ETV Bharat / elections

കർഷകർക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി - കോഴിക്കോട്

കോടിക്കണക്കിനു രൂപ വായ്പ്പയെടുത്ത് ബാങ്കിനെ കബളിപ്പിച്ച നീരവ് മോഡിമാരെ പിടികൂടാതെ കാർഷിക കടം എടുത്ത കർഷകരെ മാത്രം ജയിലിൽ അടക്കുന്നത് എന്താണെന്ന കർഷകരുടെ ചോദ്യം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി തിരുവമ്പാടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍
author img

By

Published : Apr 17, 2019, 8:35 PM IST

Updated : Apr 17, 2019, 10:30 PM IST

കർഷകർക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

കോഴിക്കോട്: കോൺഗ്രസ് അധികാരത്തിലെത്തിയാൽ കാർഷിക കടം തിരിച്ചടക്കാത്തത്തിന്‍റെ പേരിൽ ഒരു കർഷകന് നേരെയും നടപടി സ്വീകരിക്കില്ലന്ന് വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയും എഐസിസി പ്രസിഡന്‍റുമായ രാഹുൽ ഗാന്ധി. കർഷകർക്കായി എല്ലാ വർഷവും ആദ്യം പ്രത്യേക ബജറ്റ് തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവമ്പാടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് പ്രസ്താവന.

കോടിക്കണക്കിനു രൂപ വായ്പ്പയെടുത്ത് ബാങ്കിനെ കബളിപ്പിച്ച നീരവ് മോഡിമാരെ പിടികൂടാതെ കാർഷിക കടം എടുത്ത കർഷകരെ മാത്രം ജയിലിൽ അടക്കുന്നത് എന്താണെന്ന കർഷകരുടെ ചോദ്യം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ റബറിന് താങ്ങുവില നിശ്ചയിക്കും. മലേഷ്യയുമായുള്ള ഉടമ്പടി ഇല്ലാതാക്കാനുള്ള ശ്രമം നടത്തുമെന്നും രാഹുൽ പറഞ്ഞു. താൻ വയനാട്ടിൽ മത്സരിക്കുന്നത് തന്‍റെ ചിന്താഗതി ജനങ്ങളെ അടിച്ചേല്പിക്കാനല്ലെന്നും വയനാട്ടിലെ ജനങ്ങളെ കേൾക്കാനാണെന്നും രാഹുൽ പറഞ്ഞു.

Intro:കാർഷിക കടം തിരിച്ചടക്കാത്തതിന്റെ പേരിൽ ഒരു കർഷകനും ജയിലിൽ പോകേണ്ടിവരില്ലെന്നു രാഹുൽ ഗാന്ധി

Body:കോൺഗ്രസ് അധികാരത്തിലെത്തിയാൽ കാർഷിക കടം തിരിച്ചടക്കാത്തത്തിന്റെ പേരിൽ ഒരു കർഷകന് നേരെയും നടപടി സ്വീകരിക്കില്ലന്ന് വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയും എഐസിസി പ്രസിഡന്റുമായ രാഹുൽ ഗാന്ധി. കർഷകർക്കായി എല്ലാ വർഷത്തിന്റെയും തുടക്കത്തിൽ ഒരു പ്രത്യേക ബജറ്റ് തയ്യാറാക്കുമെന്നും അദ്ദേഹം തിരുവമ്പാടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പറഞ്ഞു. കോടിക്കണക്കിനു രൂപ വായ്പ്പയെടുത്ത് ബാങ്കിനെ കബളിപ്പിച്ച നീരവ് മോഡിമാരെ പിടികൂടാതെ കാർഷിക കടം എടുത്ത കർഷകരെ മാത്രം ജയിലിൽ അടക്കുന്നത് എന്താണെന്ന കർഷകരുടെ ചോദ്യം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ റബറിന് താങ്ങുവില നിശ്ചയിക്കും. മലേഷ്യയുമായുള്ള ഉടമ്പടി ഇല്ലാതാക്കാനുള്ള ശ്രമം നടത്തുമെന്നും രാഹുൽ പറഞ്ഞു.

Conclusion:താൻ വയനാട്ടിൽ മത്സരിക്കുന്നത് തന്റെ ചിന്താഗതി ജനങ്ങളെ അടിച്ചേല്പിക്കണല്ലെന്നും വയനാട്ടിലെ ജനങ്ങളെ കേൾക്കാനാണെന്നും രാഹുൽ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും ഒരേ മനസോടെ ഒരുപോലെ കാണുന്ന വയനാട്ടിൽ മത്സരിക്കാൻ കഴിഞ്ഞതു തനിക്കു കിട്ടിയ ഏറ്റവും വലിയ ആദരവാണെന്നും അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കോഴിക്കോട്
Last Updated : Apr 17, 2019, 10:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.