ETV Bharat / elections

കാസര്‍കോട്ടെ കള്ളവോട്ട് സ്ഥിരീകരിച്ചു - മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ

മുസ്ലീംലീഗ് പ്രവര്‍ത്തകരുടെ കള്ളവോട്ട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. സിപിഎം പ്രവര്‍ത്തകരുടെ കള്ളവോട്ട് സംബന്ധിച്ച റിപ്പോര്‍ട്ട് കലക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി

ഫയൽ ചിത്രം
author img

By

Published : May 1, 2019, 1:17 PM IST

Updated : May 1, 2019, 3:31 PM IST

കാസര്‍കോട്: കാസര്‍കോട്ടെ കള്ളവോട്ട് സംബന്ധിച്ച പരാതികളിന്മേല്‍ ജില്ല കലക്ടറുടെ തെളിവെടുപ്പ് പൂര്‍ത്തിയായി.മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതായി കലക്ടറുടെ സ്ഥിരീകരണം. കള്ളവോട്ട് ചെയ്തവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. കല്യാശേരിയിലെ പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ 69, 70 ബൂത്തുകളിൽ മുസ്ലീംലീഗ് പ്രവർത്തകരായ ആഷിഖ്, മുഹമ്മദ് ഫായിസ് എന്നിവരാണ് കള്ളവോട്ട് ചെയ്തത്. ഇരുവരുടെയും മൊഴി ജില്ല കലക്ടര്‍ രേഖപ്പെടുത്തും. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആഷിഖിനും മുഹമ്മദ് ഫായിസിനും നോട്ടീസയക്കും.

കാസര്‍കോട്ടെ കള്ളവോട്ട് സ്ഥിരീകരിച്ചു
കാസര്‍കോട് മണ്ഡലത്തിലെ തൃക്കരിപ്പൂർ മണ്ഡലത്തിൽ 43-ാം ബൂത്തിലെ കള്ളവോട്ട് നടന്നതിന്‍റെ റിപ്പോർട്ട് കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറി. തൃക്കരിപ്പൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്നാണ് യുഡിഎഫിന്‍റെ ആരോപണം.

Intro:Body:

തൃക്കരിപ്പൂർ മണ്ഡലത്തിലെ ചീമേനിയിലെ 47ആം ബൂത്തിലെ കള്ളവോട് ആരോപണത്തിൽ ജില്ലാ കലക്ടർ തെരഞ്ഞെടുപ് കമ്മീഷന് റിപ്പോർട്ട് നൽകി. പോളിങ് ബൂത്തിൽ എത്തിയ ആരോപണവിധേയനായ ശ്യാം കുമാർ ബാലറ്റ് യൂണിറ്റിന് അടുത്തേക്ക് നീങ്ങുന്നതായി ദൃശ്ശ്യങ്ങളിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ശ്യം കുമാറിനെ കഴിഞ്ഞ ദിവസം. കലക്ടറേറ്റിൽ. ഹിയറിങ്ങിന് വിളിപ്പിച്ചിരുന്നു. 

Conclusion:
Last Updated : May 1, 2019, 3:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.