാമാണ് ചിത്രം വരച്ചുകാട്ടുന്നത്.

  • " class="align-text-top noRightClick twitterSection" data="">

പരസ്‌പരം അറിയാത്ത രഹസ്യങ്ങളാൽ പരീക്ഷിക്കപ്പെടുന്ന സൗഹൃദങ്ങളുടെ കഥയായിരിക്കും '1001 നുണകൾ' എന്ന് സംവിധായകൻ താമർ കെ വി നേരത്തെ വ്യക്തമാക്കിയിരുന്നു. കാണുന്നതെല്ലാം സത്യമായിരിക്കണമെന്നില്ലെന്നും അടഞ്ഞ വാതിലുകൾക്കപ്പുറത്ത് നമുക്ക് കാണാൻ കഴിയാത്ത പലതും സംഭവിക്കുന്നുണ്ടെന്നും ഈ സിനിമ ഓർമപ്പെടുത്തുമെന്ന് അദ്ദേഹം പറയുന്നു. വീണ്ടും വീണ്ടും കാണാൻ നമ്മെ പ്രേരിപ്പിക്കുന്ന ഈ ചിത്രത്തില്‍ അപ്രതീക്ഷിതമായ വെളിപ്പെടുത്തലുകളും വേദനപ്പെടുത്തുന്ന സംഭവങ്ങളും ട്വിസ്റ്റുകളുമെല്ലാം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സോണി ലിവിലൂടെ വലിയൊരു വിഭാഗം പ്രേക്ഷകരുടെ മുന്നിലേക്ക് ഈ സിനിമയെത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും സംവിധായകൻ പറയുന്നു.

വിഷ്‌ണു അഗസ്‌ത്യ, രമ്യ സുരേഷ്, ഷംല ഹംസ, നിനിൻ കാസിം, ജിൻസ് ഷാൻ, നൗഫൽ റഹ്മാൻ, വിദ്യ വിജയ് കുമാർ, സൂരജ് കെ നമ്പ്യാർ, രശ്‌മി കെ നായർ, സുധീഷ് കോശി, സജിൻ അലി, സുധീഷ് സ്‌കറിയ, അനുഷ ശ്യാം തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജിതിൻ സ്റ്റാൻസിലാസാണ് '1001 നുണകളു'ടെ ഛായാഗ്രാഹകൻ. നേഹ നായരും യക്‌സനും സംഗീത സംവിധായകരായി എത്തുമ്പോൾ എഡിറ്റിങ് നിഷാദ് യൂസഫും കൈകാര്യം ചെയ്‌തിരിക്കുന്നു.

പുതിയ ചിത്രവുമായി ഷാനവാസ് കെ ബാവക്കുട്ടി : മലയാളി സിനിമാസ്വാദകർക്ക് ഏറെ പ്രിയപ്പെട്ട ഷാനവാസ് കെ ബാവക്കുട്ടി പുതിയ ചിത്രവുമായി എത്തുന്നു. 'കിസ്‌മത്ത്', 'തൊട്ടപ്പൻ' എന്നീ മികച്ച രണ്ട് ചിത്രങ്ങളിലൂടെ തന്നെ മലയാള സിനിമയിൽ തന്‍റേതായ അടയാളപ്പെടുത്തൽ നടത്തിയ ഷാനവാസ് കെ ബാവക്കുട്ടി പുതിയ ചിത്രവുമായി വീണ്ടും പ്രേക്ഷകരിലേക്ക് എത്തുമ്പോൾ പ്രതീക്ഷകൾ വനോളമാണ്.

ഹക്കിം ഷാ, പ്രിയംവദ കൃഷ്‌ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാനവാസ് ഒരുക്കുന്ന ഈ ചിത്രത്തിന് 17ന് തുടക്കമാവും. 'ആനക്കള്ളൻ', 'ആനന്ദം പരമാനന്ദം' എന്നീ ചിത്രങ്ങൾ നിർമിച്ച സപ്‌തതരംഗ് ക്രിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേർന്നാണ് പൂർണമായും ഒരു റൊമാൻ്റിക് കോമഡി ത്രില്ലർ ആയി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന്‍റെ നിർമാണം.

READ MORE: പുതിയ ചിത്രവുമായി ഷാനവാസ് കെ ബാവക്കുട്ടി; മുഖ്യവേഷങ്ങളിൽ ഹക്കിം ഷായും പ്രിയംവദയും പൂർണിമയും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.