ETV Bharat / entertainment

ആദ്യ റൗണ്ട് കടന്നില്ല ; '2018' ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്ത്

Oscar Short List Announced: ഓസ്‌കര്‍ 2024 പുരസ്‌കാരത്തിനുളള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. മികച്ച രാജ്യാന്തര ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ മലയാള ചിത്രം '2018' പട്ടികയില്‍ നിന്ന് പുറത്ത്.

2018 out of oscar  2018 Malayalam Movie  2018 Out Of Oscar Short List  Oscar Short List 2024  Oscar 2024  ഓസ്‌കര്‍ 2024  ഓസ്‌കര്‍ ചുരുക്കപ്പട്ടിക  ഓസ്‌കര്‍ മലയാള ചിത്രം 2018
Oscar Short List Announced
author img

By ETV Bharat Kerala Team

Published : Dec 22, 2023, 9:43 AM IST

Updated : Dec 22, 2023, 11:02 AM IST

2024 ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ നിന്ന് മലയാള ചിത്രം '2018 എവരിവണ്‍ ഈസ് എ ഹീറോ' പുറത്ത് (2018 Everyone is a Hero Out Of Oscar Short List). മികച്ച രാജ്യാന്തര ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു ചിത്രം. 85 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു ഈ വിഭാഗത്തില്‍ ആദ്യഘട്ടത്തില്‍ മത്സരത്തിനുണ്ടായിരുന്നത്.

ഇതില്‍ നിന്നും 15 ചിത്രങ്ങളാണ് രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അതിലേക്കാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്‌ത് ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി തുടങ്ങിയ വമ്പന്‍ താരനിര ഒന്നിച്ച 2018ന് സ്ഥാനം പിടിക്കാന്‍ സാധിക്കാതെ പോയത്.

ഇതിന് പിന്നാലെ നിരാശ പ്രകടിപ്പിച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് രംഗത്തെത്തി. രണ്ടാം ഘട്ടത്തിലേക്കുള്ള 15 സിനിമകളുടെ ചുരുക്കപ്പട്ടികയിലേക്ക് '2018'ന് ഇടം നേടാനായില്ല. എനിക്ക് പിന്തുണ നല്‍കിയവരെ നിരാശപ്പെടുത്തിയതിന് ക്ഷമ ചോദിക്കുന്നു. ഓസ്‌കറിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കുക എന്നത് ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്‌ക്കാന്‍ കഴിയുന്ന ഒന്നാണെന്നും ജൂഡ് ഫേസ്‌ബുക്കില്‍ കുറിച്ചു.

2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തെ ആസ്‌പദമാക്കിയാണ് സിനിമ ചിത്രീകരിച്ചത്. മലയാളത്തിന് പുറമെ മറ്റ് അന്യഭാഷകളിലും ചിത്രത്തിന് സ്വീകാര്യത ലഭിച്ചു. കേരള ബോക്‌സ് ഓഫിസില്‍ റെക്കോഡ് കലക്ഷനായിരുന്നു ചിത്രം നേടിയത്.

ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ ഇടം പിടിക്കാന്‍ സാധിക്കാതെ പുറത്താകുന്ന നാലാമത്തെ മലയാള ചിത്രമാണ് '2018'. മുന്‍പ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ഗുരു' (1997), സലിം കുമാറിന് ദേശീയ അവാര്‍ഡ് സമ്മാനിച്ച 'ആദാമിന്‍റെ മകന്‍ അബു' (2011), ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജെല്ലിക്കെട്ട്' (2019) എന്നീ ചിത്രങ്ങളായിരുന്നു സമാന രീതിയില്‍ ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്തേക്ക് പോയത്.

Also Read : 'അവിശ്വസനീയമാംവിധം പ്രഭാസ് നല്ല ആളാണ്, പ്രശാന്തില്‍ നിന്ന് കഥ കേട്ടപ്പോള്‍ അതിശയിച്ച് പോയി'; സലാര്‍ വിശേഷങ്ങളുമായി പൃഥ്വിരാജ്

മികച്ച രാജ്യാന്തര ചിത്രത്തിനുള്ള ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ രണ്ട് ഏഷ്യന്‍ ചിത്രങ്ങള്‍ സ്ഥാനം പിടിച്ചു. ഭൂട്ടാന്‍ ചിത്രം ദി മങ്ക് ആന്‍ഡ് ദി ഗണ്‍ (The Monk and the Gun), ജാപ്പനീസ് ചിത്രം പെര്‍ഫെക്‌ട് ഡേയ്‌സ് (Perfect Days) എന്നിവയാണ് ചുരുക്കപ്പട്ടികയിലെ ഏഷ്യന്‍ ചിത്രങ്ങള്‍.

ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച മറ്റ് സിനിമകള്‍ : അമേരിരക്കാറ്റ്‌സി Amerikatsi (Armenia), ദി പ്രോമിസ്‌ഡ് ലാന്‍ഡ് The Promised Land (Denmark), ഫോളന്‍ ലീവ്‌സ് Fallen Leaves (Finland), ദി ടേസ്റ്റ് ഓഫ് തിങ്സ് The Taste of Things (France), ദി ടീച്ചേര്‍സ് ലോഞ്ച് The Teacher's Lounge (Germany), ഗോഡ്‌ലാന്‍ഡ് Godland (Iceland), ലോ ക്യാപിറ്റാനോ lo Capitano (Italy), ടോട്ടെം Totem (Mexico) ദി മദര്‍ ഓഫ് ഓള്‍ ലൈസ് (Morocco), സൊസൈറ്റി ഓഫ്‌ ദി സ്നോ Society of the Snow (Spain), ഫോര്‍ ഡോട്ടേഴ്‌സ് Four Daughters (Tunisia), 20 ഡേയ്‌സ് ഇന്‍ മരിയുപോള്‍ 20 Days in Mariupol (Ukraine), ദി സോണ്‍ ഓഫ് ഇന്‍ട്രെസ്റ്റ് The Zone of Interest (United Kingdom).

Last Updated : Dec 22, 2023, 11:02 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.