ETV Bharat / entertainment

'കോത്താരി ചോറുണ്ണാൻ കോറെണ്ണം കൂടുന്നേ'; ഹിറ്റായി '18+' കല്യാണ പാട്ട് - സാഫ് ബോയ്

ക്രിസ്റ്റോ സേവ്യർ ആണ് ഈ മനോഹര ഗാനം ഒരുക്കിയത്. മുഹമ്മദ് നിബാസ്, യോഗി ശേഖർ എന്നിവർക്കൊപ്പം ക്രിസ്റ്റോ സേവ്യറും ചേർന്ന് ആലപിച്ച ഗാനം ഇനി കല്യാണപ്പുരകൾ കീഴടക്കുമെന്ന് പ്രോക്ഷകർ.

sitara  18 പ്ലസ് കല്യാണ പാട്ട്  18 പ്ലസ്  18 പ്ലസ് ഗാനം  18 പ്ലസ് ലിറിക്കൽ വീഡിയോ ഗാനം പുറത്ത്  18 പ്ലസ് ലിറിക്കൽ വീഡിയോ ഗാനം  18 പ്ലസ് ലിറിക്കൽ വീഡിയോ  ക്രിസ്റ്റോ സേവ്യർ  കോത്താരി ചോറുണ്ണാൻ കോറെണ്ണം കൂടുന്നേ  കല്യാണ രാവാണെ  Kalyana Raavaane Lyric Video  Kalyana Raavaane  Kalyana Raavaane song  Journey of Love 18 plus  18 plus  Naslen  Mathew  Meenakshi  Christo Xavier  Arun D Jose  മാത്യു തോമസ്  സാഫ് ബോയ്
'കോത്താരി ചോറുണ്ണാൻ കോറെണ്ണം കൂടുന്നേ'; ഹിറ്റായി '18+' കല്യാണ പാട്ട്
author img

By

Published : Jul 1, 2023, 7:57 AM IST

ലയാളി സിനിമാസ്വാദകരുടെ ഇഷ്‌ട താരം നസ്‌ലിൻ (Naslen) ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രം 'ജേണി ഓഫ് ലവ് 18+' (Journey of Love 18+)ലെ ലിറിക്കൽ വീഡിയോ ഗാനം പുറത്ത്. അരുൺ ഡി ജോസ് (Arun D Jose) സംവിധാനം ചെയ്യുന്ന ചിത്രത്തിലെ 'കല്യാണ രാവാണെ' (Kalyana Raavaane Lyric Video) എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. മലബാറിന്‍റെ വശ്യതയുമായെത്തിയ ഈ 'കല്യാണ പാട്ട്' പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.

ഇനി കേരളത്തിലെ 'കല്യാണപ്പുരകൾ' ഭരിക്കാൻ പോകുന്നത് ഈ ഗാനം ആയിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ക്രിസ്റ്റോ സേവ്യർ (Christo Xavier) ആണ് ഈ മനോഹര ഗാനം ഒരുക്കിയത്. 'മദനോത്സവം' എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധനേടിയ സംഗീതകാരനാണ് ക്രിസ്റ്റോ സേവ്യർ. സുഹൈൽ കോയയാണ് ഗാനരചന. മുഹമ്മദ് നിബാസ്, യോഗി ശേഖർ എന്നിവർക്കൊപ്പം ക്രിസ്റ്റോ സേവ്യറും ചേർന്നാണ് ആലാപനം. ഇടയ്‌ക്ക് വരുന്ന യോഗി ശേഖറിന്‍റെ റാപ് വോക്കൽ ഈ കല്യാണ പാട്ടിന്‍റെ ആവേശം ഇരട്ടിയാക്കുന്നു.

  • " class="align-text-top noRightClick twitterSection" data="">

ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്‌ട താരമായി മാറിയ നസ്‌ലിൻ നായകനാകുന്ന '18+' 'ജോ ആൻഡ് ജോ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. നിഖില വിമല്‍, മാത്യു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'ജോ ആൻഡ് ജോ'യിലും നസ്‌ലിന്‍ പ്രധാന വേഷത്തിൽ ഉണ്ടായിരുന്നു. മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നസ്‌ലിൻ 'തണ്ണീർ മത്തൻ ദിനങ്ങൾ' എന്ന സിനിമയിലൂടെയാണ് കടന്ന് വന്നത്. പിന്നീട് 'വരനെ ആവശ്യമുണ്ട്, ഹോം, പത്രോസിന്‍റെ പടപ്പുകൾ, മകൾ' തുടങ്ങിയ ചിത്രങ്ങളിലൂടെയും താരം കാണികളെ രസിപ്പിച്ചു.

അതേസമയം യുവതലമുറയുടെ ജീവിത പശ്ചാത്തലത്തിലൂടെ കടന്ന് പോകുന്ന ചിത്രമാകും '18+'. ജൂലൈയില്‍ ചിത്രം പ്രദർശനത്തിനെത്തും. ഫലൂദ എന്‍റർടെയിൻമെന്‍റ്, റീൽസ് മാജിക്ക് എന്നീ ബാനറിൽ അനുമോദ് ബോസ്, മനോജ് മേനോൻ, ഡോക്‌ടർ ജിനി കെ ഗോപിനാഥ്, ജി പ്രജിത് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ഐക്കൺ സിനിമാസ് ആണ് വിതരണം.

മീനാക്ഷി ദിനേശാണ് ചിത്രത്തിൽ നായിക കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത്. ബിനു പപ്പു, മാത്യു തോമസ്, രാജേഷ് മാധവൻ, മനോജ് കെ യു, ശ്യാം മോഹൻ, കുമാർ സുനിൽ, ബാബു അന്നൂർ, നിഖില വിമൽ തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്ക് പുറമെ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ 'സാഫ് ബോയ്' ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് എന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്.

എ ഡി ജെ, രവീഷ് നാഥ് എന്നിവർ ചേർന്നാണ് '18+' ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത് ചമൻ ചാക്കോ ആണ്. സുഹൈലിന് പുറമെ വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ എന്നിവരും ചിത്രത്തിലെ ഗാന രചയിതാക്കളാണ്.

അതേസമയം ക്രിസ്റ്റോ സേവ്യർ തന്നെയാണ് ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കുന്നതും. പ്രൊഡക്ഷൻ ഡിസൈനർ-നിമേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്, കോസ്റ്റ്യൂം ഡിസൈനർ-സുജിത് സി എസ്, മേക്കപ്പ്-സിനൂപ്‌രാജ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-ശ്രീക്കുട്ടൻ ധനേശൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ-റെജിവൻ അബ്‌ദുൾ ബഷീർ, ഡി ഐ-ലിജു പ്രഭാകരൻ, സൗണ്ട് മിക്‌സിങ്-വിഷ്‌ണു സുജാതൻ, സ്റ്റിൽസ്-അർജുൻ സുരേഷ്, പരസ്യകല-യെല്ലോടൂത്ത് എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

READ MORE: പ്രദർശനത്തിനൊരുങ്ങി '18+'; റൊമാന്‍റിക് കോമഡി ഡ്രാമയില്‍ നസ്‌ലിൻ നായകൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.