ETV Bharat / elections

കേരളം പോളിങ് ബൂത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം; തുടര്‍ഭരണമോ മാറ്റമോ ?

ഇത്തവണ പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും. പുതുതായി 15,730 പോളിങ് സ്റ്റേഷനുകള്‍ കൂടി വരും. ഇതോടെ ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 40, 771 ആകും.

Kerala election  Ldf  Udf  Bjp  April 6  ഇടതു മുന്നണി  യുഡിഎഫ്  ബിജെപി
കേരളം പോളിങ് ബൂത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം; തുടര്‍ഭരണമോ മാറ്റമോ ?
author img

By

Published : Apr 4, 2021, 3:40 PM IST

തിരുവനന്തപുരം: സംസ്ഥാനം പോളിങ്ങ് ബൂത്തിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രണമാണുള്ളത്. രാഷ്ട്രീയ കേരളം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജനവിധിയാണ്. ഇടതു മുന്നണി തുടര്‍ഭരണം ലക്ഷ്യമിടുമ്പോള്‍ യുഡിഎഫ് ഭരണം പിടിക്കാനും ബിജെപി മികവ് കാട്ടാനുമുള്ള ശക്തമായ ശ്രമത്തിലാണ്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ കേരളത്തില്‍ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമാണ്.

ആരോപണ പ്രത്യാരോപങ്ങളും ആവകാശവാദങ്ങളും വാഗ്ദാനങ്ങളുമായി ഒരു മാസത്തോലം നീണ്ടു നിന്ന പ്രചാരണത്തിന് ഇന്ന് സമാപനമായി. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചരണത്തിനുള്ള സമയമാണ്. പരമാവധി വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികള്‍. ചരിത്രത്തില്‍ ആദ്യമായാണ് ഭരണ തുടര്‍ച്ചയെന്ന ലക്ഷ്യമിട്ട് ഇടതു മുന്നണി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസനവും ചൂണ്ടികാട്ടിയാണ് ഇടതു പ്രചരണം. വിവിധ സര്‍വേകളിലെ മുന്‍തൂക്കം ഇടതു മുന്നണിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.

സംസ്ഥാന സര്‍ക്കാറിനെതിരായ അഴിമതി ആരോപണങ്ങളും ശബരിമലയും ഉന്നയിച്ചാണ് യുഡിഎഫ് പ്രചരണം. കഴിഞ്ഞ തവണ നേമം പിടിച്ചെടുക്കാന്‍ കഴിഞ്ഞ ബിജെപിയും പ്രതീക്ഷയിലാണ്. പത്തിലധികം മണ്ഡലങ്ങളാണ് ബിജെപി ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നത്. 2.74 കോടി വോട്ടര്‍മാരാണ് ഇത്തവണ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 140 മണ്ഡലങ്ങളിലായി 947 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഒരു പോളിങ്ങ് സ്റ്റേഷനില്‍ 1000 വോട്ടര്‍മാരെ മാത്രമേ അനുവദിക്കുകയുള്ളു. അതിനാല്‍ ഇത്തവണ പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും. പുതുതായി 15,730 പോളിങ് സ്റ്റേഷനുകള്‍ കൂടി വരും. ഇതോടെ ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 40,771 ആകും. ഇരട്ട വോട്ട് സംബന്ധിച്ച് ആക്ഷേപമുയര്‍ന്നതിനാല്‍ അത് തടയുന്നതിന് പ്രത്യേക നിര്‍ദ്ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. ഇരട്ട വോട്ടുള്ളവരുടെ പട്ടിക പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കൈമാറണമെന്നും ഇരട്ടവോട്ടുള്ളവര്‍ വോട്ട് രേഖപ്പെടുത്തുന്നത് ഫോട്ടോയെടുത്ത് സൂക്ഷിക്കണം. ഇവരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങണം. കൈയില്‍ പുരട്ടിയ മഷി ഉണങ്ങിയ ശേഷം മാത്രമേ ബൂത്തില്‍ നിന്നും പോകാന്‍ അനുവദിക്കാന്‍ പാടുള്ളൂ തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിട്ടുണ്ട്.

131 മണ്ഡലങ്ങളിലാണ് ഇരട്ട വോട്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്. വോട്ടെടുപ്പിനുള്ള സുരക്ഷാ ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. പ്രത്യേക സുരക്ഷ മേഖലകള്‍ തിരിച്ചാണ് സുരക്ഷ ഒരുക്കുന്നത്. 59000 പൊലീസ് സേനാംഗങ്ങളെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. 140 കമ്പനി കേന്ദ്രസേനയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 152 സ്ഥലങ്ങളില്‍ അതിര്‍ത്തിയടക്കും. മദ്യകടത്തും, കള്ളകടത്തും തടയാനാണ് അതിര്‍ത്തികള്‍ അടയ്ക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.