ETV Bharat / elections

സ്ട്രെക്ച്ചർ തള്ളി രാഹുല്‍, മാധ്യമപ്രവർത്തകന്‍റെ ചെരിപ്പെടുത്ത് പ്രിയങ്ക: അപകടത്തില്‍ സുരക്ഷ മറന്ന് നേതാക്കൾ - മാധ്യമപ്രവർത്തകർ

റോഡ് ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവർത്തകരെ പരിചരിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. സുരക്ഷാ നിർദ്ദേശങ്ങൾ മറികടന്ന് രാഹുലും പ്രിയങ്കയും പരിക്കേറ്റവരെ സഹായിക്കാനെത്തി.

പരിക്കേറ്റ മാധ്യമപ്രവർത്തകരെ പരിചരിച്ച് രാഹുലും പ്രിയങ്കയും
author img

By

Published : Apr 4, 2019, 6:44 PM IST

Updated : Apr 4, 2019, 8:53 PM IST

സ്ട്രെക്ച്ചർ തള്ളി രാഹുല്‍, മാധ്യമപ്രവർത്തകന്‍റെ ചെരിപ്പെടുത്ത്പ്രിയങ്ക: അപകടത്തില്‍ സുരക്ഷ മറന്ന് നേതാക്കൾ ( pkg)
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയുടെ ഇടയില്‍ നാടകീയ സംഭവങ്ങൾ. മാധ്യമപ്രവർത്തകർക്കായി സജ്ജീകരിച്ച ലോറിയുടെ പൈപ്പ് പൊട്ടി നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇതോടെ രാഹുലും പ്രിയങ്കയും സുരക്ഷാ നിര്‍ദേശങ്ങള്‍ മറികടന്ന് ഇവര്‍ക്കിടയിലേക്ക് ഓടിയെത്തുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയുടെ ഇടയില്‍ നടന്നത്. പരിക്കേറ്റ മാധ്യമപ്രവർത്തകനെ കിടത്തിയ സ്ട്രക്ച്ചര്‍ തള്ളുന്ന രാഹുലിനെ കണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും നേതാക്കൻമാരും അമ്പരന്നു. മാധ്യമപ്രവർത്തകന്‍റെ ഷൂസുകൾ കയ്യിലേന്തി പ്രിയങ്ക ഗാന്ധിയും ആംബുലൻസിന് അടുത്തുവരെയെത്തി.

സുരക്ഷ നിർദ്ദേശങ്ങൾ പാലിക്കാതെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെല്ലുന്ന രാഹുലിന്‍റെ രീതി അറിയാവുന്നത് കൊണ്ട് വയനാട്ടില്‍ അത്തരമൊരു സാഹചര്യമുണ്ടാവരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ശക്തമായ നിർദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ അപകടത്തിലായെന്ന് അറിഞ്ഞതോടെ സ്പെഷ്യല്‍ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്‍റെ നിർദ്ദേശങ്ങൾ മറികടന്ന് രാഹുലും പ്രിയങ്കയും മാധ്യമപ്രവർത്തരുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു.

വിഐപി പരിഗണന മാറ്റിവച്ച് ജനങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് ഓടിയെത്തുന്ന രാഹുലിനേയും പ്രിയങ്കയേയും പ്രശംസിച്ച് സമൂഹമാധ്യമങ്ങളും നേതാക്കന്മാരും രംഗത്തെത്തി.

Intro:Body:

പക്ഷെ, രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കയുടേയും റോഡ് ഷോയുടെ അവസാന നിമിഷം സംഭവിച്ചത് സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍. മാധ്യമ പ്രവര്‍ത്തകര്‍ക്കായി സജ്ജീകരിച്ച ലോറിയുടെ  പൈപ്പ് പൊട്ടി നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ഇതോടെ രാഹുലും പ്രിയങ്കയും  സുരക്ഷാ നിര്‍ദേശങ്ങള്‍ മറികടന്ന് ഇവര്‍ക്കിടയിലേക്ക് ഓടിയെത്തുകയായിരുന്നു.

പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകനെ കിടത്തിയ സ്ട്രക്ച്ചര്‍ തള്ളി രാഹുലും ഷൂസുകള്‍ കയ്യിലേന്തി പ്രിയങ്കയും ആംബുലന്‍സിന് അടുത്തുവരെയെത്തിയ കാഴ്ച ഒരുവേള സുരക്ഷാ ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചപ്പോള്‍ മറുഭാഗത്ത് ഇവരുടെ സമീപനം സമൂഹ മാധ്യമങ്ങളടക്കം പ്രകീര്‍ത്തിക്കുകയും ചെയ്തു.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങുന്ന രാഹുലിന്റെ രീതി അറിയുന്നത് കൊണ്ടുതന്നെ വയനാട്ടില്‍ അങ്ങനെയുള്ള  സാഹചര്യം ഉണ്ടാവരുത് എന്ന ശക്തമായ നിര്‍ദേശവും എസ്.പി.ജി അടക്കമുള്ളവര്‍ നല്‍കിയിരുന്നു. എന്നാല്‍, മാധ്യമ പ്രവര്‍ത്തകര്‍ അപകടത്തില്‍ പെട്ടൂവെന്നറിഞ്ഞതോടെ സുരക്ഷാ നിര്‍ദേശങ്ങളെ രാഹുലും പ്രിയങ്കയും തല്‍ക്കാലം മാറ്റിവച്ച് ഓടിയെത്തുകയും ചെയ്തു. ഇത് പ്രവര്‍ത്തകര്‍ക്കിടയിലും  വലിയ മതിപ്പുണ്ടാക്കി. ഇന്ത്യാ എഹെഡ് കേരള ചീഫ് റിക്‌സണ്‍ ഉമ്മന്‍ അടക്കം ഏഴോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ്  ഒടുവില്‍ കിട്ടുന്ന വിവരം. റിക്‌സണ്‍ ഉമ്മന്റ തോളെല്ലിന്  പൊട്ടലുണ്ടായതായും സംശയിക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് അത്ര ഗുരുതരമായ പരിക്കുകള്‍ ഇല്ല.

റിക്‌സന്റെ  ഷൂസുമെടുത്ത് പ്രിയങ്ക സ്‌ട്രെച്ചറിനടുത്തേക്ക് വരുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രവര്‍ത്തകര്‍ ഷെയര്‍ ചെയ്യുന്നത്. വി.ഐ.പി ജാഡകള്‍ മാറ്റിവച്ച് ജനങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് ഓടിയെത്തുന്ന രാഹുലിനേയും പ്രിയങ്കയേയും ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നതില്‍ സംശയമില്ലന്ന് കോണ്‍ഗ്രസ് നേതാക്കളും ചൂണ്ടിക്കാട്ടി. എന്തായാലും രാഹുലിനും പ്രിയങ്കയ്ക്കും അവിസമരണീയ സ്വീകരണം നല്‍കിയതിനൊപ്പം പ്രിയപ്പെട്ട നേതാക്കളുടെ മനുഷ്യത്വ പരമായ ഇടപെടലിനും സാക്ഷിയാകാന്‍ കഴിഞ്ഞതിലെ സന്തോഷത്തിലാണ് പ്രവര്‍ത്തകര്‍.

Conclusion:
Last Updated : Apr 4, 2019, 8:53 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.