ETV Bharat / entertainment

ആമിറിനൊപ്പം സല്‍മാന്‍ ഖാന്‍റെ ഈദ് ചിത്രം ; 'അന്ദാസ് അപ്‌ന അപ്‌ന 2'ന്‍റെ സൂചന ?, കമന്‍റുകളുമായി ആരാധകര്‍

ഈദിന് തലേദിവസം പകര്‍ത്തിയ ചിത്രമാണ് സല്‍മാന്‍ ഖാന്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. ചാന്ദ് മുബാറക് എന്ന അടിക്കുറിപ്പോടെ പങ്കിട്ട ചിത്രത്തിന് കമന്‍റുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയത്

Aamir Khan Salman Khan Eid photos  Aamir Khan  Salman Khan Eid photos  Salman Khan  Andaz Apna Apna 2  Andaz Apna Apna  ആമിറിനൊപ്പം സല്‍മാന്‍ ഖാന്‍റെ ഈദ് ചിത്രം  അന്ദാസ് അപ്‌ന അപ്‌ന 2  അന്ദാസ് അപ്‌ന അപ്‌ന  സല്‍മാന്‍ ഖാന്‍  സല്‍മാന്‍ ഖാന്‍റെ ഈദ് ചിത്രം  ആമിര്‍ ഖാന്‍
ആമിറിനൊപ്പം സല്‍മാന്‍ ഖാന്‍റെ ഈദ് ചിത്രം
author img

By

Published : Apr 22, 2023, 1:53 PM IST

മുംബൈ : ആമിര്‍ ഖാനൊപ്പമുളള ഈദ് ചിത്രം പങ്കിട്ട് സല്‍മാന്‍ ഖാന്‍. ഈദിന് തലേദിവസം പകര്‍ത്തിയ ചിത്രമാണ് താരം പങ്കുവച്ചത്. ചാന്ദ് മുബാറക് എന്ന അടിക്കുറിപ്പോടെയാണ് സല്‍മാന്‍ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്‌തത്.

ബോളിവുഡ് സൂപ്പര്‍ താരങ്ങളെ ഒന്നിച്ചുകണ്ട സന്തോഷത്തിലാണ് ആരാധകരും. കറുത്ത ജീന്‍സിനൊപ്പം കറുത്ത മാച്ചിങ് ഷര്‍ട്ട് ധരിച്ച് സല്‍മാന്‍ ഖാനും കാഷ്വല്‍ ബ്ലൂ ടീ ഷര്‍ട്ട് ധരിച്ച് ആമിര്‍ ഖാനും പ്രത്യക്ഷപ്പെട്ട ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്‍റുകളുമായി എത്തിയത്. ആരാധകരുടെ ചുവന്ന ഹൃദയ ഇമോജികളും ഫയര്‍ ഇമോട്ടിക്കോണുകളും കൊണ്ട് കമന്‍റ് ബോക്‌സ് നിറഞ്ഞു. 'നിങ്ങളാണ് ചാന്ദ്' (ചന്ദ്രന്‍) എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. 'ഒറ്റ ഫ്രെയിമില്‍ രണ്ട് ഇതിഹാസങ്ങള്‍' എന്ന് മറ്റൊരു ആരാധകന്‍ എഴുതി. 'വൂ.....സല്‍മാന്‍ സര്‍, നിങ്ങളും ആമിര്‍ സാറും സുന്ദരന്‍മാരാണ്, മാഷാ അല്ലാഹ്' -ഇങ്ങനെയാണ് മറ്റൊരു ആരാധകന്‍ കുറിച്ചത്.

ഇതിനിടെ ചില ആരാധകര്‍ ആവശ്യപ്പെട്ടത് 'അന്ദാസ് അപ്‌ന അപ്‌ന' എന്ന സിനിമയുടെ രണ്ടാം ഭാഗമാണ്. ആമിറും സല്‍മാനും ഒന്നിച്ചെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു 'അന്ദാസ് അപ്‌ന അപ്‌ന'. 'അന്ദാസ് അപ്‌ന അപ്‌ന 2 സ്ഥിരീകരിച്ചു ??' -ഒരു ആരാധകന്‍ സംശയം പങ്കുവച്ചുകൊണ്ട് കുറിച്ചു. 'ഞങ്ങൾക്ക് അന്ദാസ് അപ്‌ന അപ്‌ന 2 വേണം' - മറ്റൊരാള്‍ ആവശ്യപ്പെട്ടു. 'അമര്‍-പ്രേം വീണ്ടും ഒന്നിക്കുന്നു' -മറ്റൊരാള്‍ കുറിച്ചത് ഇങ്ങനെയാണ്. 'ആമിര്‍ ഖാനും സല്‍മാന്‍ ഖാനും അന്ദാസ് അപ്‌ന അപ്‌ന സ്ഥിരീകരിച്ചതായി തോന്നുന്നു' -എന്ന് വേറൊരു ആരാധകന്‍ കമന്‍റ് ചെയ്‌തു.

Also Read: ബോക്‌സോഫിസ് കയ്യടക്കുമോ 'ഭായ് ജാൻ'?, സൽമാൻ ഖാന്‍റെ ഈദ് റിലീസ് ആദ്യ ദിനം നേടിയത് എത്രയെന്ന് അറിയാം

അതേസമയം സല്‍മാന്‍ ഖാന്‍ നായകനായെത്തിയ കിസി കാ ഭായ് കിസി കി ജാന്‍ ഇന്ന് റിലീസ് ചെയ്‌തു. പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിനം തന്നെ പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര നിരൂപണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഫർഹാദ് സാംജി സംവിധാനം ചെയ്‌ത ചിത്രത്തിൽ പൂജ ഹെഗ്‌ഡെ ആണ് സല്‍മാന്‍ ഖാന്‍റെ നായിക. ഷെഹ്‌നാസ് ഗിൽ, പാലക് തിവാരി, വെങ്കിടേഷ് ദഗ്ഗുബതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

Also Read: IPL 2023 | 'ആദരാഞ്ജലി നേരട്ടെ' ; രോമാഞ്ചത്തിലെ സിനു സോളമനായി രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ - വീഡിയോ

ആക്ഷന്‍ ത്രില്ലര്‍ 'ടൈഗര്‍ 3' ആണ് സല്‍മാന്‍ ഖാന്‍റേതായി വരാനിരിക്കുന്ന ചിത്രം. കത്രീന കെയ്‌ഫ് ആണ് ടൈഗര്‍ 3യില്‍ സല്‍മാന്‍റെ നായിക. ഈ വര്‍ഷം ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും. കരീന കപൂർ ഖാനൊപ്പം ലാൽ സിങ് ഛദ്ദ എന്ന ചിത്രത്തിലാണ് ആമിർ അവസാനമായി അഭിനയിച്ചത്. അദ്ദേഹത്തിന്‍റെ അടുത്ത ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ് ആരാധകര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.